“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

4/16/11

അവളുടെ വേദനകൾ


                 ഒന്നിച്ച് ജീവിച്ച കാലം‌തൊട്ട്, അയാൾ ഭാര്യയെ അടിച്ച് വേദനിപ്പിച്ചിട്ടുണ്ട്. അപ്പോഴൊന്നും കരയാത്തവളാണ്, ഭർത്താവ് മരിക്കാറായി എന്നറിഞ്ഞ നിമിഷം‌തൊട്ട് ഉച്ചത്തിൽ കരയുന്നത്!!! 

തന്റെ അരികിലിരുന്ന് അലമുറയിട്ട് തലതല്ലിക്കരയുന്ന ഭാര്യയെകണ്ട്, ആശ്ചര്യത്തോടെ അയാൾ ചോദിച്ചു,
“നമ്മൾ ഒന്നിച്ച് ജീവിച്ച കാലം‌തൊട്ട്, പലപ്പോഴായി  നിന്നെഞാൻ അടിച്ച് വേദനിപ്പിച്ചിട്ടുണ്ട്. അപ്പോഴൊന്നും നീ എതിർക്കുകയോ കരയുകയോ ഒരുതുള്ളി കണ്ണിരൊഴുക്കുകയോ ചെയ്തിട്ടില്ല. അങ്ങനെയുള്ള ഞാൻ,,, മരിക്കാൻ‌നേരത്ത് നീയെന്തിനാ കരയുന്നത്?”
“ചേട്ടൻ മരിക്കുന്നത് ഓർക്കുമ്പോൾ എനിക്ക് അതിയായ ദുഃഖമുണ്ട്; എന്നാൽ, അടികൊണ്ട് വേദനിക്കുമ്പോഴെല്ലാം കരയാതെ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുകയായിരുന്നു”
“അടികൊള്ളുമ്പോൾ പ്രാർത്ഥിക്കാനോ?”
“അതെ, എന്റെ ഗതികേട് കൊണ്ടല്ലെ അടികൊള്ളുന്നത്; അപ്പോഴെല്ലാം മനസ്സിൽ ദൈവത്തെ വിളിച്ച്‌പറയും, ‘എത്രയും വേഗം എന്റെ ഭർത്താവിനെ ഒന്ന് കൊന്നുതരണേ’ എന്ന്”

32 comments:

  1. ആ അവസാന ഭാഗവും കഥയില്‍ ഉള്ളതാണോ

    ReplyDelete
  2. …ശക്തിയുള്ളവന്റെ പീഡനം സഹിച്ചിട്ടും ചിലർ പ്രതികരിക്കുകയോ കരയുകയോ ചെയ്യാതിരിക്കുന്നത്, അവർ ദൈവത്തെ വിളിച്ച് അപേക്ഷിക്കുന്നത് കൊണ്ടാവാം.

    ഇത് മിനിക്കഥയാണ്, മിനിയുടെ മിനിക്കഥ, മിനിയുടെ കഥകൾക്കിടയിൽ ഇനിമുതൽ മിനിക്കഥകളും പ്രതീക്ഷിക്കാം.

    ReplyDelete
  3. @നല്ലി . . . . .-,
    അവസാനഭാഗം കമന്റായി ചേർക്കാൻ എഴുതിയതാണ്. അത് മാറ്റിയിട്ടുണ്ട്, അറിയിച്ചതിനു നന്ദി.

    ReplyDelete
  4. വാ മൊഴിയായി കേട്ട ഒരു കഥ
    നഗരത്തിലെ അടുത്തടുത്ത രണ്ടു ഫ്ലാറ്റുകളില്‍ കഴിയുന്ന രണ്ടു കുടുംബം
    ഒരു ഫ്ലാറ്റില്‍ എന്നും ഭാര്യയും ഭര്‍ത്താവും വഴക്കിടും . ചെറിയ ഒരു കാര്യം മതി അതൊരു വലിയ വഴക്കായി തീരുവാന്‍
    മറ്റേ ഫ്ലാറ്റില്‍ നിന്നും എന്നും സന്തോഷമാണ് ചിലപ്പോള്‍ ഭാര്യ ഉറക്കെ ചിരിക്കുന്നത് കേള്‍ക്കാം മറ്റു ചിലപ്പോള്‍ ഭര്‍ത്താവ്
    ചിരിക്കുന്നത് കേള്‍ക്കാം . ഒരു ദിവസം എന്നും വഴക്കിടുന്ന കുടുംബം എന്താണ് മറ്റേ ഫ്ലാറ്റിലെ സന്തോഷത്തിനു കാരണമെന്ന്
    തിരക്കാന്‍ തീരുമാനിച്ചു അങ്ങനെ അവര്‍ എന്നും സന്തോഷമുള്ള ഫ്ലാറ്റില്‍ എത്തി. എന്നിട്ട് അവരോടു ചോദിച്ചു ഇവിടെ എന്നും സന്തോഷമാണല്ലോ ഇപ്പോഴും നിങ്ങളുടെ ചിരിമാത്രമാണ് കേള്‍ക്കുന്നത് ഞങ്ങള്‍ക്കാണെങ്കില്‍ ചെറിയ ഒരു കാര്യം മതി വഴക്കിടാന്‍ നിങ്ങള്‍ എങ്ങനെയാണ് വഴക്കില്ലാതെ സന്തോഷത്തോടെ ജീവിക്കുന്നത് ?, ഗ്രഹനാഥന്‍ മറുപടി പറഞ്ഞു ഞങ്ങളും എന്നും വഴക്കിടും വഴക്ക് മൂക്കുമ്പോള്‍ അവള്‍ കയ്യില്‍ കിട്ടുന്നത് കൊണ്ട് എന്നെ എറിയും അത് എന്‍റെ ശരീരത്തില്‍ കൊണ്ടാല്‍ അവള്‍ ചിരിക്കും . എന്‍റെ ശരീരത്തില്‍ കൊണ്ടില്ലേല്‍ ഞാന്‍ ചിരിക്കും.

    ReplyDelete
  5. ഇപ്പഴും ഉണ്ടോ ഇങ്ങനെ ഭാര്യയുടെ കൂംമ്പിനിട്ടടിക്കുന്ന ഭര്‍ത്താക്കന്മാര്‍. കണ്ണീര്‍ സീരിയലുകളില്‍ വരെ അതൊന്നും കാണാനില്ലല്ലോ ഇപ്പോള്‍...

    ReplyDelete
  6. മിനിക്കഥ കൊള്ളാം.
    കെ എം റഷീദിന്റെ കഥയും രസകരം.

    ReplyDelete
  7. എന്തൊരു പ്രാര്‍ത്ഥന ....ടീച്ചറെ ...............

    ReplyDelete
  8. വല്ലാത്ത പ്രാര്‍ത്ഥന തന്നെ

    ReplyDelete
  9. teacher ഇവിടെ പറഞ്ഞത് വലിയ ഒരു സത്യമാണ്‌..മർദ്ദിതനും ദൈവത്തിനുമിടയിൽ യാതൊരു മറയുമില്ല..അതു കൊണ്ട് മർദ്ദിതന്റെ പ്രാർത്ഥനയെ ഭയപ്പെടുക...

    പക്ഷെ,teacher..ഇവിടെ മറ്റൊന്നു കൂടിയൂണ്ട്..എനിക്ക് അനുഭവങ്ങളില്ല..അതവ ഇങ്ങിനൊരു അനുഭവം വന്നാൽ എനിക്കൊ teacherക്കൊ ഇങ്ങിനെ പ്രാർത്ഥിക്കാൻ കഴിയ്മൊ? ഭാരത സ്ത്രീകൾ തൻ ഭാവ ശുദ്ധി പാടിപഠിച്ച നമ്മൾക്കൊന്നും ഇങ്ങിനെ പ്രാർത്ഥിക്കാൻ കഴിയില്ല തന്നെ..ഇങ്ങിനെയൊരു ഭർത്താവിനെ വേണ്ടെന്നു വെച്ചാൽ പോലും അദ്ദേഹം എവിടെയെങ്കിലും പോയി നന്നായിരിക്കണേ എന്നല്ലെ പ്രാർത്ഥിക്കാൻ കഴിയൂ..
    ഇനി ഇങ്ങിനെ പ്രാർത്ഥിക്കുന്നവർ ഉണ്ടെന്ന് തന്നെ കരുതുക..അത് ഒരു അപ്രിയ സത്യമല്ലെ? അത് മറച്ച് വെച്ചൂടെ? അതല്ലെ നന്നാവുക..
    സ്ത്രീത്വത്തിന്റെ മാന്യതയും സംരക്ഷണവുമൊക്കെ സ്ത്രീകളുടെ കൈയിൽ തന്നെയാണ്‌ ഒരു പരിതി വരെ..നമ്മുടെ പ്രവൃത്തിയിലും പെരുമാറ്റത്തിലും മാത്രമല്ല എഴുത്തിലും കൂടി അതൊക്കെ സംരക്ഷിക്കപ്പെടേണ്ടതാണെന്ന് ഞാൻ വിശ്വസിക്കുന്നു..സ്ത്രീത്വത്തിന്റെ മാന്യത സ്ത്രീ സംരക്ഷിക്കാത്തിടത്തോളം മറ്റാരും അതിനെ സംരക്ഷിക്കാൻ വരുകയുമില്ല..

    “സത്യം ബ്രൂയാത്,
    പ്രിയം ബ്രൂയാത്,
    ന ബ്രൂയാത് സത്യം അപ്രിയം
    പ്രിയം ചനാനൃതം ബ്രൂയാത്
    ഏഷ ധർമ്മ: സനാതന:”

    -ബൃഗാത് ഉപനിഷത്

    ReplyDelete
  10. കഥ ഇഷ്ട്ടപ്പെട്ടില്ല. ഒരു പൈങ്കിളി നിലവാരം...

    ReplyDelete
  11. കഥയുടെ ആരംഭവും അവസാനവും തമ്മില്‍ യോജിക്കുന്നില്ല.
    ഭര്‍ത്താവ് ടുങ്ങാന്‍ പ്രാര്‍ഥിക്കുന്ന ഭാര്യ എങ്ങനെ അയാളുടെ അന്ത്യമടുക്കുമ്പോള്‍ കരയും? അഥവാ ഉള്ളില്‍ ചിരിച്ചു കൊണ്ട് കരയുകയാനെന്കില്‍തന്നേ അതെങ്ങനെ ഭര്‍ത്താവിനോട് തുറന്നു പറയും?
    ഒരഴിച്ചുപണി നടത്തിയാല്‍ ഈ കഥ ഒന്നാന്തരത്തില്‍ ഒന്നാന്തരം ആകും എന്ന് എനിക്ക് തോന്നുന്നു.
    ആശംസകള്‍

    ReplyDelete
  12. "സത്യം ബ്രൂയാത്,
    പ്രിയം ബ്രൂയാത്,
    ന ബ്രൂയാത് സത്യം അപ്രിയം
    പ്രിയം ചനാനൃതം ബ്രൂയാത്
    ഏഷ ധർമ്മ: സനാതന:”

    സംസ്കൃതം 'അസംസ്കൃത'മായ എന്നെപോലെയുള്ളവര്‍ക്ക് അതിന്റെ അര്‍ഥംകൂടി പറഞ്ഞുതരാന്‍ ശ്രീമതി അനശ്വരയോട് അപേക്ഷിക്കുന്നു.

    ReplyDelete
  13. സത്യം പറയുക,കേൾക്കാൻ ഇമ്പമുള്ളത് പറയുക,[അതിനായി കളവു പറയാതിരിക്കുക],എന്നാൽ സത്യമാണെങ്കിൽ കൂടി അപ്രിയമാണെങ്കിൽ പറയാതിരിക്കുക,ഇതൊക്കെ സനാതന ധർമ്മങ്ങളിൽ പെടുന്നതാണ്‌..

    എന്നതത്രെ മേൽ പറഞ്ഞതിന്റെ അർത്ഥം..
    സമൂഹത്തിൽ സംഭവിച്ചതെങ്കിൽ കൂടി അപ്രിയ സത്യമാണെങ്കിൽ മറച്ചു വെക്കുന്നതാണ്‌ ഉചിതം എന്നെ ഞാൻ ഉദ്ദേശിച്ചുള്ളു..
    എഴുത്തുകൾ സമൂഹനന്മക്കാവട്ടെ!

    ReplyDelete
  14. @ശ്രീനാഥന്‍-, Mr. K#-, നല്ലി . . . . .-,
    അഭിപ്രായം എഴുതിയതിന് നന്ദി.
    @കെ.എം. റഷീദ്-,
    വളരെ നല്ല നർമ്മം, ഇത് അടുത്ത തവണ കണ്ണൂർ നമ്മവേദിയിൽ ഞാൻ അവതരിപ്പിക്കുന്നുണ്ട്.
    @അനില്‍കുമാര്‍ . സി.പി-, ഷബീര്‍ (തിരിച്ചിലാന്‍)-, തെച്ചിക്കോടന്‍-, MyDreams-, ismail chemmad-,
    അഭിപ്രായം എഴുതിയതിന് നന്ദി.
    @അനശ്വര-,
    ഞാൻ ഒരു സ്ത്രീ ആയതുകൊണ്ട് സ്ത്രീകളുടെ ഭാവശുദ്ധിയെക്കുറിച്ച് കഥകൾ എഴുതണം എന്ന് പറയുന്നത് തെറ്റാണ്. അപ്രീയ സത്യങ്ങൾ വിളിച്ചു പറയുന്നവർ സമൂഹത്തിൽ എതിർക്കപ്പെടാറുണ്ട്. അപ്രീയ സത്യങ്ങൾ തന്നെയാണ് കഥകളിലെല്ലാം കാണുന്നത്. സ്ത്രീ ആയാൽ ഒന്നും എതിർക്കാതെ അടികൊള്ളണം എന്ന് പറയുന്നത് അത്ര ശരിയായിട്ട് എനിക്ക് തോന്നുന്നില്ല. എന്റെ സഹപ്രവർത്തക ആയിരുന്ന ടീച്ചറെ, സ്വന്തം ഭർത്താവ് വയറുവേദനയാണെന്ന് കളവ് പറഞ്ഞ് രാത്രി പുറത്തിറക്കി, അവളുടെ കാറിൽ വെച്ച് തലയറുത്ത് കൊന്നത് അവൾ തെറ്റ് ചെയ്തതുകൊണ്ടല്ല, അവൾ പണക്കാരി ആയതുകൊണ്ടാണ്. രണ്ട് വർഷം കഴിഞ്ഞിട്ടും കൊലപാതകിയായ അയാൾ വിദേശത്ത് ഇപ്പോഴും സുഖമായി ജീവിക്കുന്നു. ഈ അപ്രീയസത്യം ഞാൻ കഥയാക്കിയിട്ടുണ്ട്. തല്ലിയാലും കൊന്നാലും സ്ത്രീകൾ മിണ്ടരുത്, എന്നാണോ? അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  15. @മഹേഷ്‌ വിജയന്‍-,
    അഭിപ്രായം എഴുതിയതിന് നന്ദി.
    @ഇസ്മായില്‍ കുറുമ്പടി (തണല്‍)-,
    അടിയുടെ വേദന മാറുന്നതുവരെ ഭർത്താവിനെ ഭാര്യ ശപിക്കും. അത് കഴിഞ്ഞാൽ അയാളെ സ്നേഹിക്കും. അക്കാര്യം ഭർത്താവിന് ആരോഗ്യമുള്ള കാലത്ത് പറയാൻ അവൾക്ക് ധൈര്യമില്ല, (വീണ്ടും അടി കിട്ടും) മരണക്കിടക്കയിൽ വെച്ച് അക്കാര്യം പറഞ്ഞത് ‘ഇനി അയാൾ തന്നെ അടിക്കില്ല’ എന്ന വിശ്വാസം കൊണ്ടാണ്). ഭർത്താവിനോടുള്ള സ്നേഹം കാരണം മരണസമയത്ത് അവൾ കരയുന്നു. വേദനിക്കുമ്പോൾ അരുതാത്തത് അവളെ ചിന്തിപ്പിക്കുകയാണ്. (‘തന്നെ അടിച്ച അദ്ധ്യാപകന് അപകടം പറ്റാൻ വിദ്യാർത്ഥികൾ പ്രാർത്ഥിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്’ അതുപോലെ). അഭിപ്രായം എഴുതിയതിന് നന്ദി.
    @jayarajmurukkumpuzha-, @അനശ്വര-,
    അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  16. കഷ്ടമായല്ലോ ടീച്ചര്‍, ഭാരത സ്ത്രീകളുടെ ഭാവശുദ്ധി ഇതാ ഈ ബ്ലോഗ്ഗില്‍ കൃത്യം 12:45 നു തകര്‍ന്നു വീണിരിക്കുന്നു. ഭാവശുദ്ധി സൂക്ഷിക്കേണ്ട ടീച്ചര്‍ തന്നെ ഇങ്ങനെ ഒക്കെ എഴുതിയാല്‍??? എഴുതേണ്ടത് ഇങ്ങനെ ആയിരുന്നു..:-) 'അവള്‍ അയാളെ ഏറ്റവും സ്നേഹത്തോടെ, കരുതലോടെ പരിചരിച്ചു. കരഞ്ഞു കൊണ്ടിരുന്ന അവളോട്‌ കാരണം തിരക്കിയപ്പോള്‍ അവള്‍ പറഞ്ഞു. ചേട്ടന് അവസാനമായി എന്തെങ്കിലും ആഗ്രഹമുണ്ടെങ്കില്‍ അതു സാധിക്കാതെ പോകുമോ എന്ന് ഭയന്ന് കരഞ്ഞതാണ്. അപ്പോള്‍ അയാള്‍ പറഞ്ഞു അടുത്തുള്ള പട്ടാളം ശാന്തചേച്ചിയെ ഒന്ന് കാണണം എന്നതാണ് അവസാനത്തെ ആഗ്രഹം. ഉടന്‍ ഒരു ഓട്ടോ വിളിച്ചു അയാളെ പൊക്കിയെടുത് ഇരുത്തി അവള്‍ ശാന്ത ചേച്ചിയുടെ വീട്ടിലേക്കു യാത്രയായി.........................................'

    ReplyDelete
  17. ഒന്നും പറയാനില്ല..ഇങ്ങനെയും ഉണ്ടാവാം ആളുകള്‍ :(

    ReplyDelete
  18. സത്യത്തിൽ ഇസ്മായിൽ കുറുമ്പടിക്ക് നൽകിയ teacher ഉടെ വിശദീകരണത്തിൽ നിന്നാണ്‌ പോസ്റ്റ് നല്ല വ്യക്തമായത്..സ്ത്രീയോട് അതിക്രമം കാണിക്കുന്നത് ഒരു അധർമ്മം.അതിനെ എതിർക്കുന്നത് ശാപപ്രാർഥന എന്ന അധർമ്മം കൊണ്ട്..അധർമത്തെ അധർമ്മം കൊണ്ട് എതിർത്തത് പോലൊരു തോന്നൽ വന്നു.. മുകളിൽ പറഞ്ഞ അഭിപ്രായം അലോസരപ്പെടുത്തുന്നതാണെങ്കിൽ നീക്കം ചെയ്തേക്കണെ..ഞാൻ നീക്കം ചെയ്യുമ്പോൾ എന്റെ പേര്‌ അതിൽ നിന്നും മാറുന്നില്ല..

    ReplyDelete
  19. അയാൾ മരണത്തിൽ നിന്നു തിരിച്ചു വന്നാലുള്ള കാര്യമാണ്‌ ശരിക്കുള്ള കഥ!

    ReplyDelete
  20. അനശ്വരക്ക് ടീച്ചര്‍ നല്‍കിയ മറുപടിയോടു പൂര്‍ണ്ണമായും യോജിക്കുക വയ്യ.
    അനശ്വരയും ടീച്ചറും പറഞ്ഞ ചില കാര്യങ്ങള്‍ ശരിയാണ് എന്നാണെന്റെ അഭിപ്രായം. അപ്രിയ സത്യങ്ങള്‍ എഴുതരുത് എന്ന് ഞാന്‍ പറയില്ല, തീര്‍ച്ചയായും എഴുതണം...പക്ഷെ ഇതിലെ സാരാംശം അതുപോലൊന്ന് ആണെന്ന് തോന്നുന്നില്ല...

    എല്ലാ എഴുത്തുകാരും തികഞ്ഞ സാമൂഹിക പ്രതിബദ്ധത കാണിക്കേണ്ടതുണ്ട് എന്നാണു എന്റെ പക്ഷം.. അതവരുടെ എഴുത്തില്‍ തെളിഞ്ഞു കാണാന്‍ പറ്റണം. കഥ താമാശ തോന്നുന്ന രീതിയില്‍ അവസാനിപ്പിക്കുമ്പോള്‍, ഈ കഥ എന്ത് സന്ദേശം ആണ് നല്‍കുക എന്നൊരു ചോദ്യം വായന്കാര്‍ക്കിടയില്‍ ഉണ്ടാവുക സ്വോഭാവികം മാത്രമാണ്.. മംഗളതിലെയും മനോരമയിലെയും ഫലിത പംക്തിയില്‍ വരുന്ന മാതിരി ഒരു തമാശ എന്നാണു പോസ്റ്റ് വായിച്ചപ്പോള്‍ മനസ്സില്‍ തെളിഞ്ഞത്...
    അത് ചിലപ്പോള്‍ എന്റെ കുറ്റവുമാകാം...

    @അനശ്വര,
    "അഭിപ്രായം അലോസരപ്പെടുത്തുന്നതാണെങ്കിൽ നീക്കം ചെയ്തേക്കണെ" എന്ന് കമന്റു എഴുതി കണ്ടു..
    എങ്കില്‍ ഞാന്‍ മറ്റുള്ളവര്‍ക്കിടുന്ന ഭൂരിഭാഗം കമന്റുകളും ഡിലീറ്റു ചെയ്യേണ്ടവ ആണ്...
    കമന്റുകള്‍ കേവലം കൊടുക്കല്‍ വാങ്ങലുകള്‍ ആയ ബൂലോകത്ത് തുറന്ന അഭിപ്രായം പറയുന്നവരെ ആണ് വേണ്ടത്.. പോസ്റ്റുകള്‍ വായിച്ച ശേഷം എന്താണോ മനസ്സില്‍ വരുന്നത് അത് തുറന്നു പറയുക...
    അഥവാ, പരസ്പരം സുഖിപ്പിച്ചു കമന്റുകള്‍ വാങ്ങിക്കൂട്ടാന്‍ ആണെങ്കില്‍ അങ്ങനെയും ചെയ്യാം..പക്ഷെ അതുകൊണ്ട് എഴുത്ത് വളരില്ല, കമന്റു വളരും...

    ReplyDelete
  21. katha ishtaayi..
    thurannu parayendaayirunnu marikkan povunna orale veruthe vishamippikano..?

    ReplyDelete
  22. ഉള്ളത് ഉള്ളതുപോലെ പറയണം അക്കാര്യത്തില്‍ ഞാന്‍ ടീച്ചറുടെ കൂടെയാ. നല്ല തല്ലു കിട്ടുമ്പം അറിയാതെ പറഞ്ഞുപോകും ആരനെങ്ങിലും. ഭാവശുദ്ധി പുസ്തകത്തില്‍ എഴുതിവെക്കാന്‍ കൊള്ളാവുന്ന ഒന്ന് മാത്രമാണ്.

    ReplyDelete
  23. ഇങ്ങനേയും ചില പെണ്ണുങ്ങളെക്കൊണ്ട് പ്രാർത്ഥിപ്പിച്ചേക്കാം ചില പുരുഷകോന്തന്മാർ...!

    ReplyDelete
  24. മിനി
    വിവാദ ബ്ലോഗിലെ കമന്‍റു കണ്ടാണ് വന്നത്.മിനി എഴുതിയതു വായിച്ചു. ഒരു വിധപ്പെട്ട പുരുഷന്മാര്‍ക്കൊന്നും തന്നെ ബ്ലോഗെന്നും സാഹിത്യമെന്നും പറഞ്ഞൊന്നും പോകുന്നതിഷ്ടമല്ലാ. ഇങ്ങനെ വല്ലതും അറിയുകയും കൂടി ചെയ്താല്‍ പിന്നെ പറയുകയും വേണ്ട. എന്നിരുന്നാലും സ്ത്രീകള്‍ക്കും ഇവിടെ ജീവിക്കണ്ടേ. ഒരു സ്ത്രീയുടെ ശത്രു ഒരു സ്ത്രീതന്നെയാണ്

    ReplyDelete
  25. ടീച്ചര്‍ക്ക് ഇത് ഇനിയും മെച്ചപ്പെടുത്താമായിരുന്നു...
    ഒത്തിരിയാശംസകള്‍..!!

    http://pularipoov.blogspot.com/

    ReplyDelete
  26. ഒരു കൊച്ചു കഥയാണെങ്കിലും അത് വായിച്ച് വലുതായി ചിന്തിച്ച് അഭിപ്രായം എഴുതിയ
    firefly, Villagemaan, അനശ്വര, Sabu M H, മഹേഷ്‌ വിജയന്‍, the man to walk with, Raman, priyag, വീ കെ, കുസുമം ആര്‍ പുന്നപ്ര, jayarajmurukkumpuzha, പ്രഭന്‍ ക്യഷ്ണന്‍,,,
    എല്ലാവർക്കും നന്ദി അറിയിക്കുന്നു.

    ReplyDelete
  27. teacher ethra thallu kondu?
    teacherude prarthana enthayirunnu?
    teacher kuttikale thallarundo?
    enkil avarude prarthana enthayirikkum?
    ee teacherkk aarude kayyil ninnenkilum kittum ennaayirikkumo?
    nalla kathaa thanthukkal nasippichathinu adi kittum ennano?

    ReplyDelete

മിനിയുടെ കഥകളുടെ ലോകത്തേക്ക് സ്വാഗതം, കഥ വായിച്ച് കഴിഞ്ഞല്ലൊ,, ഇനി അഭിപ്രായം എഴുതാം..