കടല്‍ക്കാക്കകള്‍ തങ്ങളുടെ കൂടുകളിലേക്ക് മടങ്ങാന്‍ തുടങ്ങിയിരിക്കുന്നു. തിരകള്‍ അന്യോന്യം തട്ടി മുത്തുചിതറിക്കൊണ്ട് ചിരിച്ചു കളിക്കുകയാണ്. എന്നെപ്പിടിക്കാന്‍ പറ്റില്ലെന്ന ഭാവത്തില്‍ തരകള്‍ക്കഭിമുഖമായി പതിങ്ങിയിരിക്കുന്ന ഞണ്ടുകള്‍... അസ്തമയ സൂര്യന്റെ ചുവന്ന നിറം; അതൊരനുഭൂതി തന്നെയായിരുന്നു. അയാള്‍ ആ കടല്‍ത്തീരത്ത് മെല്ലെ നടന്നുകൊണ്ടിരുന്നു. ആ കണ്ണുകളില്‍ എവിടെനിന്നോ ആരംഭിച്ച വിഷാദത്തിന്റെ കല്ലോലങ്ങള്‍ തിമര്‍ത്തുവരികയാണ്. മണല്‍ത്തരികളോട് ചേര്‍ന്നുകിടന്ന് അയാള്‍ സ്വയം മന്ത്രിച്ചു;
‘എന്തായിരുന്നു ഞാന്‍ ചെയ്യേണ്ടിയിരുന്നത്?’
കരക്കാറ്റ് അയാളുടെ മിഴികളെ സാവധാനം അടുപ്പിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു.
‘വര്‍ഷങ്ങളായി മിഴി പൂട്ടാതിരുന്ന ഞാന്‍ , ഇന്ന് എനിക്കെന്താണ് സംഭവിച്ചത്?’
കണ്ണിന്റെ ഒരു കോണില്‍ കണ്ണുനീര്‍ തിങ്ങിയിരുന്നു. തങ്ങളുടെ പ്രവര്‍ത്തനം നടക്കാറായ ഭാവത്തോടെ, ചെറിയൊരു സ്പന്ദനം മാത്രം മതി അവ താഴെക്ക് അടര്‍ന്നു വീഴാന്‍ . സ്വയം നിയന്ത്രണം അയാള്‍ക്ക് വശമായിരിക്കാം. കണ്ണുനീര്‍ത്തുള്ളികള്‍ നിരാശരായി ഉള്‍വലിഞ്ഞു. കാറ്റ് നേത്രങ്ങള്‍ക്ക് ഭാരം കൊടുത്തുകൊണ്ടിരുന്നു. ഒടുവില്‍ അവ പരാജയം സമ്മതിച്ചു.
ജാലകത്തിന്റെ അഴികള്‍ക്കിടയിലൂടെ ഉറ്റുനോക്കികൊണ്ടിരുന്ന രണ്ടു കണ്ണുകള്‍ അയാളെ വേട്ടയാടിക്കൊണ്ടിരുന്നു. നിസ്സഹായതയും നിരാലബത്വവും നിറഞ്ഞ ആ വൃദ്ധന്റെ നേത്രകോടരത്തിനുള്ളിലാഴ്ന്നു പോയ കണ്ണുകള്‍, ബാഷ്പസങ്കുലമായ ആ കണ്ണുകള്‍... അവ അയാളുടെ മനസ്സിനെ കാര്‍ന്നു തിന്നു തുടങ്ങിയിരിക്കുന്നു. ഞെട്ടിയെഴുന്നേറ്റ അയാള്‍ മാനത്ത് കാര്‍മേഘങ്ങള്‍ ഊറിക്കുടുന്നത് കണ്ടു. അവയില്‍ ഒരായിരം പേരുടെ നിസ്സഹായതയുടെയും നിരാലംബത്വത്തിന്റെയും ശോകഛായയുടെയും പ്രതീതിയുളവാക്കുന്ന വദനങ്ങള്‍. സുഖകരമായ ആ കാറ്റിലും അയാള്‍ വിയര്‍ത്തു തുടങ്ങി. നെറ്റിത്തടത്തിലും നാസികയിലും രൂപമെടുത്ത വിയര്‍പ്പുകണങ്ങള്‍ ചാലുകള്‍ സൃഷ്ടിച്ച് താഴേക്ക് പതിച്ചു തുടങ്ങി. മനസ്സിന്റെ ഏതോ കോണില്‍, രോഗശയ്യയിലായ വൃദ്ധന്റെയും സമീപം നില്‍ക്കുന്ന അനേകം വൃദ്ധഅന്തേവാസികളുടെയും അവ്യക്തമായ ചിത്രം തെളിഞ്ഞുകൊണ്ടിരുന്നു. വൃദ്ധന്റെ കണ്ണുകള്‍ ബാഷ്പസങ്കുലമായിരുന്നു.
‘തനിക്ക് ആരായിരുന്നു അവര്‍’
അയാള്‍ എഴുന്നേറ്റ് നടക്കാന്‍ ആരംഭിച്ചു. നൂറുകുറി തന്നോട് തന്നെ ചോദിച്ച ചോദ്യങ്ങള്‍ അയാള്‍ തിരമാലകള്‍ക്ക് എറിഞ്ഞുകൊടുത്തു, മണല്‍ത്തരികള്‍ക്ക് വിട്ടുകൊടുത്തു.
എന്തായിരുന്നു താന്‍ ചെയ്യേണ്ടിയിരുന്നത്?
എന്തായിരുന്നു ആ നിസ്സഹായനായ വൃദ്ധന്‍ പ്രതീക്ഷിച്ചത്?
ഉത്തരം കണ്ടെത്താനാവാത്ത ചോദ്യങ്ങള്‍ കടലിലെക്ക് വലിച്ചെറിഞ്ഞ് അയാള്‍ തിരികെ നടന്നു. മണല്‍ത്തരികളും തിരമാലകളും അതിനുള്ള ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുകയാവാം.
ഒരിക്കലും ഉത്തരം കണ്ടെത്താനാവാത്ത സമസ്യയല്ലേ ജീവിതം....
ReplyDeleteനന്നായി
Please check my blog
ReplyDeletewww.neehaarabindhukkal.blogspot.com
അവയില്‍ ഒരായിരം പേരുടെ നിസ്സഹായതയുടെയും നിരാലംബത്വത്തിന്റെയും ശോകഛായയുടെയും പ്രതീതിയുളവാക്കുന്ന വദനങ്ങള്‍.
ReplyDeleteനൊമ്പരം മാത്രം,
കുറച്ചുകൂടി അങ്ങ് ആക്കാമായിരുന്നു. വായിച്ചു തുടങ്ങിയപ്പോള്‍ പെട്ടന്ന് തീര്‍ന്നു
ഇത് വായിച്ച് കഴിഞ്ഞപ്പോള്‍ കുറെ ചോദ്യങ്ങള്‍ എന്‍റെ മനസ്സിലും അവശ്ശേഷിക്കുന്നു
ReplyDeleteഎനിക്കാണെങ്കിൽ.. ഒന്നും അങ്ങ്ട് മനസ്സിലായതുമില്ല....!!?
ReplyDeleteനന്നായിട്ടുണ്ട്. ഇടയ്ക്ക് ഇങ്ങനെയുമൊരു ചേഞ്ച് ആവാം.
ReplyDeletegood one, tho i dint completely understand it
ReplyDeleteകൊളളാം
ReplyDeleteവളരെ നന്നായിട്ടുണ്ട്
kollam
ReplyDeleteകഴിഞ്ഞ പൊസ്റ്റിലെ ശ്യമളയെ ശെരിക്കും ഇഷ്ട്ടപെട്ടു പക്ഷെ ഇത് എനിക്കങ്ട് കിട്ടണില്ല്ല
ReplyDeletemini chechi..enne njetichu.ee post thannne alla...aake motham
ReplyDeleteമിനീ, ഇത് സ്വന്തം അച്ഛനെ വൃദ്ധമന്ദിരത്തിലാക്കിയിട്ട് പോന്ന ഒരാളിന്റെ മാനസീകാവസ്ഥയാണോ?
ReplyDeleteവാര്‍ദ്ധക്യം എല്ലാവര്‍ക്കുമുണ്ട്..എനിക്കും നിങ്ങള്‍ക്കും എല്ലാവര്‍ക്കും.
ReplyDeleteനല്ല കഥ
വാര്‍ദ്ധക്യത്തില്‍ കാലൂന്നിയ ഒരാള്‍ തന്നെക്കാളും അവശ നിലയില്‍ വൃദ്ധമന്ദിരത്തില്‍ കണ്ട, മറ്റുള്ളവരെ ഓര്‍ക്കുന്നതാണ്. ഭാവിയില്‍ ഈ അനാഥ അവസ്ഥ എല്ലാവര്‍ക്കും ഉണ്ടാകും എന്ന ചിന്തയാണ്.
ReplyDeleteഅഭിപ്രായം എഴുതിയ എല്ലാവര്‍ക്കും നന്ദി.
ഏ.ആര്‍. നജീം (.
അഭിപ്രായത്തിനു നന്ദി.
Sabu M H (.
അഭിപ്രായത്തിനു നന്ദി. പിന്നെ ഇപ്പോള്‍ വായിക്കുന്നുണ്ട്.
കുറുപ്പിന്റെ കണക്കു പുസ്തകം (.
ഇനി ശരിയാക്കാം.അഭിപ്രായത്തിനു നന്ദി.
മാറുന്ന മലയാളി (.
അഭിപ്രായത്തിനു നന്ദി.
വീ കെ (.
അഭിപ്രായത്തിനു നന്ദി.
കുമാരന്‍|kumaran (.
വെറും നര്‍മ്മം പോരല്ലോ. അഭിപ്രായത്തിനു നന്ദി.
Dream River|സ്വപ്നനദി (.
അഭിപ്രായത്തിനു നന്ദി.
സിനുമുസ്തു (.
അഭിപ്രായത്തിനു നന്ദി.
ഭൂതത്താന്‍ (.
അഭിപ്രായത്തിനു നന്ദി.
vinus (.
അഭിപ്രായത്തിനു നന്ദി.
നേഹ (.
അഭിപ്രായത്തിനു നന്ദി. മറ്റു ബ്ലോഗുകള്‍ കൂടി വായിച്ചാല്‍ നല്ലത്.
ഗീത (.
വൃദ്ധമന്ദിരത്തിലെ സന്ദര്‍ശ്ശകന്റെ തിരിച്ചു പോക്കാണ്. അഭിപ്രായത്തിനു നന്ദി.
റോസാപൂക്കള്‍ (.
വരാനിരിക്കുന്നതിനെപറ്റി മനുഷ്യന്‍ മോശമായി ചിന്തിക്കില്ലല്ലോ. അഭിപ്രായത്തിനു നന്ദി.