രാത്രികൾ അനേകം ഉണ്ടെങ്കിലും ഇന്നത്തെ രാത്രി മറ്റു രാത്രികളിൽ നിന്നും വേറിട്ട് നിൽക്കുന്നു. ഇത്, അവരുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുന്ന, മധുരം കിനിയുന്ന, മനസ്സിലെ മോഹങ്ങൾ പൂവണിയുന്ന, ആശ്വാസനിശ്വാസങ്ങൾ കൈകോർക്കുന്ന, സുന്ദരമോഹന രാത്രിയാണ്.
വരാൻപോകുന്ന ‘ആ രാത്രി’,,,;
ഏതാനും മണിക്കൂർ മുൻപ് വിവാഹിതരായ ആനന്ദകുമാറും കൃഷ്ണകുമാരിയും ഒന്നിച്ച്‌ചേരുന്ന ആദ്യരാത്രിയാണ്.
അർദ്ധഷഷ്ഠിപൂർത്തി വിജയകരമായി പൂർത്തിയാക്കിയതിനു ശേഷമാണ് രണ്ട്പേർക്കും കല്ല്യാണം കഴിക്കാനുള്ള കാലവും സമയവും ഒത്തുവന്നത്.
…വരൻ ആനന്ദകുമാർ, പ്രായം മുപ്പത്തി ആറ് (കണ്ടാൽ ഇരുപത്തി ആറ്), ജോലി സർക്കാർ ആപ്പീസിലെ ക്ലർക്ക് (മുൻപ് സ്വന്തമായി നടത്തുന്ന കമ്പ്യൂട്ടർ സെന്ററിലെ പ്രിൻസിപ്പാൾ),,, എണ്ണക്കറുപ്പാർന്ന സുന്ദരൻ, സുശീലൻ.
…വധു കൃഷ്ണകുമാരി, പ്രായം മുപ്പത്തിഒന്ന് (കണ്ടാൽ ഇരുപത്തി ഒന്ന്), സർക്കാർ ജോലി പ്രതീക്ഷിക്കുന്നു (വെറും പ്രതീക്ഷകൾ മാത്രം),,, ചന്ദനനിറമാർന്ന സുന്ദരി, സുശീല.
…ഇനി ഫ്ലാഷ് ബാക്ക്ഗ്രൌണ്ട്,
ആനന്ദകുമാർ ഓർമ്മ വന്ന നാൾ തന്നെ ഒരു കാര്യം തീരുമാനിച്ചു; ഒരു സർക്കാർ ഉദ്യോഗസ്ഥനായതിനു ശേഷം വിവാഹം. പഠനം പൂർത്തിയായപ്പോൾ സ്വന്തമായി കമ്പ്യൂട്ടർ സെന്റർ വിജയകരമായി നടത്തുന്നതോടൊപ്പം മഹത്തായ പി.എസ്.സി പരീക്ഷകൾ മാറിമാറി എഴുതി കാത്തിരുന്നു. ഒടുവിൽ ജീവിതാഭിലാഷം ‘നിയമന ഉത്തരവായി’ അവനെ തേടിവന്നനാൾതൊട്ട് കല്ല്യാണം കഴിക്കണമെന്ന ആശയും മനസ്സിൽവെച്ച് പെണ്ണിനെ അന്വേഷിക്കാൻ തുടങ്ങി.
‘നാട്ടിൽ നിറയെ പെണ്ണുണ്ട്; കെട്ടാൻ നേരം കിട്ടാനില്ല’ എന്ന് പറയുന്നതുപോലെ ആയിരുന്നു ആനന്ദകുമാറിന്റെ അവസ്ഥ. കാടും മലയും കയറിയിറങ്ങിയിട്ടും അനന്ദകുമാറിന് പെണ്ണിനെ ബോധിച്ചില്ല. ബ്യൂറോയും ബ്രോക്കറും ചേർന്ന് ബയോഡാറ്റകൾ നിരത്തിയിട്ടും ആനന്ദകുമാറിന് പെണ്ണിനെ ബോധിച്ചില്ല. ഒടുവിൽ ഒരു ബന്ധുവിന്റെ കല്ല്യാണത്തിൽ പങ്കെടുത്ത ആനന്ദകുമാറിന്റെ കണ്ണുകൾ താലികെട്ടാൻ നേരത്ത്, സദസ്സിൽനിൽക്കുന്ന താലിയില്ലാത്ത ഒരു സുന്ദരിയെ കണ്ടെത്തി. അവളെ ഭാര്യയാക്കാൻ മനസ്സിൽ കണക്ക് കൂട്ടി അന്വേഷിച്ചപ്പോൾ ‘പത്തിൽ പത്ത് പൊരുത്തം’ വന്നപ്പോഴുണ്ടായ ആനന്ദം അദ്ദേഹത്തിന് അടക്കാനായില്ല.
വിവാഹം മംഗളമായി നടന്നു. ആഘോഷത്തിന്റെ ആരവങ്ങളെല്ലാം തീർന്നു. ആകാംക്ഷകൾ നിറഞ്ഞ മിനിട്ടുകൾ മണിക്കൂറുകളായി; അങ്ങനെ ആ രാത്രി വന്നു, ആദ്യരാത്രി, സ്വപ്നങ്ങൾ ചിറക് വിടർത്തുന്ന, മധുരം നിറഞ്ഞ് കവിഞ്ഞൊഴുകുന്ന
ആ രാത്രി,,,
ആ രാത്രിയിൽ,,,
പഞ്ചസാരയിടാതെ തിളപ്പിച്ച ഒരു ഗ്ലാസ്സ് പാലുമായി നവവധു മന്ദം മന്ദം ഓരോ അടിവെച്ച് മുന്നോട്ട് നടന്ന്, തുറന്നിരിക്കുന്ന മണിയറ വാതിലിലൂടെ അകത്ത് പ്രവേശിച്ചപ്പോൾ നവവരൻ വാതിലടച്ച് പൂട്ടി. അനന്തരം പട്ടുമെത്തയിൽ പതുക്കെയിരുന്ന് അവളെ വിളിച്ചു,
“ഇങ്ങടുത്തു വാ,,,”
അവൾ നമ്രമുഖിയായി കാൽവിരൽകൊണ്ട് മാർബിളിൽ കളംവരച്ച് മന്ദം മന്ദം നടന്ന് അവന്റെ ചാരത്തണഞ്ഞ്; നിറഞ്ഞ് തുളുമ്പാത്ത, അവളുടെ മനസ്സുപോലെ വെളുത്ത പാല്നിറഞ്ഞ ഗ്ലാസ്സ് അവനുനേരെ നീട്ടി. അവളുടെ കൈയിൽനിന്നും പാല് നിറച്ച ഗ്ലാസ്സ് വലതുകൈയാൽ വാങ്ങുമ്പോൾ ചെറുവിരലിന്റെ അറ്റംകൊണ്ട് അവളുടെ വിരലിൽ സ്പർശിക്കാനുള്ള അവന്റെ പരിശ്രമം വെറുതെയായി. പാല് പകുതി കുടിച്ച്, ബാക്കി അവൾക്ക് നൽകിയപ്പോൾ അതിലുള്ള ഒടുവിലത്തെ തുള്ളിയും കുടിച്ച് അവൾ ചുണ്ടുകൾ തുടച്ചു.
,,,
അവരുടെയിടയിൽ ഹിമാലയം പോലെ ഉയർന്ന മൌനത്തിന് വിരാമമിട്ടത് അവൻ തന്നെയായിരുന്നു,
“നിന്റെ പേരന്താ?”
“കുമാരിയെന്നാ വീട്ടിലെല്ലാരും വിളിക്കുന്നത്; പിന്നെ ഇവിടെ ഇഷ്ടംപോലെ വിളിച്ചോ”
“നിന്റെ വീട്ടില് കുമാരിയാണെങ്കിൽ ഈ വീട്ടിൽ ശ്രീമതിയെന്ന് വിളിക്കാം”
അതുകേട്ട് അവൾ ചിരിച്ചപ്പോൾ അവനും ചിരിച്ചു.
“ആ വിരലൊന്ന് കാണിച്ചെ?”
“വിരലോ? അതെന്തിനാ?”
“ഞാനൊന്ന് തൊടട്ടെ?”
അവളുടെ സുന്ദരമായ വലതു കൈയിലെ ഏറ്റവും സുന്ദരമായ ചെറുവിരൽ അവനു നേരെ നീട്ടി. അവനാ വിരലൊന്ന് തൊട്ടപ്പോഴേക്കും ‘ഏതോ ഒരു ഇത്’ അവന്റെ തലയിൽനിന്ന് ആരംഭിച്ച് താഴോട്ട് സഞ്ചരിച്ച് കാലിന്റെ പെരുവിരലിലൂടെ, മാർബിൾ തറയിലൂടെ താഴോട്ട് ഇറങ്ങിപ്പോയി. അവൻ പറഞ്ഞു,
“ഞാൻ ആദ്യമായിട്ടാ ഒരു പെണ്ണിന്റെ വിരൽ തൊടുന്നത്, നീയോ”
“ഞാൻ ആദ്യമായിട്ടാ ഒരാണിന്റെ വിരൽ തൊടാൻ പോകുന്നത്”
അത്രയും പറഞ്ഞ് അവൾ അവന്റെ മോതിരവിരൽ തൊട്ടു. അതോടെ അവളുടെ വിരലിൽനിന്ന് ആരംഭിച്ച ‘ഒരു ഇത്’ അവളുടെ ദേഹമാസകലം പടർന്നുകയറി മകരമാസക്കുളിര് പെയ്യാൻ തുടങ്ങി.
അവൻ തുടർന്നു,
“ശ്രീമതിക്ക് ആരോടെങ്കിലും ഇഷ്ടം തോന്നിയിരുന്നോ?”
“എനിക്ക് ഇഷ്ടം തോന്നാൻ യോഗ്യതയുള്ള ആൾ ഇപ്പോൾ എന്റെ മുന്നിലാണുള്ളത്”
“എന്നെ കാണുന്നതിനു മുൻപ് ആരോടെങ്കിലും,,,”
“അതിനുള്ള യോഗ്യത ഇതുവരെ ആരിലും കണ്ടെത്തിയിട്ടില്ല”
അത്രയും പറഞ്ഞ് അവളോന്ന് ചിരിച്ചപ്പോൾ അവന്റെ ചിന്തകൾ മലകയറാൻ തുടങ്ങി. അവളുടെ ഉള്ളംകൈയിൽ സ്വന്തം വിരലുകൾ പേനയാക്കിമാറ്റി തികോണവും ചതുരവും വൃത്തവും വരച്ച്കൊണ്ട് അവൻ പറഞ്ഞു,
“ഞാൻ ഇതുവരെ ആരെയും സ്നേഹിച്ചിട്ടില്ല, എല്ലാവരും എന്നെ സ്നേഹിക്കുകയാണ് ചെയ്തത്”
“അതൊക്കെ ഇപ്പോൾ എന്തിനാ പറയുന്നത്?”
“ഇന്ന് നമ്മുടെ ആദ്യരാത്രിയല്ലെ? ഒരു പുതിയ ജീവിതം തുടങ്ങുമ്പോൾ പരസ്പരം അറിയുന്നത് നല്ലതല്ലെ,,,”
“അത് ഇവിടത്തെ ഇഷ്ടം പോലെ; പറഞ്ഞോ,,,”
“അമ്മയും അച്ഛനും എന്നെ ഒരിക്കലും സ്നേഹിച്ചിരുന്നില്ല; പകരം എന്നെ സ്നേഹിക്കാൻ ഒരാളുണ്ടായി,,, ആയമ്മ”
“ആയമ്മയോ? അതാരാ?”
“എന്റെ വീട്ടിലെ വേലക്കാരിയായിരുന്നു, അച്ഛന്റെ അകന്ന ബന്ധുവായ ആയമ്മ. അമ്മയുടെ കൂടെ ഉറങ്ങിയ എന്നെ അച്ഛനെടുത്ത്മാറ്റി ചെറുപ്പക്കാരിയായ ആയമ്മയുടെ കൂടെ കിടത്തും. എന്റെ കുട്ടിക്കാലത്ത് എല്ലാ ദിവസവും ഉറങ്ങിയത് വീട്ടിലെ വേലക്കാരിയായ ആയമ്മയുടെ കൂടെയായിരുന്നു. മുതിർന്നപ്പോൾ ആയമ്മയെ കെട്ടിപ്പിടിച്ച് കിടന്നില്ലെങ്കിൽ എനിക്കുറക്കം വരാതായി. വീട്ടിലാരും ഇല്ലാത്ത പകൽനേരത്ത് ഞാനും ആയമ്മയും കെട്ടിപ്പിടിച്ച് കിടക്കാറുണ്ട്. എന്റെ ശ്രീമതിയുടെ കുട്ടിക്കാലം എങ്ങനെ?”
“ഞാനെപ്പോഴും അമ്മയുടെയും അച്ഛന്റെയും കൂടെയായിരുന്നു. വലുതായപ്പോൾ ഒറ്റപ്പെട്ടു”
“കോളേജിൽ പഠിക്കുന്ന കാലത്ത് എന്നെ സ്നേഹിക്കാൻ ധാരാളം പെൺകുട്ടികൾ ഉണ്ടായി. അതിൽ ചിലർ എന്നെ അമിതമായി സ്നേഹിച്ചിരുന്നു. ഞാൻ കൂടെയില്ലെങ്കിൽ ഉറക്കംവരാത്ത ചിലരോടൊത്ത് പല രാത്രികളിലും ഞാൻ ഉറങ്ങിയിട്ടുണ്ട്. നമ്മളെ സ്നേഹിക്കുന്നവരെ വേദനിപ്പിക്കരുതല്ലൊ”
അവൻ പറയുന്നതെല്ലാം കേട്ടപ്പോൾ അവൾ ആശ്ചര്യപ്പെടാൻ തുടങ്ങി. അവൻ വീണ്ടും തുടർന്നു,
“എന്നാൽ കോളേജിൽ എനിക്കെതിരായി പരാതിയൊന്നും ഉണ്ടായില്ല; പരാതി വന്നത് നാട്ടിൽ നിന്നാണ്,,,”
“നാട്ടിലെന്ത് പരാതി?”
“എന്റെ സ്നേഹിതനായ ജെയിംസിന്റെ അവിവാഹിതയായ സഹോദരിക്ക് ജനിച്ച മകൾ എന്റെതാണെന്ന് പലരും പറയുന്നു. അവൾക്ക് എന്നെ ഇഷ്ടമാണെങ്കിലും കുഞ്ഞ് എന്റേതാണെന്ന് ഒരു ഉറപ്പും ഇല്ല. അങ്ങനെയാണെങ്കിൽ ഗൾഫിൽ ജോലിയുള്ള മുസ്തഫയുടെ ഇളയകുഞ്ഞ് എന്റേതാവാനാണ് കൂടുതൽ സാധ്യത. മുസ്തഫയുടെ ഭാര്യക്ക് എന്നെ ഭയങ്കര ഇഷ്ടമാ”
കൃഷ്ണകുമാരിക്ക് ഒരു സീരിയൽകഥ കേൾക്കുന്നതായി തോന്നി. പറയുന്നതിൽ ശ്രദ്ധിക്കുന്നതോടൊപ്പം അവന്റെ വലതു കൈ തലോടി രോമങ്ങൾ ഓരോന്നായി വലിച്ച് ഇക്കിളിയാക്കാൻ അവൾ ശ്രമിച്ചെങ്കിലും അതൊന്നും അവൻ അറിഞ്ഞില്ല. അവൻ ചോദിച്ചു,
“എന്റെ ശ്രീമതിയുടെ ദേഹത്ത് ആരെങ്കിലും സ്പർശിച്ചിരുന്നോ?”
അവൾ ഭൂതകാലത്തിന്റെ ഫയലുകൾ ഓരോന്നായി തപ്പിനോക്കാൻ തുടങ്ങി. കഴിഞ്ഞ കാലങ്ങൾ ഓരോന്നായി സ്കാൻ ചെയ്തപ്പോൾ അതുപോലുള്ള ഒന്ന് അവൾക്കും പിടികിട്ടി,
“എന്നെ ഒരിക്കൽ ഒരാൾ തൊട്ടു; A+B”
“A+B യോ? അതെന്തോന്നാ?”
“പത്താം ക്ലാസ്സിൽ എന്റെ കണക്ക് മാഷാണ് A+B. കണക്കിൽ എല്ലായിപ്പോഴും ഏറ്റവും കൂടുതൽ മാർക്ക് എനിക്കാണ്. ഒരിക്കൽ ഉത്തരക്കടലാസ് തരുമ്പോൾ സാറിന്റെ വിരൽ എന്റെ കൈയിൽ ഒന്ന് മുട്ടി”
“പിന്നെ എന്തുണ്ടായി?”
ആനന്ദകുമാർ പെട്ടെന്ന് ചോദിച്ചു.
“പിന്നെ വേറെയാരും തൊട്ടിട്ടില്ല”
“ശ്രീമതിക്ക് A+B യെ ഇഷ്ടമായിരുന്നോ?”
“പിന്നേ?,,, ഇത്രേം നല്ല ഒരു സാറിനെ ആരാണിഷ്ടപ്പെടാതിരിക്കുക”
അതോടെ അവൻ ചിന്തയിലാണ്ടു; സമീപത്ത് ഒരു പുത്തൻപെണ്ണ് ഇരിപ്പുണ്ടെന്ന ബോധം റിസ്റ്റാർട്ട് ചെയ്തപ്പോൾ അവൻ പറഞ്ഞു,
“ഇന്ന് നമ്മുടെ ആദ്യരാത്രിയല്ലെ? എല്ലാം തുറന്ന്‌പറഞ്ഞ നമുക്ക്, ഇനി പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കാം”
പെട്ടെന്ന്,,, വളരെപെട്ടെന്ന്, അവനൊരു കരിവണ്ടായി രൂപാന്തരം പ്രാപിച്ചപ്പോൾ അവളൊരു വിടർന്ന പൂവായി മാറിയിരുന്ന് അവനെനോക്കി ചിരിച്ചു. മുടിയിഴകളിൽ തലോടിക്കൊണ്ട് അവളുടെ സുന്ദരമായ കണ്ണുകളിൽ നോക്കിയിരിക്കെ അവൻ വിളക്കണച്ചു.
,,,
ഉറക്കത്തിനിടയിൽ സുന്ദരമായ സ്വപ്നങ്ങളിൽ ഒഴുകി, വഴുതി വീഴാൻ തുടങ്ങുന്ന അവളെ കുലുക്കി ഉണർത്തിയപ്പോൾ പെട്ടെന്ന് ഞെട്ടി. പരിസരബോധം വന്ന അവൾ നാണിച്ച് ‘മുഖംമാത്രം’ മറച്ചപ്പോൾ അവൻ ചോദിച്ചു,
“നീ പറഞ്ഞ A+Bയെ ഹൈസ്ക്കൂൾ പഠനം കഴിഞ്ഞ് കാണാറുണ്ടോ?”
“ഓ, അതാണോ,,,?
സാറിന്റെ മകൾ ഹണിയും ഞാനും ഒരേ ക്ലാസ്സിലാ പഠിച്ചത്. അവളുടെ കല്ല്യാണത്തിന് പോയപ്പോൾ മാഷെ പിന്നീട് കണ്ടു. ഈ ഹണിയുടെ ഇളയ മകൾ ഇപ്പോൾ യൂ കെ ജി യിൽ പഠിക്കുകയാ. എന്തെ ചോദിച്ചത്?,,,
ഹോ,,, എനിക്ക് വല്ലാതെ ഉറക്കം വരുന്നു,,,”
“ഞാൻ വെറുതെയൊന്ന് ചോദിച്ചതാ”
വീണ്ടുമൊരു സുഖനിദ്രയിൽ അവൾ ലയിച്ചപ്പോൾ; അവൻ ഉറങ്ങാതെ ഇരുട്ടിലേക്ക് ഒളിഞ്ഞ്‌നോക്കി ചിന്തയിൽ ലയിച്ചു.
,,,
നേരം പുലർന്നിട്ടും സ്വപ്നങ്ങൾ പൂർണ്ണമാക്കാതെ കിടക്കയിൽ ചുരുണ്ട്‌കിടക്കുന്ന ആനന്ദകുമാർ പതുക്കെ കണ്ണ് തുറന്നു. മുന്നിൽ ചായയുമായി അവൾ ‘സ്വന്തം ഭാര്യ കൃഷ്ണകുമാരി’ നിൽക്കുകയാണ്. കാണുന്നത് സ്വപ്നമല്ല എന്ന് തിരിച്ചറിഞ്ഞപ്പോൾ പതുക്കെ എഴുന്നേറ്റ് കിടക്കയിലെ ചുളിവുകൾ മാറ്റി അസ്ഥാനത്ത് മാത്രമുള്ള വസ്ത്രങ്ങൾ ശരിയാക്കിയശേഷം വലത് കൈകൊണ്ട് ചായ വാങ്ങി ഇടത് കൈകൊണ്ട് അവളെ പിടിച്ച് സമീപത്തിരുത്തി. ചായ മേശപ്പുറത്ത് വെച്ചശേഷം അവളുടെ കൈകൾ രണ്ടുംചേർത്ത് തിരിച്ചും മറിച്ചും നോക്കി ചോദിച്ചു,
“ആ സാറ് നിന്റെ ഏത് കൈയിലാ തൊട്ടത്?”
“ഏത്?”
“ഇന്നലെ നീ പറഞ്ഞ A+B”
“ഇടതുകൈയിൽ; എന്തെ അങ്ങിനെ ചോദിക്കാൻ?”
“അതെങ്ങനെയാ,,,? ഇടതു കൈകൊണ്ടാണോ ഒരു വിദ്യാർത്ഥിനി ഉത്തരക്കടലാസ് വാങ്ങുന്നത്?”
“എഴുതുന്നത് വലംകൈ കൊണ്ടാണെങ്കിലും, ഞാൻ ഇടതു കൈകൊണ്ടാണ് ജോലികൾ ചെയ്യാറ്”
“അല്ല ഞാൻ വെറുതെ ചോദിച്ചതാ,,,”
അതേ ആ ഒരു കാര്യം,,,
‘A+B’
ദാമ്പത്യജീവിതത്തിന്റെ അവസാനംവരെ, അവരുടെ ഇടയിൽ ഒരു ‘A+B’ ഇടയ്ക്കിടെ ഉയർന്നുവരുമെന്ന കാര്യം.
കൊള്ളാം, അങ്ങനെ അവന്റെ കാര്യം ഒരു വഴിയായി. ആ സംശയരോഗി അനുഭവിക്കട്ടെ.
ReplyDeleteആനന്ദകുമാർ ഒരു ‘നിത്യാനന്ദ’ കുമാർ ആയിരുന്നുവല്ലെ?..
ReplyDeleteഎതായാലും അയാളുടെ ജീവിതത്തിന്റെ സ്പന്ദനം A+B ആയല്ലോ!
ഭ്രാന്തന് ഫ്രീ ആയിട്ട് ചങ്ങല കിട്ടിയതു പോലെ ആയിപ്പോയി :)
എന്‍റെ ടീച്ചറെ... അനാവശ്യമായ ഇഴച്ചിലുകള്‍ ഒരിടത്തും തോന്നിയില്ല. ചില പ്രയോഗങ്ങള്‍ ശരിക്കും ചിരിപ്പിച്ചു. ചിന്തിക്കാന്‍ ഒരു വകയുമായി. കയ്യില്‍ എന്തൊക്കെ തെമ്മാടിത്തരങ്ങള്‍ സ്വന്തമായി ഉണ്ടെങ്കിലും, ഫാര്യ പതിവ്രത ആവണം എന്ന വാശിയുള്ള ഫര്‍ത്താവ്...... കൊള്ളാം. നല്ല ഒരു ചിരിക്കഥ.
ReplyDelete:)
ReplyDeleteഈ കഥ വായിച്ചപ്പം ‘ഏതോ ഒരു ഇത്’ എന്റെ തലയിൽനിന്ന് ആരംഭിച്ച് താഴോട്ട് സഞ്ചരിച്ച് കാലിന്റെ പെരുവിരലിലൂടെ, മാർബിൾ തറയിലൂടെ താഴോട്ട് ഇറങ്ങിപ്പോയി.
ReplyDelete(ഉത്തരത്തിലുള്ളത് എടുക്കേം വേണം കക്ഷത്തിലുള്ളത് പോവാനും പാടില്ല എന്ന ആനന്ദകുമാരിന്റെ തത്വം കൊള്ളാം. മിടുക്കന്‍!അല്ലെങ്കില്‍ തന്നെ ആദ്യരാത്രിയില്‍ എന്തിനാ A+B? A മാത്രം മതിയല്ലോ)
nannayirkinnu
ReplyDeleteഎല്ലാവരേയും ‘സ്നേഹിക്കാന്‍’ മാത്രമറിയുന്ന പാവം നിഷ്കളങ്കന്‍ ആനന്ദകുമാര്‍!
ReplyDeleteഇത്തരം ‘A+B' എത്രയോ വിവാഹജീവിതങ്ങളില്‍ നിഴല്‍ പരത്തുന്നു. നന്നായി എഴുതി.
ടീച്ചര്‍, ആ പ്രമേയം കലക്കി! അവതരണവും
ReplyDeleteShubha Rathri...!!!
ReplyDeleteManoharam Chechy... Ashamsakal...!!!!
നന്നായിട്ടുണ്ട്. എന്നാലും ആ ബിക്ക്
ReplyDeleteകടന്നു വരാന്‍ കണ്ട നേരമേ
ഹാവൂ..അതെങ്ങാനുംA-B
ReplyDeleteആയിരുന്നെങ്കിലത്തെ പുകില്‍..!
അങ്ങനെ ആവാതിതിരുന്നത് നമ്മുടെ ഭാഗ്യം..!!
ടീച്ച്റുടേം..!
Read.excited.eager to read ur next posting
ReplyDeleteBയില്ലാതെ എന്തര് A.....
ReplyDeleteA+B ജീവിതത്തില്‍ ഒപ്പിക്കുന്ന ഓരോരോ പ്രശ്നങ്ങളേയ്.. A കാട്ടിക്കൂട്ടിയ വിക്രിയകള്‍ മുഴുവന്‍ B യോട് പറഞ്ഞു. A പറഞ്ഞ കാര്യങ്ങള്‍ കേട്ട് B യ്ക്ക് ഒന്ന് ഞെട്ടാമായിരുന്നില്ലേ? ഇതൊക്കെ കേട്ടിട്ടും B നിര്‍ന്നിമേഷയായി ഇരുന്നതാകാം A യെക്കൊണ്ട് A+B യുടെ റിസല്‍ട്ട് എന്താണെന്നതിനെപ്പറ്റി കുലംകഷമായി ചിന്തിപ്പിച്ചത്. A യുടെ സംശയചിന്തയാകട്ടെ ശ്വാസം നിലയ്ക്കുവോളം ഉണ്ടായിരിക്കുകയും ചെയ്യും.
ReplyDeleteതമാശക്ക് പറയാന്‍ ശ്രമിക്കുന്നതായാല്‍ പോലും ആദ്യരാത്രിയിലെ ഒരനക്കം പോലും ജീവിതം മുഴുവന്‍ സംശയത്തോടെ അവസാനം വരെ പിന്തുടരാനാണ് സാധ്യത.
ReplyDeleteഇവിടെ ഒരാള്‍ക്ക് സംശയവും മറ്റേ ആള്‍ക്ക് നിഷ്ക്കളങ്കതയും...
നിഷ്ക്കളങ്കത സംശയത്തിന് വഴിമാരുന്നിടുന്നത് അയാളുടെ മനസ്സിന്റെ കുറുകല്‍ തന്നെ.
ഇഷ്ടപ്പെട്ടു.
പ്രായം മുപ്പത്തിഒന്ന് (കണ്ടാൽ ഇരുപത്തി ഒന്ന്)..
ReplyDeleteഅതിന്റെ ട്രിക്ക് പറഞ്ഞു തരുമോ..
hihi (A + B) the whole square = :)
ReplyDeleteപ്രമേയം കലക്കി! അവതരണവും
ReplyDeleteആദ്യരാത്രി കഴിഞ്ഞപ്പോൾ A+B വായിച്ച് കമന്റ് എഴുതിയ എല്ലാവർക്കും നന്ദി.
ReplyDeleteവഷളൻ ജേക്കെ Wash Allan JK -,
ആദ്യത്തെ കമന്റിന് നന്ദി. പേരും രൂപവും മാറി ക്കൊണ്ടിരിക്കുന്നുണ്ടല്ലൊ.
Sabu M H-,
അഭിപ്രായം എഴുതിയതിനു നന്ദി.
ആളവൻതാൻ-,
തെമ്മാടിത്തരം കൂടിയവനു സംശയവും കൂടും. അഭിപ്രായം എഴുതിയതിനു നന്ദി.
അബ്ക്കാരി-, ഇസ്മയിൽ കുറുമ്പടി(തണൽ)-, അനൂപ് കോതനല്ലൂർ-, അനിൽകുമാർ.സീ.പി-, ഒഴാക്കൻ-, Sureshkumar Punjhayil-, ജെയിംസ് സണ്ണി പാറ്റൂർ-, ഒരു നുറുങ്ങ്-, poor-me/പാവം-ഞാൻ-, കൊട്ടോട്ടിക്കാരൻ-, Hari(Maths)-, പട്ടേപ്പാടം റാംജി-, കുമാരൻ|kumaran-, കണ്ണനുണ്ണി-, Naushu-,
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി. കഥയിൽ A+B ആയതിനെപറ്റിയാണ് ഓർത്തത്. അത് A-B ആയെങ്കിൽ രണ്ടും രണ്ട് വഴിക്ക് ആയേനെ എന്ന് ഇപ്പോൾ തോന്നുന്നു. നന്ദി.
അവതരണം കലക്കി ....
ReplyDeleteഓരോരോ പാതിരാ പിരാന്തുകള്‍!
ReplyDeleteകഥ നന്നായി ടീച്ചറേ. രസിപ്പിച്ചു....
ReplyDelete..
ReplyDeleteഓള പേരെന്താന്ന് ആദ്യരാത്രീല് ചോയ്ക്ക്ന്ന് ഓന്‍ ഇതല്ല ഇതിലപ്രോം കിട്ടണം.. :p
ഓനെന്താ, ഇതൊന്ന്വറിയാണ്ടാ മങ്ങലം കയിച്ചെ?
..
സംഭവം കൊള്ളാം ടീച്ചറെ :)
ആശംസകള്‍
..
ടീച്ചറെ.... ഈ എ+ബി , എന്തായാലും ഒരു വലിയ ഹിസ്റ്ററി ആയി അവരുടെ ജീവിതത്തിന്റെ ഭൂമിശാസ്ത്രത്തില്‍ പരന്നു കിടക്കും.
ReplyDeletenice flow of telling a story... thanks teacher
Jishad Cronic™ ...
ReplyDeleterafeeQ നടുവട്ടം ...
ബിന്ദു കെ പി ...
രവി ...
സ്നേഹപൂര്‍വ്വം ശ്യാമ....(snehapoorvam syama)...
ആദ്യരാത്രിയിലെ കഥ വായിച്ച് അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
o... ii samsayarogiyekkunto thottu.
ReplyDeletevattan.
mini...kadha kalakkiitto.......
(A+B) കയ്യില്‍ ഉള്ളവര്‍ ഭാഗ്യവാന്‍മാര്‍
ReplyDeleteകൊള്ളാം .................