...
- ശ്രീജയ ടീച്ചര്‍ വാഹന അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലാണ്.
അന്ന് രാവിലെ സ്ക്കൂളിലെത്തുന്ന ഓരോ അധ്യാപകരെയും എതിരേറ്റത് ടീച്ചറുടെ അപകട വാര്‍ത്തയാണ്.
കേട്ടവര്‍ കേട്ടവര്‍ അന്വേഷിച്ചു; “എപ്പോള്‍? എവിടെ വെച്ച്? ഏതു വാഹനം? ഏത് ആശുപത്രിയിലാണുള്ളത്?”
അതിന്റെ ഉത്തരം മാത്രം ആര്‍ക്കും അറിയില്ല.
.
അപകടവാര്‍ത്ത സ്ക്കൂളില്‍ വന്ന് അറിയിച്ചത് ടീച്ചറുടെ ഭര്‍ത്താവ് തന്നെയാണ്; ഏതാണ്ട് 9 മണിക്ക്. ഹെഡ്ടീച്ചര്‍ ഓഫീസിനകത്ത് കടന്ന് സ്വന്തം ഇരിപ്പിടത്തില്‍ ഇരിക്കുന്നതിനു മുന്‍പാണ്, ഒരു ഓട്ടോ സ്ക്കൂള്‍ കോമ്പൌണ്ടില്‍ വന്ന് നിര്‍ത്തിയത്. അതില്‍നിന്നും ഇറങ്ങിവന്ന ശ്രീജയയുടെ ഭര്‍ത്താവ് ഓടിവന്ന് ഹെഡ്ടീച്ചറോട് പറഞ്ഞു,
“ജയ സ്ക്കൂളിലേക്ക് വരുന്ന വഴി ആക്സിഡന്റ് പറ്റി. ഇടിച്ച വാഹനത്തില്‍ തന്നെ ആശുപത്രിയില്‍ കൊണ്ടുപോയിരിക്കയാ”
രാവിലെതന്നെ ഇങ്ങനെയൊരു വാര്‍ത്ത കേട്ട ഹെഡ്മിസ്ട്രസ്സ് ഞെട്ടി. കൂടുതല്‍ എന്തെങ്കിലും പറയുന്നതിനു മുന്‍പ് വന്നയാള്‍ വീണ്ടും പറഞ്ഞു;
“ടീച്ചറെ ഞാനിപ്പോള്‍തന്നെ ആശുപത്രിയില്‍ പോവുകയാ. പിന്നെ ഞാന്‍ പെട്ടെന്നിവിടെ വന്നത് കുറച്ച് പൈസക്ക് വേണ്ടിയാ. ഒരു അയ്യായിരം ടീച്ചര്‍ അഡ്ജസ്റ്റ് ചെയ്ത് തരണം. പെട്ടെന്ന് പണത്തിന്റെ ആവശ്യം വന്നപ്പോള്‍ ഇവിടെ സ്ക്കൂളില്‍ വരാനാണ് എനിക്ക് തോന്നിയത്” പറയുന്നത് ടീച്ചറുടെ ഭര്‍ത്താവ് തന്നെ, അദ്ദേഹം എത്രയോ തവണ സ്ക്കൂളില്‍ വന്നതാണ്.
അപകടത്തിന്റെ ഞെട്ടല്‍ വിട്ടുമാറാത്ത ഹെഡ്മിസ്ട്രസ്സ് സെയിഫില്‍ സൂക്ഷിച്ച, കുട്ടികളില്‍ നിന്നും മേളകള്‍ക്കായി പിരിച്ച പണത്തില്‍ നിന്നും ‘കൃത്യം 5000രൂപ’ എടുത്ത് കൊടുത്തു. അപകടവാര്‍ത്ത കേട്ടപ്പോള്‍തന്നെ ഞെട്ടിയതിനാല്‍ മറ്റുകാര്യങ്ങള്‍ ചോദിക്കാന്‍ നമ്മുടെ ഹെഡ്‌മിസ്ട്രസ്സ് മറന്നു.
.
ശ്രീജയ ടീച്ചര്‍ –
നമ്മുടെ സര്‍ക്കാര്‍ സ്ക്കൂളിലെ രസതന്ത്രം അധ്യാപിക-
ജോലിയോട് ഏറ്റവും ആത്മാര്‍ത്ഥതയുള്ള, വിദ്യാര്‍ത്ഥികള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ടീച്ചര്‍ ആരാണെന്ന് അന്വേഷിച്ചാല്‍, ആ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ഒരേയൊരു ഉത്തരമായിരിക്കും പറയുന്നത്; ജയ എന്ന് വിളിക്കുന്ന ശ്രീജയ ടീച്ചര്‍.
എട്ട്, ഒന്‍പത്, പത്ത് എന്നീ ക്ലാസ്സുകളിലായി ചിതറിക്കിടക്കുന്ന അഞ്ഞൂറോളം വരുന്ന ശിഷ്യഗണങ്ങളില്‍ ആരെ എവിടെ വെച്ച് കണ്ടാലും തിരിച്ചറിഞ്ഞ് പേര് പറഞ്ഞ് വിളിക്കാനും അവരുടെ ബയോഡാറ്റ പറയാനും ഉള്ള കഴിവ് ശ്രീജയ ടീച്ചര്‍ക്ക് മാത്രം. അതിനാല്‍ രക്ഷിതാക്കളെയും പൂര്‍വ്വവിദ്യാര്‍ത്ഥികളെയും തിരിച്ചറിയാനായി; സഹപ്രവര്‍ത്തകര്‍ ചിലപ്പോള്‍ ജയയുടെ സഹായം തേടാറുണ്ട്.
.
പാഠ്യ-പാഠ്യേതര കാര്യങ്ങളുടെ അവിഭാജ്യഘടകമാണ് ശ്രീജയ. സ്പോര്‍ഡ്സ് നടക്കുമ്പോള്‍ ടീച്ചര്‍ ആദ്യാവസാനം കായികാധ്യാപികയുടെ കൂടെ ഗ്രൌണ്ടിലായിരിക്കും. കലോത്സവത്തിനാണെങ്കില്‍ അണിയറയിലും സ്റ്റേജിലും ശ്രീജയയുടെ സാന്നിധ്യം ഉണ്ടാകും.
പത്ത് മണി മുതല്‍ നാല് മണിവരെയാണ് സ്ക്കൂള്‍ പ്രവൃത്തിസമയം. എന്നാല്‍ ശ്രീജയ ടിച്ചറുടെ സ്ക്കൂള്‍ സമയം ഒന്‍പത് മണി മുതല്‍ അഞ്ച് മണിവരെയാണ്. രാവിലെ സ്ക്കൂളിലെ ഒന്നാം മണിയടി കേള്‍ക്കുമ്പോള്‍ എല്ലാവരും ഗേറ്റ് കടന്ന് സ്റ്റാഫ് റൂമിനകത്തേക്ക് കടക്കുന്നു. അന്നേരം ശ്രീജയടീച്ചര്‍ ഒമ്പത് മണിക്ക് ആരംഭിച്ച സ്പെഷ്യല്‍ക്ലാസ്സ് കഴിഞ്ഞ ശേഷം ഏതെങ്കിലും ക്ലാസ്സില്‍ നിന്ന് ചൂരലും ചോക്കും പുസ്തകവുമായി സ്റ്റാഫ്റൂമിലേക്ക് വരുന്നുണ്ടാവും. (ഈ ചൂരല്‍ കൈയിലുണ്ടെങ്കിലും അത് പ്രയോഗിക്കേണ്ടി വരാറില്ല) അവര്‍ മറ്റുള്ളവരെക്കാള്‍ കൂടുതല്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും മറ്റുള്ളവര്‍ അങ്ങനെ ചെയ്യാത്തതില്‍ ടീച്ചര്‍ക്ക് ഒരു പരിഭവവും ഇല്ല. അസുഖം വന്നതും വീണു പരിക്കേറ്റതുമായ ശിഷ്യഗണങ്ങളെ ആശുപത്രിയിലും വീട്ടിലും എത്തിക്കാന്‍ ടീച്ചര്‍ എപ്പോഴും തയ്യാറായിരിക്കും.
.
ഈ ടീച്ചര്‍ക്ക് വീട്ടില്‍ ജോലിയൊന്നും ഇല്ലെയെന്ന് ചിലരെങ്കിലും ചിലപ്പോള്‍ ചോദിക്കും. ഒരു സ്ത്രീയായതു കൊണ്ടാണ് ഇങ്ങനെ ചോദിക്കുന്നത്; കാരണം ‘സ്ത്രീ’, ടീച്ചറായാലും പ്രിന്‍സിപ്പല്‍ ആയാലും ഡോക്റ്റര്‍ ആയാലും വീട്ടില്‍ അവളുടെ വരവിനായി അടുക്കള കാത്തിരിപ്പുണ്ടാവും. എന്നാല്‍ ടീച്ചര്‍ക്ക് അത്തരം പ്രശ്നങ്ങളോന്നും ഇല്ല. സ്ക്കൂള്‍ കാര്യത്തില്‍ ടീച്ചറുടെ ഭര്‍ത്താവ് ഒരു തടസ്സവും നില്‍ക്കാറില്ല. വീട്ടില്‍, അടുക്കളയില്‍ ടീച്ചറുടെ അമ്മയും അവിവാഹിതയായ ചേച്ചിയും ഉണ്ട്. ഏക മകന്‍ അന്യസംസ്ഥാനത്ത് എഞ്ചിനീയറിങ്ങിന്‍ പഠിക്കുന്നു.
.
ഭര്‍ത്താവ്, ടീച്ചറുടെ ഭാഷയില്‍ ഇപ്പോള്‍ ബിസിനസ് കാരനാണ്. വിവാഹ സമയത്ത് പാരലല്‍ കോളേജില്‍ മാഷ് ആയിരുന്നു. പിന്നെ ഗള്‍ഫുകാരനായി, പിന്നെ എക്സ് ഗള്‍ഫായി, ഒടുവില്‍ കച്ചവടം ചെയ്ത് സ്വത്തും പണവും പൊന്നും തീര്‍ന്നപ്പോള്‍ ബ്രോക്കറായി മാറിയിരിക്കയാണ്. എന്നുവെച്ചാല്‍ കല്ല്യാണം കം സ്വത്ത് ബ്രോക്കര്‍. ഭര്‍ത്താവ് ചെയ്യുന്നതെല്ലാം നഷ്ടത്തില്‍ കലാശിക്കുമെന്ന് തിരിച്ചറിഞ്ഞ ടീച്ചര്‍തന്നെയാണ് ഇപ്പോള്‍ വീട്ടിലെ സാമ്പത്തികം കൈകാര്യം ചെയ്യുന്നത്.
.
ടീച്ചറുടെ ബയോഡാറ്റ ഇവിടെ ചര്‍ച്ചചെയ്തതു കൊണ്ട് മുന്നിലുള്ള പ്രശ്നം പരിഹരിക്കപ്പെടുന്നില്ല. അപകടഘട്ടത്തില്‍ ഒരു സ്റ്റാഫിനെ സഹായിക്കേണ്ടത് മേലാധികാരിയുടെ കടമയാണ്. എന്നാല്‍ കൂടുതല്‍ വിവരം ചോദിക്കാത്തതാണ് പ്രശ്നം. ടീച്ചറുടെ വീട്ടിലേക്ക് ഫോണ്‍ ചെയ്തപ്പോള്‍ മറുപടിയില്ല. പിന്നെ മൊബൈല്‍ ഫോണ്‍ കൊണ്ടുനടക്കുന്ന സ്വഭാവം ടീച്ചര്‍ക്കില്ല. പത്തുമണിയാവാറായിട്ടും ആരും ക്ലാസ്സില്‍ പോകേണ്ട കാര്യം ആലോചിച്ചില്ല. കുട്ടികളാണെങ്കില്‍ പതുക്കെ ഒച്ചവെക്കാന്‍ ആരംഭിച്ചിട്ടുണ്ട്.
.
കാര്യം അറിഞ്ഞതു മുതല്‍ ഹെഡ്ടീച്ചറെ കുറ്റം പറയുകയാണ് നമ്മുടെ പിള്ള മാസ്റ്റര്‍. കാരണം പരിക്കേറ്റത് മാസ്റ്ററുടെ യൂണിയന്‍ അംഗത്തിനാണ്. അദ്ദേഹം ഫോണ്‍ ചെയ്ത് ഒരു ജീപ്പ് വരാന്‍ ഏര്‍പ്പാടാക്കി. എന്നിട്ട് മറ്റുള്ളവരോടായി പറഞ്ഞു, “ഞങ്ങള്‍ കുറച്ച് ആണുങ്ങള്‍ ടീച്ചറുടെ വീടിനു സമീപം പോയി കാര്യം തിരക്കട്ടെ. ശേഷം അഡ്മിറ്റായ ആശുപത്രിയിലും പോയി അവരെ കണ്ടേ തിരിച്ചു വരത്തുള്ളു”
.
പത്ത് മണിക്ക് ബല്ലടിച്ചു.
അപ്പോഴാണ് ജീപ്പിനെയും പ്രതീക്ഷിച്ചു നില്‍ക്കുന്നവര്‍ ആ കാഴ്ച കണ്ടത്
- സ്ക്കൂള്‍ ഗേറ്റ് കടന്ന് വരുന്നു-
-‘സാക്ഷാല്‍ ശ്രീജയ ടീച്ചര്‍’.
പതിവുപോലെ വിടര്‍ന്ന ചിരിയോടെ വന്ന ടീച്ചര്‍ ഓഫീസിനു മുന്നില്‍ കൂടിനില്‍ക്കുന്നവരെ കണ്ട് ആശ്ചര്യത്തോടെ ചോദിച്ചു,
“ഇന്ന് സമരമാണോ? പത്രത്തിലൊന്നും കണ്ടില്ലല്ലൊ!”
“അല്ല ആര്‍ക്കാണ് ആക്സിഡന്റ് പറ്റിയത്?” പിള്ളമാസ്റ്റര്‍ ചോദിച്ചു.
“അത് എന്റെ അമ്മ ഇന്ന് രാവിലെ കുളിമുറിയില്‍നിന്നും വഴുതി കാലുളുക്കിയതാ; വൈദ്യരെ കാണിച്ച് മരുന്ന്‌വെച്ച് കെട്ടി അമ്മയെ വീട്ടിലാക്കി വരുമ്പോഴേക്കും പുറപ്പെടാന്‍ ലെയ്റ്റായി. അതെങ്ങനെയാ നിങ്ങളറിഞ്ഞത്?” ടീച്ചര്‍ ചോദിച്ചു.
സംഭവത്തിന്റെ കിടപ്പ് സഹപ്രവര്‍ത്തകര്‍ വിശദീകരിക്കുകയാണ്. അതിനിടയില്‍ സ്വന്തം ഇരിപ്പിടത്തിലേക്ക് മടങ്ങുമ്പോള്‍ ഹെഡ്മിസ്ട്രസ്സ് സ്വയം തീരുമാനമെടുത്തു, “ഇനി ഈ സ്ക്കൂളിലെ ആരെങ്കിലും മരിച്ചെന്ന് പറഞ്ഞാല്‍പോലും ഒറ്റപൈസ ഞാന്‍ കൊടുക്കത്തില്ല”
ശ്ശെടാ... ഇങ്ങനെയും ആള്‍ക്കാരോ? കഷ്ടം!
ReplyDeleteനല്ല ബെസ്റ്റ് ഭര്‍ത്താവ്..
ReplyDeleteനിങ്ങള്‍ ആരും എന്നിട്ട് ടീച്ചറോട് കാര്യം പറഞ്ഞില്ലേ??
ReplyDeleteഅവരില്‍ നിന്ന് തന്നെ പൈസ ഈടാക്കിയോ??
(മിനി ടീച്ചറെ അയാള്‍ക്ക് കൊട്ടേഷന്‍ കൊടുക്കട്ടെ)
സ്ക്കൂള്‍ ഗേറ്റ് കടന്ന് വരുന്നു-
ReplyDelete-‘സാക്ഷാല്‍ ശ്രീജയ ടീച്ചര്‍’.
എന്നും ഈ ടീച്ചര്‍ മനസ്സില്‍ നിറഞ്ഞു കടന്നു വരട്ടെ ....നല്ല പത്തലുകള്‍ ആ കോന്തന്‍ ഭര്‍ത്താവിനു മറുപടി കൊടുക്കട്ടെ
എന്നാലും ഇങ്ങനെയൊരു ഭര്‍ത്താവോ? പാവം ടീച്ചര്‍.
ReplyDeleteഎന്ത് , ഇങ്ങനെയും ഒരു ഭര്‍ത്താവോ ? കഷ്ടം . പാവം ശ്രീജയ ടീച്ചര്‍. ഹെഡ് മിസ്ട്രെസ്സ് ഇനി എന്ത് ചെയ്യും ?
ReplyDeleteഎന്നാലും എന്റെ ടീച്ചറേ..ജയടീച്ചറുടെ കാന്തന്റെ (കോന്തന്റെ)കളി ഇത്തിരി കടന്ന കയ്യായിപ്പോയി..
ReplyDeleteകുറുപ്പ് പറഞ്ഞ പോലെ ക്വട്ടേഷൻ കൊടുക്കേണ്ട കേസാണിത്..ഹ ഹ !!
വെളുപ്പാന്‍ കാലത്ത് അയല്‍വക്കകാരെ വിളിച്ചുണര്‍ത്തി,
ReplyDeleteസ്വന്തം അമ്മ മരിച്ചു പോയെന്ന് പറഞ്ഞു കാശു
തട്ടിയ ഒരാളെ എനിക്കറിയാം!!
ചാത്തനേറ്: മിനി കഥകളും ലോകവും നര്‍മ്മവും തമ്മിലെ വേര്‍തിരിവ് മനസ്സിലാവാതാവുന്നു...
ReplyDelete:)
ReplyDeleteജയ ടീച്ചറെ സുക്ഷിച്ചൊ...?
ReplyDeleteനാളെ ടീച്ചറേ വിറ്റു കാശാക്കില്ലെന്നന്താ ഉറപ്പ്..?!!
ടീച്ചറെ സംഭവം ശരിയാണോ? എങ്കില്‍ ആ ഭര്‍ത്താവിനിട്ടു ഒന്ന് പൊട്ടിക്കാം?
ReplyDeleteഅയ്യോ പാവം !!!!!!!!!
ReplyDeleteഎന്നിട്ട് ആ കാശിന്റെ കാര്യം എന്തായി ന്നെ
ReplyDeleteശ്രീ (.
ReplyDeleteഅഭിപ്രായത്തിനു നന്ദി.
kumaran|കുമാരന്‍ (.
അഭിപ്രായത്തിനു നന്ദി.
കുറുപ്പിന്റെ കണക്കുപുസ്തകം (.
പിന്നെ പൈസ ടീച്ചറില്‍ നിന്നല്ലാതെ, അഭിപ്രായത്തിനു നന്ദി.
ഭൂതത്താന്‍ (.
അഭിപ്രായത്തിനു നന്ദി.
Typist|എഴുത്തുകാരി (.
ഇങ്ങനെയും കാണും.
Jyothi Sanjeev (.
അഭിപ്രായത്തിനു നന്ദി.
VEERU (.
മര്യാദക്ക് ജോലി ചെയ്യുന്നവരെ വീട്ടുകാരന്‍ ചിലപ്പോള്‍ ഇങ്ങനെയും ആവാം.
salas VARGESE (.
എത്രയെത്ര തട്ടിപ്പുകള്‍ അരങ്ങേറുന്നുണ്ട്?
കുട്ടിച്ചാത്തന്‍ (.
ഈ പ്രശ്നം താങ്കള്‍ ചോദിച്ചതിനു നന്ദി. മിനിലോകം എന്റെ സ്വന്തം ചരിത്രം. മിനിനര്‍മ്മം ചരിത്രത്തിന്റെ കൂടെ പകുതി നര്‍മ്മം ചേര്‍ത്തത്. പിന്നെ മിനി കഥകള്‍ 90% ഊഹിച്ച് തട്ടിയത്. പിന്നെ എല്ലാറ്റിലും അനുഭവത്തിന്റെ തോത് കൂടിയും കുറഞ്ഞും കാണും. നന്ദി.
നമത് വാഴ്‌വും കാലവും (.
നന്ദി.
വീ കെ (.
വില്‍ക്കുക മാത്രമല്ല; ചിലപ്പോള്‍ കൊന്ന് രക്തം കുടിക്കുകയും ചെയ്യും.
രഘുനാഥന്‍ (.
അങ്ങനെ പൊട്ടിക്കാന്‍ വകുപ്പില്ലല്ലൊ.
ഉമേഷ് പിലിക്കോട് (.
അഭിപ്രായത്തിനു നന്ദി.
കണ്ണനുണ്ണീ (.
കാശൊക്കെ അടുത്ത ശമ്പളസമയത്ത് ആലോചിച്ചാല്‍ പോരെ?
നന്നായിട്ടുണ്ട് ...
ReplyDeleteഓരോ അപ കടങ്ങളെ ...
Chila sambhavangal...!
ReplyDeleteManoharam, Ashamsakal...!!!
Thanks for you visit :)
ReplyDeleteYou are welcome
(@^.^@)
ഇതു ഞാന്‍ നര്‍മ്മത്തില്‍ പോസ്റ്റ് ചെയ്യാന്‍ എഴുതിയ കമന്റാണ് പക്ഷെ അവിടെ കമന്റില്‍ ക്ലിക്കുമ്പോള്‍ പോസ്റ്റ് സേവ് ചെയ്യണോ എന്നും മറ്റും ചോദ്യം മാത്രം. അതുകൊണ്ടിവിടെ കിടക്കട്ടെ എന്നു കരുതി. അതെന്താണെന്നും നോക്കുമല്ലൊ
ReplyDeleteകുഞ്ഞന്‍ ജി പറഞ്ഞ കഥ ഒരിടത്തു വിവരിച്ചതിങ്ങനെ ആയിരുന്നു വായിച്ചത്. സാധാരണ നമസ്കാരം കൊണ്ടുള്ള തഴമ്പു നെറ്റിയ്ക്കല്ലെ കാണുന്നത് ഈ മുനികുമാരന്റെ നെഞ്ചത്താണത് അതും ഒന്നല്ല രണ്ടു മുഴകള്‍ എന്ന്
This comment has been removed by the author.
ReplyDeleteഇതാ ഞാന്‍ ആര് ചോദിച്ചാലും പത്തു പൈസാ കൊടുക്കാത്തത്........
ReplyDeleteഎന്തുചെയ്യാന്‍ പറ്റും ഇങ്ങനെയുള്ള ആള്‍ക്കാരെക്കൊണ്ട്? പാവം ആ ടീച്ചര്‍ക്ക് എന്തു നാണക്കേട് തോന്നിക്കാണും. തട്ടിപ്പുകള്‍ പലവിധത്തില്‍ അരങ്ങേറും. അതിനെതിരെ കരുതലോടെ ഇരിക്കണം എന്നൊക്കെ തീരുമാനിച്ചിരുന്നാലും ഇതുപോലൊരു അപേക്ഷ കേള്‍ക്കുമ്പോള്‍ നമ്മള്‍ മുന്നും പിന്നും ഒന്നും ആലോചിക്കാതെ എടുത്തു കൊടുത്തു പോവില്ലേ?
ReplyDeleteഎന്റെ ഒരു കൂട്ടുകാരിയും ഇതുപോലെ. കോളേജിന്റെ സര്‍വ്വകാര്യങ്ങളിലും മുന്‍പന്തിയിലുണ്ടാവും. ഒരു 2 മാസം മുന്‍പ് ഒരു ഫങ്ഷന്‍ നടക്കുന്നു. അന്നേരം സ്റ്റേജിന്റെ പുറകില്‍ ഒരു പെണ്‍കുട്ടി വന്ന് മറ്റൊരു ടീച്ചറോട് പറയുകയാണ് ഈ കൂട്ടുകാരി ടീച്ചര്‍ അവരുടെ മൊബൈല്‍ ആ പെണ്‍കുട്ടിയുടെ കൈയില്‍ കൊടുത്തയയ്ക്കാന്‍ പറഞ്ഞു എന്ന്. അതും പറഞ്ഞ് അവിടിരുന്ന ഒരു മൊബൈല്‍ എടുത്ത് അങ്ങ് നടക്കാനും തുടങ്ങി. മറ്റേ ടീച്ചറിനു സംശയം തോന്നി ഇതു ആ മൊബൈല്‍ അല്ല എന്നുപറഞ്ഞു തിരിച്ചു വാങ്ങി വച്ചു. കൂട്ടുകാരി വന്നപ്പോള്‍ പറയുകയാണ് അങ്ങനെ ആരേയും പറഞ്ഞയച്ചിരുന്നില്ല എന്ന്. വെറും 20 വയസ്സിനകത്ത് പ്രായം വരുന്ന ഒരു പെണ്‍കുട്ടിയുടെ തട്ടിപ്പ് ശ്രമം.
minikadhayude lokam ippozhanu kandathu. iniyum varam
ReplyDeleteminikk,
ReplyDeleteasayam valare manohram..avtharanam athilere...parathiparanjittumilla..othukki cheruthakkiyumilla...kollam...
മിനി ടീച്ചറേ,
ReplyDeleteനല്ല പ്രമേയം!എന്തോരം തട്ടിപ്പാണു നാടു നിറയെ!
ഇത്തരം തട്ടിപ്പുകളൊക്കെ പഴകി,ഇപ്പോള്‍ അവ
‘ഇ’നിലവാരത്തിലെത്തി നില്‍ക്കുവാ !
അഭിനന്ദനങ്ങള്‍!
ഇങ്ങനെയും ഭർത്താക്കന്മാരോ...ഞങ്ങൾ ആണുങ്ങൾക്കുള്ള ഒരു കൊട്ടല്ലേ..അത്
ReplyDelete....
നന്നായി കുറിച്ചിരിക്കുന്നൂ....
ReplyDeleteഇത്തരം അതിനിപുണ/നാണമില്ലാത്ത ,തൊലികട്ടിയുള്ള പ്രിയബന്ധുക്കൾ നന്മയുടെ പ്രതീകം പോലെയുള്ള ജയടീച്ചർമാർക്ക് ഒരു ശാപം തന്നെയാണെല്ലേ...
മഷിത്തണ്ട് (.
ReplyDeleteഅഭിപ്രായത്തിനു നന്ദി.
Sureshkumar Punjhayil (.
അഭിപ്രായത്തിനു നന്ദി.
Anya (.
Thanks.
ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritage (.
അഭിപ്രായത്തിനു നന്ദി.
Midhin Mohan (.
അഭിപ്രായത്തിനു നന്ദി. ഒന്നും കൊടുക്കരുത്.
ഗീത (.
അഭിപ്രായത്തിനു നന്ദി. പുതിയതായി ഒരു സ്ഥലത്ത് വരുന്നവര്‍ പലരും തട്ടിപ്പിന് ഇരയാവാറുണ്ട്.
annamma (.
അഭിപ്രായത്തിനു നന്ദി.
Manoraj (.
അഭിപ്രായത്തിനു നന്ദി.
ഒരു നുറുങ്ങ് (.
അഭിപ്രായത്തിനു നന്ദി.
എറക്കാടന്‍/Erakkadan (.
അഭിപ്രായത്തിനു നന്ദി.
Bilathipattanam (.
അഭിപ്രായത്തിനു നന്ദി. പലപ്പോഴും ബന്ധുക്കള്‍ കാരണം തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വരും. അത് ഭര്‍ത്താവ് തന്നെ ആവണം എന്നില്ല.
പാവം പാവം ശ്രീജയടീച്ചര്‍.
ReplyDelete