“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

4/11/12

ശിശുപീഡനം


                               കണ്ണൂരിൽ നിന്നും വീട്ടിലേക്കുള്ള എന്റെ ബസ്‌യാത്രയിൽ ഇരിപ്പിടം ലഭിച്ചത്, പൊതുജനങ്ങൾക്ക് പൊതുവായതാണെങ്കിലും എല്ലായിപ്പോഴും പുരുഷന്മാർ ഇരിക്കുന്ന ഇരിപ്പിടത്തിലാണ്. അവിടെ തൊട്ടടുത്തിരിക്കുന്ന വൃദ്ധയെ ശ്രദ്ധിക്കാതെ ഇത്തിരി ഗമയോടെ ഞാനിരുന്നു. ബസ് പതുക്കെ മുന്നോട്ട് പോയ്‌ക്കൊണ്ടിരിക്കെയാണ് ചെറിയൊരു പ്രശ്നം എനിക്ക് തോന്നിയത്; പിന്നിലിരിക്കുന്ന ആരോ ഒരാൾ എന്റെ പിൻ‌വശത്ത് ഇടയ്ക്കിടെ തോണ്ടുന്നു.

                                അറിയാതെ സംഭവിച്ചതാണെന്നോർത്ത് ആദ്യമൊന്നും ഞാനത് ശ്രദ്ധിച്ചില്ലെങ്കിലും തോണ്ടലുകളുടെ എണ്ണം കൂടിയപ്പോൾ അയാളെ വെറുതെ വിടരുത് എന്നെനിക്ക് തോന്നി. ചുറ്റുപാടും നിൽക്കുന്നതും ഇരിക്കുന്നതും പുരുഷന്മാരാണ്, ഇങ്ങനെ പോയാൽ എന്ത് ചെയ്യും? തോണ്ടലിന്റെ രൂപവും ഭാവവും മാറിയാൽ!!!
പെട്ടെന്ന് മുഖമടച്ച് ഒരടി കൊടുത്താലോ?
100ൽ വിളിച്ച് പോലീസിനെ വരുത്തിയാലോ?
ബഹളം വെച്ച്, ബസ് പോലീസ് സ്റ്റേഷനിൽ എത്തിക്കാൻ പറഞ്ഞാലോ?
കേട്ടാൽ തൊലിയുരിഞ്ഞ്‌പോകുന്ന തെറി പറഞ്ഞാലോ?
മൊബൈലിൽ ഫോട്ടോ എടുത്ത് മാധ്യമങ്ങളിൽ വാർത്ത കൊടുത്താലോ?

ഇതൊന്നും വേണ്ട; മറ്റൊരു പണിയുണ്ട്,,,
ഞാൻ സാരിയുടെ അറ്റത്ത്‌നിന്നും ഒരു സെയ്ഫ്റ്റി പിൻ അഴിച്ചെടുത്ത്, അത് നിവർത്തി മൂർച്ച പരിശോധിച്ചു, ‘ഹുയ്’! ഉഗ്രൻ!!

                            അതുമായി അല്പനേരം കാത്തിരുന്നപ്പോൾ അതാ ഞാനിരിക്കുന്ന സീറ്റിന്റെ ചെറിയ വിടവിലൂടെ കൈ മുന്നിലേക്ക് നീണ്ടുവരുന്നു,, കാത്തിരുന്ന സമയം സമാഗതം.
കൂടുതൽ ശ്രദ്ധിക്കാതെ ആ ഭാഗത്ത് ഞാനൊരു അസ്ത്രപ്രയോഗം നടത്തി.
കൂർത്ത പിൻ തൊലിയിൽ തുളച്ചുകയറിയിരിക്കും,,,
“ങ്ങേ,,,,,യ്,, ങ്ങേ,,,,”
ഒരു കുഞ്ഞിന്റെ ഉച്ചത്തിലുള്ള രോദനം ‌കേട്ട് ബസിലുള്ളവരെല്ലാം ഞെട്ടി, എല്ലാവരും അങ്ങോട്ട് നോക്കി,, ഒപ്പം ഞാനും നോക്കി,,
                            അവിടെ, എന്റെ പിന്നിലുള്ള ഇരിപ്പിടത്തിൽ ഇരിക്കുന്ന പ്രായമായ മനുഷ്യന്റെ മടിയിൽ കിടക്കുന്ന കൊച്ചുകുട്ടി സെയ്ഫ്റ്റി പിന്നുകൊണ്ടുള്ള കുത്തേറ്റ് വേദന സഹിക്കാനാവാതെ പല്ലില്ലാത്ത വായതുറന്ന് പൊട്ടിക്കരയുകയാണ്.
(‘നർമ കണ്ണൂരിൽ’ വന്നത്,)

37 comments:

  1. ഹേയ്..ചുമ്മാ. ഇത് കഥയൊന്നുമല്ല. നടന്നതല്ലേ ? പ്രതി മിനി തന്നെയല്ലേ?

    ReplyDelete
    Replies
    1. @ajith-,
      നടന്നതും നടന്നുകൊണ്ടിരിക്കുന്നതും നടക്കാനിടയുള്ളതുമായ സംഭവം.. അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  2. ഇനി കുത്തുന്നതിനു മുൻപ് ഒന്നു പുറകോട്ട് നോക്കണം. നന്നായി.

    ReplyDelete
    Replies
    1. @ശ്രീനാഥന്‍-,
      ഇനിയങ്ങോട്ട് നോക്കാം, അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  3. This comment has been removed by the author.

    ReplyDelete
  4. അയ്യോ!!!
    പാവം ശിശു.
    കഷ്ടായി പോയി അല്ലേ.
    ഓഫീസിലേക്കുള്ള തിരക്കിനിടയില്‍
    ഇത്രയും കുത്തിക്കുറിച്ചു
    നര്‍മം ഭാവന മാത്രം
    എന്ന് കരുതാം അല്ലേ ടീച്ചറെ?
    ശുഭദിനം
    ഫിലിപ്പ്

    PS: പറഞ്ഞത് പോലെ പേജു
    download ചെയ്തു വൈകിട്ട് നോക്കാം
    നന്ദി
    നമസ്കാരം

    ReplyDelete
    Replies
    1. @Echmukutty-,
      @P V Ariel-,
      എല്ലാം വെറും ഭാവനമാത്രം,, ബസ്സിലിരിക്കുമ്പോൾ പിന്നിൽനിന്നുള്ള തോണ്ടൽ കാരണം ദേഷ്യത്തോടെ തിരിഞ്ഞുനോക്കുമ്പോൾ പലപ്പോഴും അവിടെ പുരുഷന്മാർ ആയിരിക്കില്ല. അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  5. എന്നാലും അച്ചതി വേണ്ടയിരുന്നെന്റെ മിനിയെ.....പാവം കുട്ടി.ശിശു പീഡനത്തിനു കേസുണ്ടാകും നോക്കിക്കോ.

    ReplyDelete
    Replies
    1. @ലീല എം ചന്ദ്രന്‍..-,
      രക്ഷിതാക്കളുടെ അടികിട്ടാത്തതു ഭാഗ്യം, അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  6. ഒന്ന് തിരിഞ്ഞു നോക്കി കുത്തായിരുന്നു....പാവം കുഞ്ഞു :-)

    ReplyDelete
    Replies
    1. @ഒരു ദുബായിക്കാരന്‍-,
      ഇനിയങ്ങോട്ട് തിരിഞ്ഞുനോക്കാം. അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  7. Replies
    1. @MyDreams-,
      പാവം,,, അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  8. .....കൈ ഏതാണെന്നും ആരുടേതെന്നും നോക്കാതെ ഇങ്ങനെ അസ്ഥാനത്ത് കുത്തിനോവിക്കുന്ന സ്ത്രീകളുമുണ്ടെന്ന് തെളിയിച്ചു. പാവം, ദേ പിന്നെയും വേറേയൊരു കുട്ടി കരയുന്നു........

    ReplyDelete
    Replies
    1. @വി.എ || V.A-,
      കൈ അറിയാതെ കുത്തുന്നവരുണ്ട് എന്ന് തിരിച്ചറിയണം,
      അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  9. കുത്താന്‍ വരുന്ന പോത്തിനോട് (എരുമയോട്) വേദമോതിയിട്ട് കാര്യമില്ല!. ഇതല്പം കടുത്തു പോയില്ലെ?

    ReplyDelete
    Replies
    1. @Mohamedkutty മുഹമ്മദുകുട്ടി-,
      എരുമകൾക്ക് നല്ലകാലം, അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  10. സംഗതി ചിരി വന്നെങ്കിലും ക്രൂരമായിപ്പോയി.
    ശിശുപീഡനത്തിന്റെ പേരില്‍ ബസ്സില്‍ സ്ത്രീ പീഡനം ഉണ്ടായില്ലേ.

    ReplyDelete
    Replies
    1. @പട്ടേപ്പാടം റാംജി-,
      ഇതിനെതിരെ പ്രതികരിക്കണം,
      അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  11. എന്താ ടീച്ചറെ ഇത് കഥ? വിഷു ആശംസകള്‍ .

    ReplyDelete
    Replies
    1. @സിദ്ധീക്ക..-,
      കഥയിൽ കാര്യമില്ലെന്ന് അറിയില്ലെ?
      അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  12. നമ്മെ ശല്യപ്പെടുത്തുന്നവരെ ശിക്ഷിക്കണം... പക്ഷേ, ശിക്ഷ ആളറിഞ്ഞു തന്നെ വേണം, ഇവിടെ ഒരു കുഞ്ഞായത് കുറച്ചു കടുപ്പമായിപ്പോയി ടീച്ചറെ... ഇത്, നര്‍മത്തില്‍ കൊടുക്കേണ്ടായിരുന്നു എന്ന് തോന്നിപ്പോയതില്‍ എന്നോട് ക്ഷമിക്കുമല്ലോ.

    ReplyDelete
    Replies
    1. @കുഞ്ഞൂസ്-,
      ‘പീഡിപ്പിക്കാൻ വരുന്നേ’ എന്ന് വിളിച്ച് പറയുന്നവർക്ക് പറ്റുന്ന ഒരു അമളിയാണിത്, അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  13. പാവം കുട്ടി..
    എന്നാലും ടീച്ചറെ ഇത്രയും വേണ്ടാർന്നു...

    ReplyDelete
    Replies
    1. kashtamayippoyi. enthayalum bhaviyil aareyum thondilla paavam kunjaava.

      Delete
    2. @Takshaya-,
      @മുകിൽ-,
      കഷ്ടം തന്നെ,,, പാവം,,
      അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  14. എന്തോ ......എനിക്കോ പോസ്റ്റിനോട് വിയ്യോജിപ്പുണ്ട്....നർമ്മമാണെങ്കിൽ പോലൂം...മിനിടീച്ചറേ......ഇത്തരം നർമ്മം വേണ്ടാ......കുട്ടികൾ പാവങ്ങളല്ലേ?

    ReplyDelete
  15. പോസ്റ്റ് ഇട്ടതിനുശേഷം അടിക്കുറിപ്പായി ഒരു കമന്റ് ഇടാൻ വിട്ടുപോയതാണ്. ഇന്നത്തെ മാധ്യമവാർത്തകളിൽ കുടുങ്ങുന്ന സ്ത്രീകൾ ഏത് നേരത്തും പീഡനം പ്രതീക്ഷിച്ച് ജീവിക്കുകയാണ്. എല്ലാവരും അവരെ പീഡിപ്പിക്കും എന്ന് എല്ലായിപ്പോഴും ചിന്തിക്കുന്നവൾ ഒന്ന് തിരിഞ്ഞുനോക്കുക പോലും ചെയ്യാതെ, കാറ്റടിച്ചാൽ‌പോലും പ്രതികരിച്ച് നാണം കെടുന്ന അവസ്ഥയാണ്.
    അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.

    ReplyDelete
  16. ക്രൂരം..... അല്ലാതെന്തുപറയാന്‍...!!!! ലോകത്തുള്ള ആണുങ്ങളെല്ലാം തന്നെ പീഡിപ്പിക്കാന്‍ നടക്ക്വാണെന്നുള്ള പെണ്ണുങ്ങളുടെ കോംപ്ലക്സ്.... അല്ലെങ്കില്‍ ഞാനൊരു പീഡിപ്പിക്കപ്പെടാന്‍ പറ്റിയ ചരക്കാണെന്നുള്ള ബോധം.... ഇതിനെയൊക്കെ എന്താ വിളിക്ക്വാ അല്ലേ?

    ReplyDelete
    Replies
    1. @ശ്രീജിത്ത് മൂത്തേടത്ത്-,
      പത്രവാർത്തകൾ വായിച്ചാൽ അങ്ങനെയല്ലെ തോന്നുക,
      അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  17. നർമ്മമല്ലല്ലോയിത്
    ഒരു കുഞ്ഞുക്രൂരത തന്നെ...!

    ReplyDelete
  18. ചിരി നിര്‍ത്താന്‍ പറ്റുന്നില്ല.. പാവം കൊച്ച്... ഞാനും ഇതു പോലെ പലര്‍ക്കും കുത്ത് കൊടുത്തിട്ടുണ്ട്...

    ReplyDelete
  19. aashamsakal...... blogil puthiya post.... NEW GENERATION CINEMA ENNAAL..... vayikkane........

    ReplyDelete
  20. nice work.
    welcome to my blog

    blosomdreams.blogspot.com
    comment, follow and support me.

    ReplyDelete
  21. @Muralee Mukundan-,
    @കുസുമം ആര്‍ പുന്നപ്ര-,
    @സുനി-,
    @jayarajmurukkumpuzha-,
    @ARUN RIYAS
    അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.

    ReplyDelete

മിനിയുടെ കഥകളുടെ ലോകത്തേക്ക് സ്വാഗതം, കഥ വായിച്ച് കഴിഞ്ഞല്ലൊ,, ഇനി അഭിപ്രായം എഴുതാം..