“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

12/7/09

ഇലക്‍ഷന്‍ ഡ്യൂട്ടി




                                 ഒരു തെരഞ്ഞെടുപ്പ് അടുത്ത് വരുമ്പോള്‍  നെഞ്ചിടിപ്പ് കൂടുന്നത് സര്‍ക്കാരിനെ നേരിട്ട് സേവിക്കുന്ന സര്‍ക്കാര്‍ ഓഫീസിലെ വനിതാ ജീവനക്കാരെയാണ്. കണ്ണൂര്‍ ജില്ലയില്‍ ‘ഇലക്‍ഷന്‍ ഡ്യൂട്ടി ലഭിക്കുക’ എന്നത് ജീവിതത്തിലെ ഏറ്റവും വലിയ അപകടമായിട്ടാണ് പലരും കാണുന്നത്. വീട്ടില്‍ നിന്നും അകലെ ഡ്യൂട്ടി ലഭിച്ചാല്‍ രാത്രി താമസസൌകര്യം എന്ന ഭീഷണി മുന്നില്‍. അഥവാ വീട്ടിനടുത്ത് ഡ്യൂട്ടി ലഭിച്ചാലോ; അതൊരു വലിയ അപകടമാണ്. നാട്ടുകാരുടെ വെറുപ്പും പിന്നെ അവരുടെ ‘തനിനിറവും’ കാണേണ്ടിവരും.അതിനാല്‍ ഡ്യൂട്ടി ഒഴിവാക്കുക എന്ന മഹായജ്ഞം‌തന്നെ ചില വനിതാജീവനക്കാര്‍ നടത്തും.
                                 
                         എന്നാല്‍ ഞങ്ങളുടെ സര്‍ക്കാര്‍ വിദ്യാലയത്തിലുള്ള വനിതാ ജീവനക്കാര്‍ക്ക് ഇലക്‍ഷന്‍ ഡ്യൂട്ടിയെപറ്റി ആശങ്കയൊന്നും ഇപ്പോഴില്ല. ‘മീരാ ജോസഫ്’ നമ്മുടെ സ്ക്കൂളില്‍ അദ്ധ്യാപികയായി ചേര്‍ന്നതു മുതലാണ് ഇവിടെയുള്ള  ജീവനക്കാര്‍ക്ക് ഇങ്ങനെയൊരു സഹായം ലഭിച്ചുതുടങ്ങിയത്. മീരയുടെ ഹസ്‌ബന്റ് ജോസഫ് ജില്ലാ കേന്ദ്രത്തില്‍ ഒരു സാധാ ക്ലാര്‍ക്കാണ്. അദ്ദേഹം ഒരു സംഘടനയില്‍ അംഗം ആണെങ്കിലും വ്യക്തമായ രാഷ്ട്രീയചായ്‌വ് ഇല്ല. അവസരത്തിനൊത്ത് എങ്ങോട്ട് വേണമെങ്കിലും ചാഞ്ഞും ചെരിഞ്ഞും നില്‍ക്കുന്നവനാണ്. ഓഫീസിലെ രാഷ്ട്രീയചര്‍ച്ചകളില്‍ നോക്കുകുത്തി ആയി നില്‍ക്കുന്നതിനാല്‍ എല്ലാ പാര്‍ട്ടിക്കാരുടെയും സഹായം അദ്ദേഹത്തിന് ലഭിക്കും.
                              
                        മതത്തിന്റെ മതിലുകള്‍ തകര്‍ത്ത്  ജോസഫിന്റെ ജീവിതത്തില്‍ നല്ലപാതിയായി മീര വന്നത് അവരുടെ സ്വന്തം നാട്ടില്‍ ഒരു കൊച്ചു ഭൂമികുലുക്കത്തോടെയാണ്. രണ്ട്‌പേരും ജോലിസ്ഥലമായ കണ്ണുരില്‍ വന്നതോടെ നാട്ടിലെ ഭൂകമ്പം ശാന്തമായി. മീരടീച്ചര്‍ നമ്മുടെ സ്ക്കൂളില്‍ വന്നത് ഒരു ഭാഗ്യമായിട്ടാണ് എല്ലാവര്‍ക്കും തോന്നിയത്. ഓഫീസ് സംബന്ധമായ എല്ലാ പ്രശ്നങ്ങളും ജോസഫിന്റെ സഹായത്താല്‍ മീരടീച്ചര്‍ പരിഹരിച്ച് തരും. അതിലൊന്നാണ് ഇലക്‍ഷന്‍ ഡ്യൂട്ടിസമയത്തെ ഈ സഹായം. ഡ്യൂട്ടിയെ പേടിയുള്ള വനിതാജീവനക്കാര്‍ കൂടാതെ പ്രയാസമുള്ള പുരുഷപ്രജകളും മീരയുടെ സഹായം തേടാറുണ്ട്. ഒരു തവണ നമ്മുടെ സ്ക്കൂളിലുള്ള ആര്‍ക്കുംതന്നെ തെരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിക്കാത്തപ്പോള്‍ നമ്മുടെ പിള്ളമാസ്റ്റര്‍ പ്രശ്നമുണ്ടാക്കി,
        “അതേയ്, താനിപ്പോള്‍ നമ്മുടെ സ്ക്കൂളിലെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ കോണ്‍‌ട്രാക്റ്റ് മൊത്തത്തില്‍ ഏറ്റെടുത്തിരിക്ക്യാണോ? അങ്ങനെ എല്ലാവരെയും ഒഴിവാക്കിയാല്‍ ഇവിടെ ഡ്യൂട്ടി ചെയ്യാന്‍ താല്പര്യമുള്ളവര്‍ കാണും. അവര് വെറുതെ ഇരിക്കത്തില്ല, കേട്ടോ” 
               
                         അതിന്‍ ശേഷം വന്ന തെരഞ്ഞെടുപ്പ് മുതല്‍ ഡ്യൂട്ടിയില്‍ നിന്നും‌ ഒഴിവാകണമെന്ന് ആഗ്രഹമുള്ളവര്‍ മീരടീച്ചറുടെ കൈയില്‍ പേര് കൊടുക്കും. ടീച്ചര്‍ കെട്ടിയവന്റെ കൈയില്‍ കൊടുക്കും. അങ്ങേര്‍ ഡ്യൂട്ടി റിലീസ് ചെയ്യുന്ന ഓഫീസില്‍ ഇടപെട്ട് ഒഴിവാക്കും; ഇതാണ് പതിവ്. അത് എങ്ങനെ ചെയ്യുന്നു, എന്നത് അജ്ഞാതമാണ്.
.
                         അങ്ങനെയിരിക്കെ നമ്മുടെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ആഗതമായി. ഇലക്‍ഷന്‍ ഡ്യൂട്ടി ഒഴിവാകാന്‍ കൊതിച്ചവര്‍, നമ്മുടെ മീരടീച്ചറുടെ പരിസരത്ത് ചുറ്റി നടക്കാന്‍ തുടങ്ങി. വളരെക്കാലമായി ടീച്ചറോട് മിണ്ടാത്ത, അവരെപറ്റി ഇല്ലാത്ത കുറ്റങ്ങള്‍ പറഞ്ഞ് പരത്തുന്ന ലില്ലികുര്യന്‍ പോലും മീരയോട് സംസാരിക്കാനും പതിവില്‍‌കവിഞ്ഞ സ്നേഹം പ്രകടിപ്പിക്കാനും തുടങ്ങി. ഇത്തവണ ഡ്യൂട്ടി ഒഴിവാകാന്‍ താല്പര്യം ഉള്ളവരില്‍ എല്ലാ വനിതാജീവനക്കരും രണ്ട് പുരുഷ ജീവനക്കാരും ഉണ്ട്. മീര ഭര്‍ത്താവിന്റെ സമക്ഷം ലീസ്റ്റ് നല്‍കി.

                        ഇലക്‍ഷന്‍ ഡ്യൂട്ടി അറിയിപ്പ് സ്ക്കൂളില്‍ വന്നു. ആകെ പതിനൊന്ന് പേര്‍ക്ക് ഡ്യൂട്ടി ലഭിച്ചു. പത്ത് പുരുഷന്മാര്‍ക്കും ഒരു സ്ത്രീക്കും. അങ്ങനെ വളരെക്കാലത്തിനു ശേഷം സ്ക്കൂളിലെ ഒരു വനിതാജിവനക്കാരിക്ക്  ഇലക്‍ഷന്‍ ഡ്യൂട്ടി ലഭിച്ചു; ആ ഡ്യൂട്ടി മീരടീച്ചര്‍ക്ക് തന്നെ. എല്ലവര്‍ക്കും പരോപകാരം ചെയ്ത അവര്‍, ആദ്യമായി മലയോര മേഖലയിലെ ഒരു വിദ്യാലയത്തില്‍ പോയി പൊതുജനങ്ങളെ സമ്മതിദാനം നിര്‍വ്വഹിക്കാന്‍ സഹായിച്ചു. 
                      മീരയുടെ ഭര്‍ത്താവ് ഡ്യൂട്ടിക്കാര്യത്തില്‍ ഇടപെടുന്നത് മനസ്സിലാക്കിയ ഏതോ ഒരു സഹപ്രവര്‍ത്തകന്‍ ലാസ്റ്റ് നിമിഷത്തില്‍ ചെയ്ത കൊടും ചതിയുടെ പരിണിതഫലമാണ് ഭാര്യക്ക്  ലഭിച്ച ഡ്യൂട്ടി‘ എന്ന് പറയപ്പെടുന്നു.

19 comments:

  1. പരോപകാരം പരമ പ്രധാനം ..പക്ഷേ....പരനു ഉപകാരം ചെയ്യുംബോൾ പാരകിട്ടുന്ന ഉപകാരം ചെയ്യാതിരിക്കണം..അല്ലേ ടീച്ചറേ...

    ReplyDelete
  2. ഇതൊരു പാഠമാകട്ടെ

    ReplyDelete
  3. സ്വന്തം ഭാര്യയ്ക്കു വന്ന ചതി...

    നന്നായിരിക്കുന്നു കഥ......

    ReplyDelete
  4. ഹഹഹ.. ചിരിച്ച് മരിച്ചു... മീരക്കും പാര..
    അടിപൊളി പോസ്റ്റ്.

    ReplyDelete
  5. ടീച്ചറെ കൊള്ളാം

    ReplyDelete
  6. അത് കൊള്ളാലോ..? ഈ തിരഞ്ഞെടുപ്പ് ഡ്യൂട്ടി അമ്മ പറഞ്ഞു കേട്ട് പോകാന്‍ താല്‍പ്പര്യപ്പെട്ടു ഇരുന്നതാ..നമുക്ക് നാട്ടിലായിരുന്നപ്പോ ആശിച്ചു ,മോഹിച്ചു ഈ ഡ്യുട്ടി ഒരിയ്ക്കല്‍ കിട്ടി.അല്ലാ,ഇതെന്താ സംഭവം എന്നൊന്ന് അറിയണമല്ലോ അതുകൊണ്ടാ ഒരിയ്ക്കലെങ്കിലും പോകണം എന്ന് വിചാരിച്ചത്.പക്ഷെ,ഡ്യുട്ടി കിട്ടിയതോ,ഞാന്‍ മോളെ പ്രസവിച്ചു കിടക്കുമ്പോള്‍..പോരെ പൂരം? എത്ര ബുദ്ധിമുട്ടിയിട്ടാ അതൊന്നു ക്യാന്‍സല്‍ ചെയ്തു കിട്ടിയതെന്നോ..അതൊക്കെ ഓര്‍ത്തു പോയി.

    ReplyDelete
  7. സംഭവിച്ചതൊ സംഭവിച്ചികൊണ്ടിരിക്കുന്നതൊ ആണൊ? കൊള്ളാം...

    ReplyDelete
  8. ഹ ഹാ...ഞാന്‍ കരുതി , ഭാര്യയുടെ പേര് ലിസ്റ്റില്‍ നിന്നൊഴിവാക്കാ‍ന്‍ മറന്നു പോയതാണെന്ന്...

    ReplyDelete
  9. നല്ല കുറിപ്പ്. ദൈനം ദിന ജീവിതത്തില്‍ സം ഭവിക്കുന്ന ഈ കാര്യങ്ങള്‍ നമുക്ക് പിന്നീടൊരു പാഠമാകും .

    ReplyDelete
  10. paropakarame punyam...papame parapeedanam

    ReplyDelete
  11. ഇതൊരു പാഠമാകട്ടെ ടീച്ചറെ..........

    ReplyDelete
  12. ഭാഗ്യമാണോ നിര്‍ഭാഗ്യമാണോന്നറിയില്ല, എനിക്കിന്നേവരെ ഇലക്ഷന്‍ ഡ്യൂട്ടിക്ക് പോകേണ്ടി വന്നിട്ടില്ല മിനീ... :)

    ReplyDelete
  13. Upakaarangal thirichu kittum ennu paryumbol ithrayum pratheekshikkaarilla alle....

    ReplyDelete
  14. അങ്ങനെ മീര ടീച്ചര്‍ക്കും കിട്ടി ഡ്യൂട്ടി ഇല്ലേ .....

    SAVE mullaperiyaar....
    SAVE lifes of morethan 40 lakhs of people .....
    SAVE kerala state....

    Dear TAMILS give us our LIFES
    And take WATER from us....
    WE will not survive...YOU can"t also survive...

    ReplyDelete
  15. നായുഅറ്റെ വാലു പന്തീരാണ്ടു കൊല്ലം കുഴലിലിട്ടാലും നിവരില്ല. അല്ലെങ്കില്‍പ്പിന്നെ മുറിച്ചു മാറ്റണം... അതാണു മലയാളി...

    ReplyDelete
  16. നാടകക്കാരൻ (.
    അഭിപ്രായത്തിനു നന്ദി.

    രാമു (.
    നന്ദി.

    nishaagandhi (.
    അഭിപ്രായത്തിനു നന്ദി.

    കുമാരൻ|kumaran (.
    അഭിപ്രായത്തിനു നന്ദി.

    പ്രദീപ് (.
    അഭിപ്രായത്തിനു നന്ദി.

    smitha adsarsh (.
    തെരഞ്ഞെടുപ്പ് ഡ്യൂട്ടി എനിക്ക് വളരെ ഇഷ്ടമാണു. എന്നാലിതു വരെ പോകാനുള്ള അവസ്ഥയിലല്ല. എന്നെ പോകാനായി അനുവദിക്കില്ല എന്നതാണു സത്യം. രോഗമില്ലെങ്കിലും ചെറിയ ആരോഗ്യ പ്രശ്നം.അഭിപ്രായത്തിനു നന്ദി.

    pattepadamramji (.
    അഭിപ്രായത്തിനു നന്ദി.

    Areekkodan|അരീക്കോടൻ (.
    ചിലപ്പോൾ മറന്നതാവാനും മതി.അഭിപ്രായത്തിനു നന്ദി.

    ആഭ മുരളീധരൻ (.
    അഭിപ്രായത്തിനു നന്ദി.

    Manoraj (.
    അഭിപ്രായത്തിനു നന്ദി.

    മുരളി|Murali (.
    അഭിപ്രായത്തിനു നന്ദി.

    ഗീത (.
    പോയാൽ നല്ല അനുഭവം ആയിരിക്കും.അഭിപ്രായത്തിനു നന്ദി.

    ANITHA ADARSH (.
    അഭിപ്രായത്തിനു നന്ദി.

    ഭൂതത്താൻ (.
    അഭിപ്രായത്തിനു നന്ദി.

    കൊട്ടോട്ടിക്കാരൻ (.
    അഭിപ്രായത്തിനു നന്ദി.

    ReplyDelete
  17. കൊള്ളാം ...നന്നായിരിക്കുന്നു

    ReplyDelete
  18. എല്ലാകഥാപാത്രങ്ങളേയും നന്നായവതരിപ്പിച്ചിരിക്കുന്നു...കേട്ടൊ ടീച്ചറെ.

    ReplyDelete

മിനിയുടെ കഥകളുടെ ലോകത്തേക്ക് സ്വാഗതം, കഥ വായിച്ച് കഴിഞ്ഞല്ലൊ,, ഇനി അഭിപ്രായം എഴുതാം..