“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

2/5/12

അവൾ കാത്തിരിക്കുകയാണ്


അവൾ അയാളെ സ്നേഹിച്ചു,, അനന്തമായ ആകാശത്തോളം സ്നേഹിച്ചു,
അയാൾ അവളെ സ്നേഹിച്ചു,, അഗാധമായ ആഴിയോളം സ്നേഹിച്ചു,
                 പ്രേമിച്ച് പ്രേമിച്ച് മതിവരാത്ത അവർ കണ്ണിൽ കണ്ണിൽ നോക്കിയിരുന്നു; മൌനം വാചാലമായി, നിമിഷങ്ങൾ മാസങ്ങൾ വർഷങ്ങൾ പോയതറിയാതെ,,, അവരുടെ കണ്ണുകളിൽ സ്നേഹപൂക്കൾ പാറിക്കളിച്ചു.
                അകലെയായിരിക്കുമ്പോൾ അവർ പ്രേമലേഖനങ്ങളെഴുതി; മനസ്സിലെ മോഹങ്ങൾ ഹൃദയരക്തത്തിൽ ചാലിച്ച് അക്ഷരങ്ങളായി പെയ്തിറങ്ങിയ അതിമനോഹരങ്ങളായ എഴുത്തുകൾ വായിച്ച് അവർ പരസ്പരം സ്നേഹം പങ്ക്‌വെച്ചു.

ഒരുനാൾ അവൾ പറഞ്ഞു,
“നമുക്ക് ഒന്നിച്ച് ജീവിക്കാം”
പെട്ടെന്ന് അയാളുടെ മറുപടി വന്നു,
“സമയമായില്ല, എനിക്ക് ഉയരങ്ങൾ കീഴടക്കാനായി അവശേഷിക്കുന്നുണ്ട്. നിന്നോടൊത്തുള്ള ജീവിതം,,, അതെന്റെ ഉയർച്ചയെ തടയും”
അവൾ കാത്തിരുന്നു, അയാളുടെ ഉയർച്ചയിൽ ആഹ്ലാദം‌പൂണ്ട് അവൾ കാത്തിരുന്നു.
വർഷങ്ങൾ താണ്ടിയപ്പോൾ ഉത്തുംഗശൃഗത്തിൽ വാഴുന്ന അയാളെതേടി ഒരുനാൾ അവൾ വന്നു,
നമുക്ക് ഒന്നിച്ച് ജീവിക്കാം”
“സമയമായില്ല, നിന്റെ സ്ഥാനമാനങ്ങളും ശേഷികളും ഉപേക്ഷിച്ച് നീയൊരു സാധാരണ പെണ്ണായി മാറണം. എന്നോടൊപ്പം നീ ഉയരുന്നത് എനിക്ക് സഹിക്കാനാവില്ല”
                   കാലത്തിന്റെ പ്രയാണത്തിനിടയിൽ അവൾ ഓരോന്നായി ഉപേക്ഷിക്കാൻ തുടങ്ങി; പണവും പഠിപ്പും പ്രശസ്തിയും സൌന്ദര്യവും യൌവനവും, എല്ലാം ഉപേക്ഷിച്ച് വെറും‌പെണ്ണായി വന്ന് അയാളോട് പറഞ്ഞു,
“നമുക്കിനി ഒന്നിച്ച് ജീവിക്കാം”
മരണശയ്യയിൽ കിടന്നുകൊണ്ട് അയാൾ പറഞ്ഞു,
“എനിക്ക് ആഗ്രഹമുണ്ട്; പക്ഷെ,,, സമയം കഴിഞ്ഞുപോയി,,,,,”

43 comments:

 1. അവൾ അയാളെ സ്നേഹിച്ചു,, അനന്തമായ ആകാശത്തോളം സ്നേഹിച്ചു,
  അയാൾ അവളെ സ്നേഹിച്ചു,, അഗാധമായ ആഴിയോളം സ്നേഹിച്ചു,
  ...എന്നിട്ടോ?????

  ReplyDelete
  Replies
  1. അപ്പൊ ഈ സ്നേഹിച്ചു എന്നൊക്കെ പറഞ്ഞത് കള്ളമായിരുന്നു അല്ലെ?

   Delete
 2. കൊള്ളാം മിനി .സുഖഭോഗങ്ങള്‍ തേടിയുള്ള യാത്രയില്‍ ഒടുവില്‍ ജീവിക്കാന്‍ മറന്നു പോകുന്ന സമൂഹത്തിനു വേണ്ടിയുള്ള കഥ. വേണ്ടതെല്ലാം നേടിക്കഴിഞ്ഞിട്ടു ജീവിക്കാം എന്ന് കരുതുന്നവര്‍ക്ക് ഒരിക്കലും ജീവിക്കാന്‍ പറ്റാറില്ല. ഒന്ന് നേടാന്‍ വേണ്ടി മറ്റൊന്നിനെ കളയുന്നതിളല്ല കാര്യം; എല്ലാം ഒരുമിച്ചു കൊണ്ട് പോകുനതിലാണ്. നല്ല സൃഷ്ടി.

  ReplyDelete
  Replies
  1. @വെറുതെ...വെറും വെറുതെ !-,
   ഉയർച്ച മാത്രം കൊതിക്കുന്നവർ ജീവിതം മറക്കുന്നു. അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 3. പണത്തിനും പദവിക്കും പുറകെ പോയി ജീവിക്കാന്‍ മറക്കുന്നവരെ സമയം ആരെയും കാത്തു നില്‍ക്കില്ല എന്നോര്‍മിപ്പിക്കുന്ന കൊച്ചു കഥ..ആശംസകള്‍

  ReplyDelete
  Replies
  1. ‌ൊരു ദുബായിക്കാരാ-,
   സമയം ആരെയും കാത്തിരിക്കുന്നില്ല. അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 4. കഥ ഇനിയും തുടരും..:)

  ReplyDelete
 5. ജീവിക്കാൻ മറന്നു പോകുന്നവർക്ക്... നന്നായി കഥ.

  ReplyDelete
 6. കാലം കാത്തിരിക്കില്ല .അല്ലെ

  ReplyDelete
  Replies
  1. ഉം, നമുക്കറിയാവുന്ന രണ്ട് പേര്‍ അല്ലേ..
   എന്ത് ചെയ്യാനാ...വിധി എന്ന് വിളിച്ച് വെറുതെ ആശ്വസിക്കാം.

   Delete
 7. അവിടെങ്ങും മണ്ണും ചാരി നില്‍ക്കാനാളില്ലായിരുന്നോ, ങ്ഹെ??? ഹ്ഹ്ഹി!

  ReplyDelete
  Replies
  1. @നിശാസുരഭി-,
   എല്ലാവർക്കും തിരക്കല്ലെ, സുരഭി,,, അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 8. ഇതു കഥയല്ലല്ലോ..... :)

  “നമുക്കിനി ഒന്നിച്ച് ജീവിക്കാം”
  മരണശയ്യയിൽ കിടന്നുകൊണ്ട് അയാൾ പറഞ്ഞു,
  “എനിക്ക് ആഗ്രഹമുണ്ട്; പക്ഷെ,,, സമയം കഴിഞ്ഞുപോയി,,,,,”

  ഇതു നമ്മള്‍ കേട്ടതല്ലേ... കണ്ടതല്ലേ....

  ആശംസകള്‍...

  ReplyDelete
  Replies
  1. @ഖാദു-,
   കണ്ടതും കേട്ടതും കഥയായി മാറുമ്പോൾ അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 9. ചേച്ചീ,
  ഇടയ്ക്കൊരു കാര്യം വിട്ടുപോയി.

  നിന്നെ കൊള്ളില്ലെന്ന് അയാള്‍ ആ സ്ത്രീയുടെ മുഖത്തുനോക്കി പറഞ്ഞിരുന്നു.
  പത്രക്കാരോടും പറഞ്ഞിരുന്നു.

  ശരിയല്ലേ?

  ഒരു സ്ത്രീയോട് മറ്റൊരു സ്ത്രീ കാണിക്കുന്ന സഹാനുഭൂതിയായി ഞാനീ പോസ്റ്റിനെ കാണുന്നു.

  'കാദു'വിന്റെ കമന്റ് നോക്കൂ!

  ReplyDelete
  Replies
  1. @കണ്ണൂരാനെ-,
   ഒരു സ്ത്രീയുടെ തലത്തിൽ ചിന്തിക്കുന്ന പോസ്റ്റ് തന്നെയാണ്. അവളുടെ ചിന്തകൾക്കും അവളുടെ സ്നേഹത്തിനും അവളുടെ ശേഷികൾക്കും വിലയില്ലാതാവുക. അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 10. Replies
  1. @വിനോദ് കുമാർ-,
   അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 11. ഓളെ ഒരു കാര്യം!
  ഈട വേറ ആണുങ്ങളൊന്നുമില്ലാത്ത പോലെ!
  പോട്ട്. എനി പരഞ്ഞിറ്റെന്താ കാര്യം, അല്ലേ?
  എനിയുള്ള പിള്ളമ്മാറോട് പറ ഇങ്ങെനത്തെ ആളയൊന്നും കാത്ത് നിക്കണ്ടാന്ന്.

  ReplyDelete
  Replies
  1. @ചോപ്രാജിയെ-,
   ഇപ്പൊഴുള്ള പിള്ളമ്മാരൊക്കെ പറയും ‘പോയി ഫെയ്സ്‌ബുക്ക് തുറക്കാൻ’ അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 12. ഉള്ള കാലം പ്രണയം മനസ്സിൽ കൊണ്ട് നടക്കാൻ കഴിഞ്ഞല്ലോ രണ്ട് പേർക്കും അതവർക്കും കഴ്ച്ചയിൽ നമ്മുക്കും സന്തോഷിക്കാം..

  ReplyDelete
 13. ഗുണങ്ങളോടൊപ്പം കുറവുകളോടും കൂടി (പണവും പഠിപ്പും പ്രശസ്തിയും ഒക്കെ അങ്ങിനെ കുറവുകളായും കരുതാം ...) സ്നേഹിക്കാന്‍ കഴിയുന്നതല്ലേ യഥാര്‍ത്ഥ പ്രണയം...?

  ReplyDelete
 14. കൊള്ളാം. ശരിയാണു. വെട്ടിപ്പിടിത്തങ്ങള്‍ കഴിഞ്ഞ് നോക്കുമ്പോള്‍ ജീവിതം തീരാറായിരിക്കും.

  ReplyDelete
 15. എനിക്കു കഥയേക്കാള്‍ ഇഷ്ടപ്പെട്ടത് വിടരാന്‍ വെമ്പുന്ന ആ വഴയിലയാണ്.ഞാനെന്നും നോക്കിയിരിക്കാറുള്ള ഒരു കാഴ്ചയാണത്. വാഴയില വിടരുന്നതും വാഴ പടലകള്‍ ഉണ്ടാവുന്നതും..!.

  ReplyDelete
  Replies
  1. @കുട്ടിക്കാ-,
   വാഴയില നോക്കി അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 16. എന്താ കഥ ശശി, നര്‍മവേദി

  ReplyDelete
 17. സമയത്തിന് നിൽക്കാൻ പറ്റുമോ, വേരെ ഇഷ്ടം പോലെ കാര്യങ്ങളില്ലേ ചെയ്യാൻ... അപ്പോ അത് അതിന്റെ പാട്ടിനു പോയി. ശരീരത്തീനു വയസ്സാവാതെ പറ്റുമോ അങ്ങനെ മരണക്കിടക്കയിലാവാതെയും പറ്റുമോ......എല്ലാം വേണ്ടപ്പോൾ വേണ്ടതു മാതിരി ചെയ്യണം...

  കഥ ഇഷ്ടമായി കേട്ടൊ.

  ReplyDelete
  Replies
  1. ‌@Echmukutty-,
   വേണ്ടത് വേണ്ട സമയത്ത് ചെയ്യണം, അതെന്നെ,,, അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 18. രണ്ടു പേരും ജീവിക്കാൻ മറന്നു പോയെങ്കിലും, പരസ്പ്പരം കാത്തിരുന്നില്ലേ...! ഇതാണ് ‘സ്നേഹം..’

  ReplyDelete
  Replies
  1. @വി.കെ.-,
   ഇത്രയും കാലം കാത്തിരുന്ന അവർ ഭാഗ്യവാന്മാർ. അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 19. @സുഗന്ധി-, @ശ്രീനാഥന്‍-, @റോസാപൂക്കള്‍-, @മുല്ല-,
  കാലത്തിന്റെ പ്രയാണത്തിനിടയിൽ വേറിട്ട അനുഭവങ്ങൾ മാത്രം. അഭിപ്രായം എഴുതിയതിന് എല്ലാവർക്കും നന്ദി.

  ReplyDelete
 20. @കൂതറHashim-,
  മനസ്സിൽ പ്രണയം കൊണ്ടുനടന്നത് നല്ലൊരു കാര്യമാണ്, അഭിപ്രായം എഴുതിയതിന് നന്ദി.
  @കുഞ്ഞൂസ്(Kunjuss)-,
  ചില ഗുണങ്ങൾ പുരുഷന്മാർക്ക് മാത്രം സംവരണം ചെയ്തതാണെന്ന് ചിലരെങ്കിലും വിശ്വസിക്കുന്നുണ്ട്. വിവാഹം കഴിക്കാനായി പത്താം തരം തോറ്റ പെൺകുട്ടിയെ അന്വേഷിച്ചു പോയവനെ എനിക്കറിയാം. അഭിപ്രായം എഴുതിയതിന് നന്ദി.
  @മുകിൽ-,
  എല്ലാം വെട്ടിപ്പിടിക്കുന്നതിനിടയിൽ ജീവിക്കാൻ മറക്കും. അഭിപ്രായം എഴുതിയതിന് നന്ദി.
  @കുമാരന്‍ | kumaaran-, @sasidharan-,
  അഭിപ്രായം എഴുതിയതിന് എല്ലാവർക്കും നന്ദി.

  ReplyDelete
 21. കുറ്റവും കുറവും ഇല്ലാത്തവരായി ആരുമില്ലാ....പിന്നെ വിവാഹം അത് അവസാനത്തെ വാക്കാണോ? ഈക്കാലത്ത് ആരും ആരേയും കാത്തിരിക്കരുത്...പ്രണയം അത്ക്വെറും ചടങ്ങുപോലായി തീർന്നിരിക്കുന്നൂ...പ്രാമ മെന്നൊന്നില്ലാ വ്എറും കാമർത്ഥി അല്ലാതില്ലാ..... സ്നെഹം മറ്റൊരു തലത്തിൽ നിൽക്കുന്നൂ..... എഴുത്തിനു ഭാവുകങ്ങൾ......

  ReplyDelete
  Replies
  1. @ചന്തു നായർ-,
   താങ്കൾ പറഞ്ഞത് ശരിയാണ്. സ്നേഹം വേറെ, ജീവിതം വേറെ,,
   അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 22. തമ്മില്‍ സ്നേഹമുണ്ടെങ്കില്‍ എല്ലകുറവുകളോടും കൂടി തന്നെ സ്നേഹിക്കയും സ്വീകരിക്കയും ചെയ്യും...കാലം ആര്‍ക്കു വേണ്ടിയും കാത്തിരിക്കില്ല എന്ന സത്യം ഒരിക്കലും മറക്കരുത്.

  ReplyDelete
 23. പെണ്ണ് പെണ്ണുതന്നെ....സ്നേഹത്തിനുവേണ്ടി. എല്ലാം ത്യജിക്കുന്നവൾ.

  മിനിയുടെ ചിന്തകളിൽ ഒരു വ്യത്യ്യാസം ഉണ്ട്.ശാരീരികമായി മാത്രമേ അവർ ജീവിക്കാതിരുന്നുള്ളു.ഹൃദയം നിറയെ പ്രണയം നിറച്ചു വൈകാരികമായി ജീവിച്ചതിനെ എഴുത്തുകാരി ഗംഭീരമായി വർണ്ണീച്ചിട്ടുണ്ട്. ദു:ഖത്തിനു പ്രസക്തിയില്ല.
  നല്ല വരികൾ......

  ReplyDelete
 24. ജീവിക്കുക എന്നതിന്റെ ശരിയായ അര്‍ത്ഥം പലപ്പോഴും പിടികിട്ടില്ല. ഒന്നിച്ചു ജീവിക്കുക എന്നതില്‍ വലിയ കാര്യവുമില്ല. ശത്രുക്കളെ പോലെ ഒന്നിച്ച് ജീവിക്കുന്ന എത്രപേര്‍ ! വല്ലപ്പോഴും മാത്രം തമ്മില്‍ കാണുവാന്‍ കഴിയുന്നു എങ്കിലും മനസ്സ് കൊണ്ട് ഏറെ ഒന്നിച്ചവര്‍ പലര്‍.
  മിനികഥ ഇത്തവണ കാര്യമായ കഥപറച്ചില്‍ നടത്തിയില്ല എന്ന് പരിഭവം പറയട്ടെ.

  ReplyDelete
 25. പ്രിയപ്പെട്ട മിനി,
  വിലാസിനി ടീച്ചറുടെ സങ്കടമാണോ,പകര്‍ത്തിയെഴുതിയത്‌?
  ചില സത്യങ്ങള്‍....സംഭവങ്ങള്‍....പലരും പല തരത്തില്‍ എഴുതി...!
  സസ്നേഹം,
  അനു

  ReplyDelete
 26. അവൾ അയാളെ സ്നേഹിച്ചു,, അനന്തമായ ആകാശത്തോളം സ്നേഹിച്ചു,അയാൾ അവളെ സ്നേഹിച്ചു കാണില്ല.... എല്ലാം ത്യജിക്കുമ്പോള്‍ മാത്രമേ സ്നേഹമാകുകയുളൂ എന്നത് സ്വാര്‍ത്ഥതയാണ്[അസൂയ] ......വളരെ നന്നായിടുണ്ട് ....ആശംസകള്‍

  ReplyDelete
 27. @yemceepee-,
  സ്നേഹമുണ്ടെങ്കിലും സ്വന്തം കാര്യം വരുമ്പോൾ അതിന് ഒന്നാം സ്ഥാനം നൽകിയാൽ സ്നേഹം മൻസ്സിൽ തന്നെയിരിക്കും. അഭിപ്രായം എഴുതിയതിന് നന്ദി.
  @ ഉഷശ്രീ (കിലുക്കാംപെട്ടി)-,
  ജീവിതാവസാനം വരെ മനസ്സിൽ സ്നേഹം സൂക്ഷിക്കുക, അതൊരു അപൂർവ്വഭാഗ്യമാണ്. അഭിപ്രായം എഴുതിയതിന് നന്ദി.
  @ kanakkoor-,
  ഒന്നിച്ച് ജീവിച്ച് വഞ്ചിക്കുന്നവർക്കിടയിൽ അപൂർവ്വങ്ങളായ പലതും കാണാൻ കഴിയും. അഭിപ്രായം എഴുതിയതിന് നന്ദി.
  @ anupama-,
  ഇവിടെ വിലാസിനി ടീച്ചർ മാത്രമല്ല, സമാനമായ സംഭവങ്ങൾ എനിക്കറിയാം. എന്റെ നാട്ടിലെ തറവാട്ട്മാഹാത്മ്യം ഉള്ള ഒരു പ്രധാനവവ്യക്തി വിവാഹം കഴിക്കാതെ മരണം വരെ അന്യജാതിയില്പെട്ട സ്ത്രീയെ സ്നേഹിച്ച സംഭവത്തിന് സാക്ഷിയാവേണ്ടി വന്നിട്ടുണ്ട്. അദ്ദേഹം മരിച്ചപ്പോൾ കരയാൻ ബന്ധുക്കളുടെ ഒരുപട തന്നെ ഉണ്ടായിരുന്നു. അഭിപ്രായം എഴുതിയതിന് നന്ദി.
  @മഹറൂഫ് പാട്ടില്ലത്ത്-,
  സ്നേഹത്തിനുവേണ്ടി സ്ത്രീകൾ പലതും ത്യജിക്കുമെങ്കിലും അല്പം‌പോലും ത്യജിക്കാൻ തയ്യാറല്ലാത്തത് പുരുഷന്റെ സ്വാർത്ഥതയാണ്. അഭിപ്രായം എഴുതിയതിന് നന്ദി.

  ReplyDelete
 28. allam nedikazhinju jeevikkam annu vjcharikkumbol jeevikan alundakilla its correct minichechi

  ReplyDelete
 29. kaalam varattenu vicharichu kathirunnal pranayam prayamay thanne nilkkum pranayam jeevitham akkilla very nice story

  ReplyDelete

മിനിയുടെ കഥകളുടെ ലോകത്തേക്ക് സ്വാഗതം, കഥ വായിച്ച് കഴിഞ്ഞല്ലൊ,, ഇനി അഭിപ്രായം എഴുതാം..