“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

10/6/09

8. ആഴങ്ങളില്‍ മുങ്ങിയ വലിയ മോഹങ്ങള്‍


               
                 ജീവിതത്തില്‍ വളരെ വളരെ വലിയ മോഹങ്ങള്‍ ഉണ്ടായിരുന്നതാണ്. എന്നാല്‍ എല്ലാ മോഹങ്ങളും ഇനിയൊരു തിരിച്ചുവരവ് ഇല്ലാത്ത വിധത്തില്‍, അറബിക്കടലിന്റെ ആഴത്തില്‍ ഞാന്‍‌തന്നെ മുക്കിതാഴ്ത്തിയിരിക്കയാണ്. മോഹങ്ങളെല്ലാം നശിച്ചെങ്കിലും ജനിച്ച അന്നുമുതല്‍ കടലിനെ കേട്ടും കണ്ടും വളര്‍ന്ന എന്റെ മനസ്സിന്റെ ആഴത്തില്‍ നിന്നും ഒരു വലിയ മോഹം ഇടയ്ക്കിടെ പൊങ്ങിവരാറുണ്ട്. കടല്‍‌തീരത്ത് പോയി അനന്തവിശാലമായ ആഴിയെ ആസ്വദിക്കുമ്പോഴും ഉറക്കം വരാതെ ഉറങ്ങിയമട്ടില്‍ കിടക്കുമ്പോഴും എന്റെ ഈ മോഹം അതിരു കവിഞ്ഞ് ഒഴുകുകയാണ്. എന്റെ തീവ്രമായ ആഗ്രഹം ഒന്നുമാത്രമാണ്; ‘കടലിന്റെ അടിത്തട്ടിലൂടെ ഒന്ന് ചുറ്റിനടക്കുക’.


.
                  ഈ ആഗ്രഹവും മനസ്സില്‍‌വെച്ച് കടല്‍‌തീരത്തെ പാറക്കെട്ടുകളില്‍ ഇരിക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങള്‍ കുറേയായി. മനുഷ്യനായി ജനിച്ചെങ്കിലും മനുഷ്യന് അപ്രാപ്യമായി ഒന്നും ഇല്ലല്ലൊ. ബഹിരാകാശത്തിലൂടെയും അമ്പിളിമാമനിലൂടെയും മനുഷ്യന്‍ നടക്കുമ്പോള്‍, എനിക്കൊരു ‘ചിന്നആശ’ ഉണ്ടാവുന്നതില്‍ ഒരു തെറ്റും ഇല്ല.


 .
                   വേനല്‍ക്കാലത്ത് ഒരു ദിവസം ഉച്ച കഴിഞ്ഞ് രണ്ട്മണി ആയപ്പോള്‍ ഞാന്‍ കടല്‍ത്തീരത്തുള്ള പാറക്കെട്ടില്‍ ഇരിക്കുകയാണ്. ഏകാന്തമായ തീരം. പെട്ടെന്ന് ഒരു ആശയം എന്റെ തലയില്‍ മിന്നി. ഈ പാറക്കെട്ടില്‍ നിന്നും താഴോട്ടിറങ്ങി നേരെയങ്ങ് നടന്നാലൊ!; പിന്നെ കൂടുതല്‍ ഒന്നും ചിന്തിച്ചില്ല. ഞാന്‍ നേരെ കടലിലേക്ക് ഇറങ്ങി; പായലും കക്കകളും നിറഞ്ഞ് വഴുതുന്ന കല്ലുകളിലൂടെ ഞാന്‍ നേരെ കടലിന്റെ അടിത്തട്ടില്‍ എത്തിചേര്‍ന്നു.


.
                       ഞാന്‍ ചുറ്റുപാടും നോക്കി; ഒരു ചിത്രത്തിലും കാണാത്ത സുന്ദരമായ ഒരു ലോകം. അപ്പോള്‍ ഭംഗിയുള്ള കാഴ്ചകളെല്ലാം ഇത്രയും കാലം എന്നില്‍നിന്നും, ഈ കടല്‍ ഒളിപ്പിച്ചുവെക്കുകയാണെല്ലൊ. എത്ര സുഖമായിട്ടാണ് ഞാന്‍ വെള്ളത്തിനടിയിലൂടെ നടക്കുന്നത്. ശരീരഭാരം അറിയാതെ കരയില്‍ നടക്കുന്നതിലും എളുപ്പത്തില്‍ ഒഴുകിനടക്കുകയാണ്. ഇത്രയും കാലം എന്തെ എനിക്കിങ്ങനെ കടലിലിറങ്ങാന്‍ തോന്നാതിരുന്നത്? എങ്ങും വര്‍ണ്ണപ്രളയം. ഈ ഭംഗിക്കു മുന്നില്‍ മഴവില്ലുകള്‍ തോറ്റുപോകും. ഇവിടെ ഏഴല്ല, എഴായിരം നിറങ്ങളാണ് മിന്നിമറയുന്നത്. എന്റെ ചുറ്റും മത്സ്യങ്ങള്‍ മാത്രമല്ല, ഇതുവരെ കാണാത്ത ഒട്ടനേകം ജലജീവികള്‍ നൃത്തം ചെയ്യുകയ്യാണ്. എല്ലാം മറന്ന് കടലിനടിയിലെ മായാലോകത്തില്‍ ഞാന്‍ ചുറ്റിക്കറങ്ങാന്‍ തുടങ്ങി. ഇനി ഇവിടെനിന്നും ഒരു തിരിച്ചുപോക്ക്; എനിക്ക് ചിന്തിക്കാനേ വയ്യ.


.
                  പെട്ടെന്നാണ് ഒരു വലിയ മത്സ്യത്തെ കണ്ടത്. സമീപമുള്ള വലിയ പാറക്കെട്ടിനെക്കാള്‍ വളരെ വലുത്. പുറത്തുനിന്ന് നോക്കിയാല്‍ ശാന്തമായി കാണുന്ന കടലിന്റെ അടിത്തട്ടില്‍ ഇത്ര വലിയ മത്സ്യം ഉണ്ടാവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ആ മത്സ്യം എന്നെതന്നെ ശ്രദ്ധിച്ച് നോക്കുകയാണ്. അതിന്റെ കണ്ണില്‍ ഒരു ഭീകരഭാവം. പെട്ടെന്ന് എല്ലാം ഒരു നിമിഷംകൊണ്ട് സംഭവിച്ചു. എനിക്ക് കൂടുതല്‍ ചിന്തിക്കാന്‍ ഇട നല്‍കാതെ ആ മത്സ്യം ഓടിവന്ന് എന്നെ വിഴുങ്ങി.
         എങ്ങും അന്ധകാരം ശൂന്യത ജനിക്കുന്നതിനു മുന്‍പുള്ള, മരണത്തിനു ശേഷമുള്ള അജ്ഞാതലോകത്ത് ഞാന്‍ എത്തിചേര്‍ന്നിരിക്കയാണ്.


 .
 പെട്ടെന്ന് എന്റെ ചുറ്റും പ്രകാശം പരന്നു; തീവ്രമായ വെളിച്ചം. കൂടെ ആരുടെയോ ശബ്ദം, 
“ഉച്ചഭക്ഷണം കഴിച്ച് സ്വപ്നം‌കണ്ട് ഉറക്കമായിരിക്കും”.


               ഞെട്ടിയുണര്‍ന്ന ഞാന്‍ ഓര്‍ക്കുകയാണ്, ‘സ്വപ്നം എത്ര സുന്ദരമായാലും ഉറങ്ങിയ ഞാന്‍ ഉണരാതെ എന്ത് ചെയ്യും? ഒന്നുകൂടി ഉറങ്ങിയാല്‍ അതേ ‘സുന്ദരഭീകര’ സ്വപ്നം ആവര്‍ത്തിക്കാന്‍ ഒരു സാധ്യതയും ഇല്ലല്ലൊ’. 

14 comments:

 1. കൊള്ളാം നന്നായിട്ടുണ്ട് ..ഇനിയും എഴുതുക !!!

  ReplyDelete
 2. കടലിന്റെ അടിത്തട്ടിലൂടെ ചുറ്റിനടക്കാന്‍ നല്ല രസം ആയിരുന്നോ ?
  നന്നായിട്ടുണ്ട് ....

  ReplyDelete
 3. പണ്ട്‌ ടി.ടി.സി.ക്ക്‌
  ഉ പഠിക്കുമ്പോൾ ഉറക്കം വരാത്ത രാത്രികളിൽ പയ്യാമ്പലത്തെ ഹോസ്റ്റൽ മുറിയിലെ പൊട്ടിയതും പൊട്ടാത്തതുമായ ചില്ല് ജാലകത്തിലൂടെ നിലാവിൽക്കുളിച്ച കടൽ കാണുമ്പോൾ ഇറങ്ങി കടലിനു മുകളിലൂടെ നടന്ന് അതിലില്ലാതാവണമെന്നു ഭ്രാന്തമായി കൊതിച്ചിട്ടുണ്ട്‌.കഥ നന്നായി.

  ReplyDelete
 4. ശരി..ശരി.. ഇപ്പോ അസുഖം കുറച്ച് വ്യക്തമായി വരുന്നുണ്ട്.

  ReplyDelete
 5. "ഒന്നുകൂടി ഉറങ്ങിയാല്‍ അതേ ‘സുന്ദരഭീകര’ സ്വപ്നം ആവര്‍ത്തിക്കാന്‍ ഒരു സാധ്യതയും ഇല്ലല്ലൊ’"ഒരു സാധ്യതയും ഇല്ല ടീച്ചറെ .....

  ReplyDelete
 6. ഭീകരമെങ്കിലും സുന്ദരമായ സ്വപ്നം...

  ReplyDelete
 7. ''ഒന്നുകൂടി ഉറങ്ങിയാല്‍ അതേ ‘സുന്ദരഭീകര’ സ്വപ്നം ആവര്‍ത്തിക്കാന്‍ ഒരു സാധ്യതയും ഇല്ലല്ലൊ’

  ഇല്ല..)

  ReplyDelete
 8. മിനി ടീച്ചറെ, നിങ്ങള്‍ ഉച്ച സ്വപ്നവും കണ്ടു സുഖമായി ഉറങ്ങി, എന്നിട്ട് പോസ്റ്റ്‌ ഇട്ടു മറ്റുള്ളവരെ പേടിപ്പിച്ചു.
  ഇതില്‍ നിന്ന് പഠിച്ച പാഠം "മേലാല്‍ ഉച്ചക്ക് ഉറങ്ങരുത്‌"

  (പോസ്റ്റ്‌ നന്നായി ട്ടോ)

  ReplyDelete
 9. അമേരിക്കയിൽ ചിക്കാഗോവിലെ വലിയ അക്വേറിയത്തിൽ വെള്ളത്തിനടിയിലൂടെയുള്ള വലിയ ചില്ലു തുരങ്കത്തിലൂടെ പോകുമ്പോൾ ഇരുവശവും വന്നു വാ പിളർന്ന പടുകൂറ്റൻ മത്സ്യങ്ങളെ ഓർമ്മിപ്പിച്ചു ടീച്ചറുടെ കഥ.

  ReplyDelete
 10. Nalla katha. kaathirikkunnu, adutha vaakkukalkkaayi.

  ReplyDelete
 11. ഈ സുന്ദരഭീകര സ്വപ്നം മിനിക്കഥയല്ല കേട്ടൊ..കുറച്ച് നീണ്ട കഥയാണ്

  ReplyDelete
 12. mini,
  eniyum ezhuthuka...

  new post in my blog

  http://manorajkr.blogspot.com/2009/10/blog-post.html

  ReplyDelete
 13. nalini (.
  അഭിപ്രായത്തിനു നന്ദി.

  കുറ്റക്കാരന്‍ (.
  അഭിപ്രായത്തിനു നന്ദി.

  ശാന്തകാവുമ്പായി (.
  ശാന്തമായ കടലിനെ ഓര്‍ത്ത് എഴുതിയതിനു നന്ദി.

  കുമാരന്‍|kumaran (.
  അസുഖം കൂടീയാലെ ഇങ്ങനെ ആവാന്‍ പറ്റു. നന്ദി.

  ഭൂതക്കുളത്താന്‍ (.
  ആവര്‍ത്തിക്കുന്നത് മറ്റൊരു സ്വപ്നമായിരിക്കും. നന്ദി.

  siva//ശിവ (.
  വളരെ നന്ദി.

  മുരളിക (.
  അഭിപ്രായത്തിനു നന്ദി.

  കുറുപ്പിന്റെ കണക്കു പുസ്തകം (.
  ഉച്ചക്ക് ഉറങ്ങാന്‍ എനിക്ക് എപ്പോഴും പേടിയാണ്.

  ബാലചന്ദ്രന്‍ ചുള്ളിക്കാട് (.
  അഭിപ്രായത്തിനു നന്ദി.

  അനിത/ANITHA (.
  അഭിപ്രായത്തിനു നന്ദി.

  bilatthipattanam (.
  മിനിക്കഥയല്ല, ഇത് മിനിയുടെ കഥയാണ്. നന്ദി.

  Manoraj (.
  വായിക്കാം കഥയില്‍ വന്ന് അഭിപ്രായം എഴുതിയതിനു നന്ദി.

  ReplyDelete
 14. സൂപ്പർ കഥ ... എനിക്ക് വളരെ ഇഷ്ടപ്പെട്ടു

  ReplyDelete

മിനിയുടെ കഥകളുടെ ലോകത്തേക്ക് സ്വാഗതം, കഥ വായിച്ച് കഴിഞ്ഞല്ലൊ,, ഇനി അഭിപ്രായം എഴുതാം..