കഴുത്തിൽ താലികെട്ടിയപ്പോൾ അവളുടെ പൊന്നിന്റെയും പണത്തിന്റെയും അവകാശം അയാൾക്ക് ലഭിച്ചു.
മണിയറയിൽവെച്ച് കന്യകാത്വം
തകർത്തനേരത്ത് അവളുടെ ദേഹത്തിന്റെ അവകാശി അയാളായി മാറി.
പിറ്റേന്ന് അടുക്കളയിൽകടന്ന്
അവൾ ചോറും കറിയും വെച്ചപ്പോൾ അവളുടെ അദ്ധ്വാനത്തിനും വിയർപ്പിനും അവകാശം അയാൾ
നേടിയെടുത്തു.
ഇടവേളകളിൽ അവൾ
ചിന്തിക്കുകയും കവിതകൾ രചിക്കുകയും ചെയ്തെങ്കിലും അവളുടെ ചിന്തകൾക്കും സർഗ്ഗവാസനകൾക്കും
അവകാശം അയാൾക്ക് മാത്രമായിരുന്നു.
അവൾ ചിരിക്കുകയും
സന്തോഷിക്കുകയും പാട്ട്‌പാടുകയും ചെയ്യുന്നനേരത്ത് ആ ചിരിയും സന്തോഷവും അയാൾക്ക്‌വേണ്ടി
മാത്രമായിരുന്നു.
അവളുടെ ആരോഗ്യവും
സൌന്ദര്യവും അനുദിനം വർദ്ധിച്ചു; എല്ലാം അയാൾക്ക് വേണ്ടി മാത്രം.
.....
പിന്നെ അവൾക്കായി എന്തുണ്ട്?
അവൾക്ക് അവകാശപ്പെടാൻ ഒത്തിരി സംഗതികൾ ഉണ്ട്;
വിശപ്പ്, ദുഃഖം, വേദന, രോഗം, വാർദ്ധക്യം,,, അങ്ങനെ,,,
എല്ലാറ്റിനും അവകാശി അവൾ,,,,
അവൾമാത്രം.
mini, nalla katha ketto.. kurachu feminism undenkilum ..
ReplyDelete@Prakashchirakkal-,
Deleteഇടയ്ക്ക് അല്പം ഫെമിനിസം ആവാമെന്ന് തോന്നി,, നേരെ മറിച്ചും കഥ വരുന്നുണ്ട്. അഭിപ്രായം എഴുതിയതിന് നന്ദി.
അവള്‍ അവനുവേണ്ടിയുള്ളത് തന്നെയാണ്..അതു മനസ്സിലാക്കാന്‍ കഴിയാതെ വരുമ്പോള്‍ അവിടെ ഫെമിനിസം ജനിക്കുന്നു...
Deleteഇതെന്താപ്പോ ഇങ്ങിനെ തോന്നാന്‍...??
ReplyDelete@ajith-,
Deleteരോഗം വാർദ്ധക്യം എന്നിവകാരണം ‘ആളുകൾക്കിടയിലാണെങ്കിലും ഒറ്റപ്പെട്ട’ സ്ത്രീകളുടെ അനുഭവങ്ങൾ കേട്ടപ്പോൾ ഇങ്ങനെയൊന്ന് തോന്നി. അഭിപ്രായം എഴുതിയതിന് നന്ദി.
ഫെമിനിസം ...!!
ReplyDelete:)
ശരിക്കും,, എങ്കിലും എനിക്കിപ്പോൾ സംശയം; ഇത് ആണുങ്ങൾക്ക് വേണ്ടി എഴുതിയതല്ലെ? ,, അഭിപ്രായം എഴുതിയതിന് നന്ദി.
Deletenannayirikkunnu...
ReplyDelete@sangeetha-,
Deleteഅഭിപ്രായം എഴുതിയതിന് നന്ദി.
സത്യത്തില്‍ ഈ ബ്ലോഗ് എന്നെ ചിരിപ്പിച്ചു
ReplyDeleteപിന്നെ ഇങ്ങനെ എഴുതാന്‍ പ്രേരിപിച്ചു
തന്‍റെ പൊന്നും പണവും ശരീരവും എല്ലാം സൂക്ഷിക്കാന്‍ അയാളെ ഏല്‍പ്പിച്ചു ..
അയാള്‍ അദ്ധ്വാനിച്ചു കൊണ്ടുവന്നതെല്ലാം അവളും പങ്കു വെച്ചു..ചിന്തകളില്‍ പോലും അയാളെ അനങ്ങാനാവാതെ തളച്ചിട്ടു ..അയാളുടെ സ്നേഹവും സംരക്ഷണവും അവളെ ഓരോ ദിവസവും കൂടുതല്‍ കൂടുതല്‍ സുന്ദരിയാക്കി....
പക്ഷെ അയാള്‍ എന്തെന്നോ എങ്ങനെയെന്നോ അവള്‍ തിരഞ്ഞില്ല ..ജീവിതത്തിന്റെ സന്തോഷവും സങ്കടവും പങ്കു വെയ്ക്കാന്‍ ആണ് അയാള്‍ തന്നെ വിവാഹം ചെയ്തത് എന്ന് അവള്‍ക്കു മനസിലാക്കാന്‍ കഴിഞ്ഞില്ല ..അയാളെ അറിയാതെ അയാളുടെ മനസ്സറിയാതെ അവള്‍ ആ ഭാര്യ വേഷം തുടര്‍ന്നു ..എല്ലാ സംരക്ഷണവും നല്‍കിയ അയാള്‍ക്ക് എന്ത് കിട്ടി ?????
@അനീഷെ-,
Deleteആരും ഏല്പിച്ചിട്ടില്ല. കണക്കുപറഞ്ഞ് വാങ്ങിയതാണ്,, ഇടയ്ക്കിടെ കുറഞ്ഞുപോയി എന്ന് പറയും. ആര് ആരെയാണ് സംരക്ഷിച്ചത്? അവൾ അദ്ധ്വാനിച്ചില്ലെ? അവൾ ശമ്പളം വാങ്ങിയതെല്ലാം കണക്കുപറഞ്ഞ് അയാൾ വാങ്ങി സ്വന്തം പേരിലാക്കിയില്ലെ? അവൾക്ക് സ്വന്തമായി ഒരു അഡ്രസ് പോലും ഇല്ലല്ലൊ? കൂടുതൽ ചിന്തിച്ച് എഴുതിയതിന് നന്ദി.
ഹാ. ഇതു പുടിച്ചു. ഒരെണ്ണം ഞാനും തരാം,ട്ടാ.
ReplyDeletehttp://www.kaalamaapini.blogspot.in/2010/11/blog-post_27.html
@മുകിൽ-,
Deleteവായിച്ചു,, ആശ്വാസം; അഭിപ്രായം എഴുതിയതിന് നന്ദി.
ചുമ്മാ ഇങ്ങനെ ഒന്ന് ചിന്തിച്ചാല്‍ ഫെമിനിസം
ReplyDeleteആവുമോ?
ഒരു മിനിക്കഥ എന്ന് കൂട്ടിയാല്‍ മതിയല്ലോ..
അനീഷ് പുതുവേലില്‍ ചിന്തിച്ചത് പോലെയും
ചിന്തിക്കാം..ചിലര്‍ക്ക്...
ഇതൊക്കെ കഴിയുമ്പോള്‍ ബാലന്‍സ് ഷീറ്റ് എവിടെ
നില്‍ക്കുമോ ആവോ?
@ente lokam-,
Deleteവിവാഹജീവിതത്തിൽ രണ്ട് പേർക്കും തുല്യപങ്കാളിത്തം ഇല്ലെങ്കിൽ ബാലൻസ് ഒന്നും കാണില്ല.
അഭിപ്രായം എഴുതിയതിന് നന്ദി.
ഫെമിനിസത്തിന്റെ അല്പം ചുവയുണ്ടായിരുന്നെങ്കിലും
ReplyDeleteസംഭവങ്ങളുടെ പടിപടിയായുള്ള നീക്കവും വേദനയിലും
വാർദ്ധക്യത്തിലും കൊണ്ട് നിര്‍ത്തിയ അവതരണ പ്രക്രിയ
വളരെ നന്നായി തോന്നി, പക്ഷെ ഇന്നീ അവസ്ഥക്കൊരു
വലിയ മാറ്റം തന്നെ ഉണ്ടെന്നുള്ളതും ഒരു നഗ്ന സത്യമായി
അവശേഷിക്കുന്നു! എന്ന കാര്യവും മറക്കണ്ട! ഏതായാലും
ഇതിനൊരു മറുവശം കൂടി ഉണ്ടെന്നും അത് വരുന്നുണ്ടന്നും
കേട്ടതില്‍ സന്തോഷം. അടുത്ത മിനി ക്കുറിപ്പിനായി കാത്തിരിക്കുന്നു.
അല്ല മിനിക്കഥക്കായി !!
@ P V Ariel-,
Deleteകാലം മാറിയപ്പോൾ ഈ അവസ്ഥക്ക് മാറ്റം വന്നെങ്കിലും മാറാതെ നിൽക്കുന്ന, മാറിയ കാലത്തെക്കുറിച്ച് ചിന്തിക്കാത്തവരും ഉണ്ട്.
അഭിപ്രായം എഴുതിയതിന് നന്ദി.
ടീച്ചറെ, നന്നായി എഴുതി ട്ടോ...
ReplyDeleteഇതില്‍ ഫെമിനിസം എന്ന് പറയുന്നതിനേക്കാള്‍ മനുഷ്യത്വം എന്നാവും കൂടുതല്‍ ചേരുക...!
@ കുഞ്ഞൂസ്-,
Deleteമനുഷ്യത്വം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാലമല്ലെയിത്,
അഭിപ്രായം എഴുതിയതിന് നന്ദി.
ആശയം സൂപ്പര്‍ ....പക്ഷെ മിനിക്കഥയ്ക്ക് ഒരു ഗുമ്മു കിട്ടീല്ലല്ലോ .ഒന്നുകൂടി ചര്‍വണം ചെയ്ത് നോക്കു....മടി കൊള്ളൂല്ല കേട്ടോ..
ReplyDelete@ലീല ടീച്ചറെ-,
Deleteഇതൊരു സാധാ സംഭവമായിപോയി,, ഒരു മെയിൽ അയക്കുന്നുണ്ട്.
അഭിപ്രായം എഴുതിയതിന് നന്ദി.
മടി കൊള്ളൂല്ല കേട്ടോ............ന്ന്. അതു കൊള്ളാം.
Deleteആണുങ്ങളെ ദേഷ്യം പിടിപ്പിച്ചേ അടങ്ങൂ എന്നുണ്ടോന്നറിയില്ല. എന്തു ധൈര്യത്തിലാണിത് എഴുതിയതെന്നും മനസ്സിലാകുന്നില്ല. ഒന്നാമത് മിനി ടീച്ചറുടെ കാര്യത്തിൽ ഈ പറഞ്ഞതൊന്നും സത്യമേ അല്ല. ഫെമിനിസം വേണ്ടാട്ടോ. ടീച്ചറുടെ സർഗ്ഗ ശേഷിയെ മുതലാക്കുന്ന ആളല്ലല്ലോ “സ്വന്ത” മായിട്ടുള്ളത്....? :))
ReplyDeleteപണ്ട് വായിച്ച ഒരു കവിത ഇവിടെ കാച്ചാം
ചോറ് വെച്ച് ചായ വച്ച്
കുഞ്ഞുങ്ങളെ അയച്ച്
ഭർത്താവിനെ അയച്ച്
സ്വയം അയഞ്ഞ്
വൈകീട്ട് മടങ്ങി,
വീണ്ടും ചായ വെച്ച് ചോറ് വെച്ച്
കുട്ടികളെ ഉറക്കി
ഭർത്താവിനെ തൃപ്തനാക്കി
അല്പമുറങ്ങി
അലാറത്തിന്റെ അറിയിപ്പിൽ ഞെട്ടാതുണർന്ന്
വീണ്ടും ചായ വെച്ച് ചോറ് വെച്ച്...................
ആശംസകൾ ടീച്ചറേ.
@ചോപ്രായെ-,
Deleteഎഴുതിയതൊന്നും സ്വന്തം കാര്യമല്ലന്ന് പറയാമല്ലൊ. അഭിപ്രായം എഴുതിയതിന് നന്ദി.
കൊള്ളാം മിനി...
ReplyDeleteആശയം നന്നായിട്ടുണ്ട്..
അവതരിപ്പിച്ച രീതി ഇപ്പറഞ്ഞതുപോലെ ഒരു മിനിട്ടച്ച് വന്നോയെന്ന് സംശയം.
ആശംസകള്‍..
@ശ്രീജിത്ത്-,
Deleteമിനിടച്ച് വരുന്നുണ്ട്,,,
അഭിപ്രായം എഴുതിയതിന് നന്ദി.
മിനിടീച്ചറെ....ആളുകളെ (വായനക്കാരെ)വെറുതേ കളിയാക്കരുത്...ഇതിൽ കന്യാകത്വം( ഇപ്പോൾ അങ്ങനെ ഒന്നുണ്ടോ എന്ന് സംശയം)താലികെട്ട് എന്നിവ ഒഴിച്ചാൽ ഇതു തന്നെയല്ലേ പുരുഷന്റേയും അവസ്ഥ...വെറുതേ "ഫെമിനിസം" എന്ന് പറഞ്ഞ് പെണ്ണുങ്ങളെ കളിയാക്കല്ലേ....തമാശയാണേ ....ആശംസകൾ
ReplyDelete@ചന്തുനായർ-,
Deleteഎല്ലാവരുടെയും അവസ്ഥ ഇതുതന്നെയാവാം. കന്യകാത്വം എന്നതൊക്കെ ഇപ്പോൾ പിള്ളേര് കളിയാണല്ലൊ,, അഭിപ്രായം എഴുതിയതിന് നന്ദി.
റ്റീച്ച്രിന്റെ ഈ കഥ വെറും ഒരു തമാശയായി കാണാൻ ഞാൻ ഇഷ്ടപ്പെടുന്നു.മിനിനർമ്മം.
ReplyDeleteറ്റീച്ചർ എന്തെഴുതിയാലും അതിന് ഒരു ഭംഗിയുണ്ട്. അത് ഇതിനും ഉണ്ട്.
വിഷയത്തെക്കുറിച്ച് .............................ഹിഹിഹി....
@ഉഷശ്രീ-,
Deleteതമാശയായി കരുതിയാൽ മതി,,,
അഭിപ്രായം എഴുതിയതിന് നന്ദി.
എന്തൂട്ടിനാ.. ഈ കാണണ സ്ത്രീധനം ഒക്കെ കൊടുത്ത് കെട്ടിച്ചയയ്ക്കാന്‍ പോണേ.... ഒന്നും ശരിയല്ലാ...
ReplyDeleteവ്യവസ്ഥിതികളെ പോളിച്ചടക്കാന്‍ ഇന്നത്തെ യുവതലമുറയില്‍ പെട്ടവരെങ്കിലും മോന്നോട്ടു വരണ്ടേ...
എവടെ.... കായ് തോനെ കിട്ടിയാ പുളിക്കോ... :-(
@Sandeep.A.K-,
Deleteസ്ത്രീധനം കൂടുതൽ വേണമെന്ന് പെൺകുട്ടികൾ തന്നെ വാശിപിടിക്കാറുണ്ടെന്ന് കേട്ടിട്ടുണ്ട്. പിന്നെ എന്റെ നാട്ടിൽ (കണ്ണൂരിൽ) ഇങ്ങനെയൊരേർപ്പാടില്ല. അഭിപ്രായം എഴുതിയതിന് നന്ദി.
കണ്ടോ കണ്ണൂരിനിത്ര പുണ്യമുണ്ടായിട്ടും ടീച്ചർ കഥയിൽ സ്ത്രീധനത്തിന്റെ കാര്യത്തിൽ കണ്ണൂരിനെയും ചേർത്തു കളഞ്ഞു. സ്ത്രീധനം ഇല്ലാത്ത കണ്ണൂർ ഹിന്ദു കണ്ണൂർ ആണെന്നു മറക്കല്ലേ.
Deleteഞാനെപ്പോഴും ശ്രധിക്കാറ് ടീച്ചറുടെ പോസ്റ്റിന്റെ കൂടെ ചേര്‍ക്കാറുള്ള ഫോട്ടോകളാണ്. ഉഗ്രന്‍ തിലെല്ലാം അടങ്ങിയിട്ടുണ്ട്.പിന്നെ ഇത് കവിതയല്ലെ? കഥയല്ലല്ലോ?
ReplyDeleteഒരക്ഷരം വിട്ടു പോയി. ഇതിലെല്ലാം എന്നു തിരുത്തി വായിക്കുക.
Delete@Mohamedkutty മുഹമ്മദുകുട്ടി-,
Deleteആ മുകിലിന്റെ കമന്റിൽ അവർ ഇതുപോലെ ഒരു കവിത എഴുതിയിട്ടുണ്ട്.
ലിങ്ക് :
http://www.kaalamaapini.blogspot.in/2010/11/blog-post_27.html
അഭിപ്രായം എഴുതിയതിന് നന്ദി.
ചിന്തിപ്പിക്കുന്ന തരത്തില്‍ വളരെ മനോഹരമായി തന്നെ എഴുതിയതിനു ആശംസകള്‍..അഭിനന്ദനങ്ങള്‍ .. ഇവിടെ എല്ലാവരും പറഞ്ഞ പോലെ ഉള്ള ഒരു ഫെമിനിസവും ഞാന്‍ ഇതില്‍ കണ്ടില്ല. സത്യത്തില്‍ ഫെമിനിസം എന്നെഴുതി കണ്ടപ്പോള്‍ അതെന്താ ഇപ്പൊ ഇത്ര ഫെമിനിസം ഉള്ള ലേഖനം എന്ന് നോക്കാന്‍ വന്നതാണ് ഞാന്‍. സത്യങ്ങളെ ഇസങ്ങളുമായി കൂട്ടി കലര്‍ത്താന്‍ സമൂഹത്തിനു എന്തോ ഒരു പ്രത്യേക ത്വര ..
ReplyDelete@പ്രവീൺ ശേഖർ-,
Deleteഅത് ആണിനെ കുറ്റം പറയുന്നതെല്ലാം പെണ്ണെഴുത്ത് എന്നാണല്ലൊ പറയുക,, (എഴുതിയത് ആണായാലും) അഭിപ്രായം എഴുതിയതിന് നന്ദി.
മണിയറയിൽവെച്ച് കന്യകാത്വം തകർത്തനേരത്തു അല്ല. അതിനു മുമ്പേ അതായത്, താലി കെട്ടിയപ്പോഴേ അവളുടെ ദേഹത്തിന്റെ അവകാശി അയാളും അയാളുടെ ദേഹത്തിന്റെ അവകാശി അവളും ആയി മാറി. ടീച്ചര്‍ ഒരു ഭാഗം മാത്രമേ കണ്ടുള്ളൂ.
ReplyDeleteഹോ.....ഈ സ്ത്രീകള്‍ അനുഭവിക്കുന്ന ഒരു കഷ്ടപ്പാടെ.!!!! പാവങ്ങള്‍. :)
@Akbar--,
Deleteചിലർ വിവാഹം തീരുമാനിച്ചപ്പൊഴെ അവകാശവും പറഞ്ഞ് വരും. അഭിപ്രായം എഴുതിയതിന് നന്ദി.
ഫെമിനിസം ഫെമിനിസം ഫെമിനിസം ഇതെന്താ ഫെമിനിസം അത്ര മോശമാണോ? ടീച്ചര്‍ ധൈര്യമായി എഴുതൂ.ഫെമിനിസം തന്നെ.
ReplyDelete@ശാന്ത കാവുമ്പായി-,
Deleteഫെമിനിസവും വേണമല്ലൊ,, അഭിപ്രായം എഴുതിയതിന് നന്ദി.
ഇതില്‍ ഫെമിനിസമൊന്നുമില്ലല്ലോ ടീച്ചറേ . ടീച്ചര്‍ തന്നെ അങ്ങിനെ പറഞ്ഞപ്പോള്‍ ആ രീതിയില്‍ വായിച്ചുനോക്കിയിട്ട് ഒന്നും കണ്ടില്ല. സ്വയം തോടിനകത്തൊളിക്കുന്ന സ്ത്രീയാമയെ ആര്‍ക്കും രക്ഷിക്കുവാന്‍ കഴിയില്ലല്ലോ
ReplyDelete@Manoraj-,
Deleteതോടിനകത്ത് ഒളിക്കുന്നതും പോരാഞ്ഞ് മറ്റുള്ളവരോട് കൂടി തോടിനകത്ത് ഒളിക്കാൻ പറയും. അഭിപ്രായം എഴുതിയതിന് നന്ദി.
വിവാഹജീവിതം ഒരു സ്നേഹബന്ധനമാണ്. സ്നേഹമില്ലെങ്കിൽ വെറും ബന്ധനം..ആണിനായാലും പെണ്ണിനായാലും. ബന്ധനമായി മാത്രം അനുഭവപ്പെടുമ്പോൾ ആ ചങ്ങല പൊട്ടിച്ചെറിയാൻ സ്വന്തം വരുമാനം വേണം, ആണിനായാലും പെണ്ണീനായാലും..
ReplyDelete@viddiman-,
Deleteസ്നേഹം ഇല്ലെങ്കിൽ എല്ലാം വെറും ബന്ധനമായി അവശേഷിക്കും. സ്വയമുണ്ടാക്കിയ വരുമാനം സ്വന്തമാണെന്ന് ചിന്തയും കൂടി വേണം. അഭിപ്രായം എഴുതിയതിന് നന്ദി.
വിഡ്ഡിമാൻ പറഞ്ഞത് ശരിയാണു,
ReplyDeleteപിന്നെ ആണിന്റെ കാര്യത്തിലും അത്രക്കില്ലെങ്കിലും, പറഞ്ഞ കാര്യങ്ങൾ അപ്ലിക്കബിൾ തന്നെ. ആണിന്റെ ടൈമും, ശമ്പളവും മറ്റൊരുവൾ അവകാശം സ്ഥാപിച്ചാൽ അവിടേം അടി നടക്കില്ലേ ?
പിന്നെ കഥയിൽ ചോദ്യമില്ലാത്തോണ്ട് നന്നായി...
@sumesh vasu-,
ReplyDeleteആണിന്റെ കാര്യമായാൽ കൂടുതൽ പ്രശ്നമാവും. നട്ടെല്ലില്ലാത്തവൻ എന്ന് പറയും (വാരിയെല്ല് അല്ല). പെണ്ണിന് നട്ടെല്ല് വേണ്ട,, അഭിപ്രായം എഴുതിയതിന് നന്ദി.
കൊള്ളാം നല്ലതായിട്ടുണ്ട് ഈ മിനിക്കഥ
ReplyDeleteകുസുമം-,
Deleteഅഭിപ്രായം എഴുതിയതിന് നന്ദി.
മുട്ടൻ ഫെമിനിസം തന്നെ. ചർച്ചക്ക് വെക്കണം.
ReplyDeleteകുമാരൻ-,
Deleteഫെമിനിസം ആണോ? അപ്പോൾ എനിക്കൊരു സംശയം,, ഈ ഫെമിനിസത്തിന്റെ പുല്ലിംഗം പറഞ്ഞുതരുമോ? അഭിപ്രായം എഴുതിയതിന് നന്ദി.
അയാൾ ജീവിച്ചതും, എല്ലാം സഹിച്ചതും അവൾക്കു വേണ്ടിയായിരുന്നു. എന്നിട്ടും സഹതാപ തരംഗത്തിനായ്, സ്ത്രീയെന്ന വാക്കിനെ അവൾ പരമാവധി ചൂഷണം ചെയ്തു..
ReplyDeleteJefu Jilaf-,
Deleteഅവൾക്കു വേണ്ടി എന്തൊക്കെ ത്യാഗങ്ങളാണ് അയാൾ സഹിക്കുന്നത്!!! അഭിപ്രായം എഴുതിയതിന് നന്ദി.
nalla katha
ReplyDeleteTakshaya-,
Deleteഅഭിപ്രായം എഴുതിയതിന് നന്ദി.
പറയാത്തത് അറിയാനുള്ള കഴിവാണ് സ്‌നേഹം. ഇത് എല്ലാവര്‍ക്കും ഉണ്ടാകണം. അല്ലെങ്കില്‍ ഈ എഴുതിയതുപോലെയുള്ള അസ്വസ്ഥതകള്‍ ഉണ്ടാകും. ഇത് ടീച്ചറുടെ അനുഭവം അല്ലല്ലോ...
ReplyDeleteചിത്രത്തിലെ പൂവിനുള്ളില്‍ വണ്ടാണോ, തേനീച്ചയാണോ? എന്തായാലും അതിനു കൊമ്പുണ്ട്. അതാണ് പ്രശ്‌നം.
എഴുത്ത് നന്നായി. ആശംസകള്‍...
@benji nellikala-,
ReplyDeleteപരസ്പര ധാരണയും സ്നേഹവും ഒത്തുചേർന്നാലെ വിവാഹജീവിതം വിജയകരമാവുകയുള്ളു. സുഹൃത്തെ, സ്വന്തം അനുഭവം അങ്ങനെ എഴുതാൻ പറ്റുമോ? പൂവിനുള്ളിൽ വണ്ട് തന്നെയാണ്. മത്തന്റെ പൂവ് ഉപ്പേരിയാക്കാൻ പറിച്ചെടുത്ത് എന്റെ കൈയിൽ വെച്ചപ്പോൾ അവിടെവന്ന് തേൻ കുടിച്ച വണ്ടിനെ ക്യാമറയിലാക്കിയതാണ്. അഭിപ്രായം എഴുതിയതിന് നന്ദി.
നമ്മടെ "വെറുതെ ഒരു ഭാര്യ" സിനിമയുടെ സ്റ്റൈല്‍ ഉണ്ട്. കൊള്ളാം.
ReplyDeleteഇത്തരം കഥകള്‍ ഓരോരോ പാഠങ്ങളാണ്.. എന്തായാലും, ഒരാള്‍ മാത്രമായി എല്ലാത്തിനും "അവകാശി" ആയി ഒരു ദാമ്പത്യം ഞാനും ആഗ്രഹിക്കുന്നില്ല.
ഹ ഹ ഹ കൊള്ളാം ....
ReplyDelete@വിഷ്ണുലോകം-,
ReplyDelete@ വെള്ളിക്കുളങ്ങരക്കാരന്‍-,
അഭിപ്രായം എഴുതിയതിന് നന്ദി.
ചിന്തിപ്പിക്കുന്ന തരത്തില്‍ വളരെ മനോഹരമായി തന്നെ എഴുതിയതിനു ആശംസകള്‍..അഭിനന്ദനങ്ങള്‍
ReplyDelete