“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

2/28/10

ചിരിപ്പിച്ച് പീഡനം നടത്തുന്ന കട്ടുറുമ്പ്


“അടുത്ത ബസ്സിൽ, എത്ര തിരക്കായാലും ഞാൻ മോളൂട്ടിയേയും എടുത്ത് കയറും”
മുത്തശ്ശിയായ ഞാൻ എന്റെ മകളോട് പറഞ്ഞു.
“ഇരിക്കാൻ സീറ്റ് കിട്ടിയില്ലേൽ ബസ്സിൽ കുട്ടിയെയും‌കൊണ്ട്, ഞാൻ കയറുന്ന പ്രശ്നമേയില്ല”
“പിന്നെ നിനക്കിപ്പോൾ സീറ്റ് കാലിയായ ബസ് വരുമെന്നാ നിന്റെ വിചാരം. അര മണിക്കൂർ ആയല്ലോ നിൽക്കാൻ തുടങ്ങിയിട്ട്; എന്നാൽ‌പിന്നെ ഓട്ടോ പിടിച്ച് പോയാലെന്താ?”
“ഈ അമ്മക്കെപ്പോഴും ഓട്ടോ എന്ന വിചാരമാ,, വെറും നാല് രൂപയുടെ ദൂരത്തിനാ അൻപത് രൂപ കൊടുത്ത് ഓട്ടോ വിളിക്കുന്നത്?”

              ഇവൾ; എന്റെ മകൾ തന്നെയാണോ എന്ന്, എനിക്ക്‌തന്നെ പലപ്പോഴും സംശയം തോന്നിയിട്ടുണ്ട്. എന്നാൽ അവളുടെ അച്ഛന്റെ കാര്യത്തിൽ ഒരു സംശയവും എനിക്കില്ല. കാരണം അദ്ദേഹം സ്വന്തമായി പ്രോഗ്രാം ചെയ്ത പിശുക്കിന്റെ സോഫ്റ്റ്‌വെയർ, ഫയലുകളിൽ ഒന്ന്‌പോലും ഡിലീറ്റ് ചെയ്യപ്പെടാതെ അതേപടി അവളിൽ ‘കോപ്പി പെയിസ്റ്റ്’ ചെയ്തിട്ടുണ്ട്.

              അപ്പോഴാണ് ഒരു ബസ്സ് വന്ന് നേരെ മുന്നിൽ നിർത്തിയത്; നിറയെ ആളുകളെ കുത്തിനിറച്ച് ചിലരുടെ കൈയും തലയും പുറത്തായ ബസ്സ്. ഏതാണ്ട് പതിനഞ്ച് പേർ ബസ്സിൽനിന്നും ഇറങ്ങിയപ്പോൾ പത്ത്‌പേർ കയറി. ഞാൻ അവളെ നോക്കിയപ്പോൾ മുഖം വീർപ്പിച്ച് നിൽക്കുകയാണ്. മോളൂട്ടി അടുത്ത കട ചൂണ്ടി എന്തോ പറഞ്ഞപ്പോൾ ‘മിണ്ടാതിരിക്ക്’ എന്ന് പറഞ്ഞ് അവളെയൊന്ന് ഞെട്ടിച്ചു. അതോടെ പേടിച്ച കുഞ്ഞ് അവളുടെ ചുമലിൽ കിടന്ന് വിതുമ്പാൻ തുടങ്ങി.
,,,,,


              കൊച്ചുമകളുമൊത്ത് ഏതാനും ദിവസത്തെ താമസത്തിനു ശേഷം അവൾ ഭർത്താവിന്റെ വീട്ടിലേക്ക് പോവുകയാണ്. ഭർത്താവ് ഗൾഫിലായതിനാൽ കാടാറുമാസം ഭർതൃഗൃഹത്തിലും നാടാറുമാസം സ്വന്തം വീട്ടിലും ആയി മുന്നേറുകയാണ്. ടീച്ചർ ആയ അവൾക്ക് ഒരു ഗൾഫ് കാരനായ ഭർത്താവും കൂടിയായതോടെ അഹങ്കാരത്തിന്റെ കൊമ്പ് മുളച്ചിരിക്കയാണ്. കിട്ടിയ ചാൻസിന് പറയും,
“ഈ അമ്മക്കൊന്നും അറിയില്ല”
“പിന്നെ നിന്റെയാ ഭദ്രകാളി അമ്മായിഅമ്മയെപോലെ ആവണോ?”
ഞാനും വിട്ടുകൊടുക്കില്ല.  
“അതിന് ഭദ്രകാളിയെ ഞാൻ തളച്ചിരിക്കയാ”
“ന്റമ്മോ,, നിന്നെ പൊറുപ്പിക്കുന്ന ആ അമ്മയിഅമ്മയെ സമ്മതിക്കണം”
അങ്ങനെ അടുക്കളയിൽനിന്നും ശബ്ദം കൂടിയാൽ അച്ഛൻ ഇടക്ക് കയറിവീഴും,
“ഞാനൊരാണായി ഇവിടെ ഉണ്ടായിട്ടും ഈ മൂന്ന് പെണ്ണുങ്ങളുടെ ഒച്ചകൊണ്ട് നാട്ടുകാർ ഓടിവരും. മിണ്ടാതിരുന്നില്ലേൽ എല്ലാറ്റിനേം ഞാൻ ചവിട്ടി പൊറത്താക്കും”
അതോടെ മൌനം വീട്ടിന് ഭൂഷണം ആയി മാറും.

              മകൾ വീട്ടിൽ നിന്നും പോയാൽ ആകെ ഉറങ്ങിയ പോലെയാവും. രണ്ട് വയസ്സുള്ള സുന്ദരിയായ, കുസൃതിക്കുടുക്കയായ  കൊച്ചുമകളുടെ കൂടെ ഞങ്ങൾ മുത്തച്ഛനും മുത്തശ്ശിയും കുഞ്ഞുങ്ങളായി മാറുകയാണ്. മകൾ ഭർതൃവീട്ടിലേക്ക് പോകുമ്പോൾ എസ്ക്കോർട്ടായി ഇപ്പോൾ ഞാനും പോകുന്നുണ്ട്. ‘സ്വന്തം വീട്ടിൽനിന്ന് വരുമ്പോൾ കാര്യമായ കെട്ടൊന്നും കണ്ടില്ലേൽ ആ ഭദ്രകാളി മുഖം വീർപ്പിക്കും’ എന്നാണ് അവൾ പറഞ്ഞത്. അത്കൊണ്ട് ഉണ്ണിയപ്പവും കിണ്ണത്തപ്പവും നിറച്ച സഞ്ചി എടുക്കാനുണ്ട്.
 ,,,,,
             സൂപ്പർ‌സ്പീഡിൽ ഒരു ബസ്സ് വരുന്നത് കണ്ടപ്പോൾ അവിടെ നിർത്തില്ല എന്ന് തോന്നിയെങ്കിലും സ്റ്റോപ്പിൽ തന്നെ നിർത്തി. അപ്പോൾ മകൾ പറഞ്ഞു,
“ഈ ബസ്സിൽ പോകാം. തിരക്ക് കുറവാണ്”
എനിക്ക് ദേഷ്യം വന്നതിനാൽ അവളുടെ മുഖത്ത് നോക്കിയില്ല. കുട്ടിയെ എടുക്കാൻ കൈ നീട്ടിയപ്പോൾ എന്റെ കൈ തട്ടിമാറ്റി പറഞ്ഞു,
“ഞാനെടുത്തുകൊള്ളാം”
 അവളുടെ കുഞ്ഞല്ലെ; എടുത്തോട്ടെ. 

             അവളുടെ കുട്ടിക്കാലത്ത് രണ്ട് കുട്ടികളെയും കൂട്ടി, ഒറ്റക്ക് എത്രയോ തവണ ഞാൻ  ബസ്സിൽ പോയിട്ടുണ്ട്. അന്ന് അഞ്ച് വയസ്സുള്ള മൂത്ത കുട്ടിയായ ഈ മകളെ കൈ പിടിച്ച് ബസ്സിൽ കയറ്റിയ ശേഷം ഇളയവളെ എടുക്കും; ഒപ്പം ചുമലിൽ വലിയ ബാഗും. അന്നൊക്കെ കുട്ടികളുമായി ബസ്സിൽ കയറിയാൽ മറ്റുള്ളവർ സീറ്റ് ഒഴിഞ്ഞ് തരും. എന്നാൽ ഇന്ന് അത്തരം സൻ‌മനസ് യാത്രക്കാർ മറന്ന മട്ടാണ്.

                   ബസ്സിലുള്ള തിരക്കിന് കുറവൊന്നും ഇല്ല. സാധാരണ പതിനൊന്ന് മണി സമയം യാത്രക്കാർ കുറഞ്ഞ്, ബസ്സ് നഷ്ടത്തിലോടുന്ന സമയമാണ്. എന്നാൽ ഇപ്പോൾ വീട്ടമ്മമാർ വീട്‌വിട്ട് പട്ടണംചുറ്റുന്ന സമയമാണ്. ബസ്സിൽ കയറി ആ ലേഡീസ്‌സീറ്റിനു സമീപം എത്താൻ‌പോലും കഴിയുന്നില്ല. സമീപത്തെ സീറ്റിലിരിക്കുന്ന ഇരിക്കുന്ന ഒരു മാന്യൻ മകളോട് പറഞ്ഞു,
“കൊച്ചിനെ ഇങ്ങു താ,, ഞാൻ മടിയിൽ ഇരുത്താം”
“വേണ്ട”
 അവളുടെ മറുപടി കേട്ട് ഞാൻ പറഞ്ഞു,
“നല്ല തിരക്കല്ലെ, മോളൂട്ടിയെ അയാളുടെ കൈയിൽ കൊടുക്ക്”
“അമ്മ മിണ്ടാതിരിക്ക്”
ഇവളുടെ ഈ സ്വഭാവം കണ്ടാൽ ആരെങ്കിലും ഇരിപ്പിടം കൊടുക്കുമോ? എടുത്ത് നിൽക്കട്ടെ, സ്വന്തം കുഞ്ഞല്ലെ,, 
കൂടുതലൊന്നും പറയാതെ ഒരു വശത്ത് നിന്ന്കൊണ്ട് ഞാൻ ടിക്കറ്റെടുത്തു.

             ബസ്സിൽനിന്നും ഇറങ്ങിയതോടെ എന്നിലുള്ള ദേഷ്യം പതഞ്ഞ് പൊങ്ങി. ഞാൻ അവളോട് ദേഷ്യപ്പെട്ടു,
“നിനക്കെന്താ അയാളുടെ മടിയിൽ കുട്ടിയെ ഇരുത്തിയാൽ? ഇനിയിപ്പൊ പുറംവേദന, നടുവേദന, എന്നൊക്കെ പറയാനല്ലെ. ഇങ്ങനെയായാൽ ഞാനില്ല; ബസ്സിൽ പോകുന്ന സമയത്ത് ഇനി നിന്റെ അച്ഛനെ വിളിച്ചാൽ മതി”
“അമ്മ എന്ത് അനാവശ്യമാ പറയുന്നത്? ആണുങ്ങളുടെ മടിയിൽ കുട്ടിയെ ഇരുത്താനോ?”
“എന്താ അയാൾ പിടിച്ച്‌തിന്നുമോ? നീ മാത്രമാണ് സ്വന്തം കുട്ടിയെ എടുത്ത് ബസ്സിൽ കയറുന്നത് എന്നാണ് നിന്റെ വിചാരം?”
“ഈ അമ്മ ഏത് ലോകത്താ ജീവിക്കുന്നത്? ആ ലേഖാ സുഭാഷ് പറഞ്ഞത് കേട്ടാൽ”
“കേട്ടാൽ”
“കേട്ടാൽ, ഒന്നുമില്ല; ഈ വിവരമില്ലാത്ത അമ്മയോടെന്തിനാ പറയുന്നത്?”

അവൾ ബാക്കി പറയാതെ മുന്നിൽ നടക്കുകയാണ്. പണ്ടേ ഇങ്ങനെയാണ്; ക്ലൈമാക്സിൽ വന്ന് അവൾ സഡൻ‌ബ്രെയ്ക്ക് ചെയ്യും.
                 
              എപ്പോഴും ഏത് കാര്യത്തിനും അവൾക്കൊരു ലേഖാ സുഭാഷ്. സ്വന്തം അമ്മ പറയുന്നത് കേൾക്കാതെ കൂടെ പഠിപ്പിക്കുന്ന പൊങ്ങച്ചക്കാരിയായ ലേഖ പറയുന്നത് കേട്ടാണ് സ്വന്തം മകളെ വളർത്തുന്നത്. ഉം നടക്കട്ടെ, എന്നാലും,
“നിന്റെ ലേഖ പറഞ്ഞത് കുട്ടികളെ കൂട്ടി തിരക്കുള്ള ബസ്സിൽ ‘നിൽക്കണം’ എന്നാണോ?”
“മര്യാദക്ക് കേൾക്കുന്നുണ്ടെങ്കിൽ മാത്രം ഞാൻ പറയാം. ഒരിക്കൽ ലേഖ മൂന്ന് വയസുള്ള മകളെയും എടുത്ത് തിരക്കുള്ള ബസ്സിൽ കയറിയപ്പോൾ ഒരുത്തന്റെ മടിയിൽ ഇരുത്തി. പിന്നെ അവൾക്ക് പിറകിൽ ഒരു സീറ്റ് കിട്ടിയപ്പോൾ മകളെ ഒപ്പം കൂട്ടാതെ പോയിരുന്നു. അവൾ നോക്കുമ്പോൾ മകൾ ആ അപരിചിതന്റെ  മടിയിൽ ഇരുന്ന് ചിരിക്കുന്നത് കണ്ടു. അര മണിക്കൂർ യാത്രചെയ്ത ശേഷം കുട്ടിയോടൊപ്പം ബസ്സിൽ നിന്നിറങ്ങി. ഇറങ്ങിയ ഉടനെ അമ്മ മകളോട് ചോദിച്ചു, ‘അങ്കിൾ എന്ത് പറഞ്ഞിട്ടാ നീ ചിരിച്ചത്?’ എന്ന്. അപ്പോൾ മകൾ ലേഖയോട് പറഞ്ഞു,,”
ബാക്കി പറയാൻ അവൾക്ക് ഒരു പ്രയാസം. അത്കണ്ട ഞാൻ ചോദിച്ചു,
“കുട്ടി എന്താ അമ്മയോട് പറഞ്ഞത്?”
“ഒന്നും പറഞ്ഞില്ല; പിന്നെ മമ്മി വരുന്നതുവരെ ആ അങ്കിള് കുപ്പായത്തിന്റെ ഉള്ളിൽ കൈയിട്ട് കൊറേ സമയം ഇക്കിളിയാക്കുകയാ”
അവൾ ഇടറിയ സ്വരത്തിൽ പറഞ്ഞപ്പോൾ എനിക്ക് ചുറ്റും എന്തൊക്കെയോ കറങ്ങിനടന്ന് എന്റെ തലയിലെ സോഫ്റ്റ്‌വെയർ കത്തുന്നതായി എനിക്ക് തോന്നി.
 “എന്റെ ദൈവമേ,,,”  
                 ‘മുന്നിൽ നിൽക്കുന്ന മകൾ കൊച്ചുകുട്ടിയായിരുന്നപ്പോൾ ഞാൻ എത്രയോ തവണ ബസ്സിൽ നിന്ന്കൊണ്ട് യാത്ര ചെയ്തിട്ടുണ്ട്. അപ്പോൾ ഏതെങ്കിലും അങ്കിളിന്റെ മടിയിൽ അവളെ ഞാൻ ഇരുത്തിയിട്ടുണ്ടാകുമോ?’

38 comments:

  1. this is shocking , i dont want to beleive that this is not a true story

    ReplyDelete
  2. ഇതൊരു കഥ മാത്രമാകട്ടെ

    ReplyDelete
  3. ഇതു പോലുള്ള കാര്യങ്ങള്‍ എത്ര കേട്ടിരിക്കുന്നു.ഞാന്‍ ആഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എന്റെ ഒരു കൂട്ടുകാരി ഇങ്ങനെ ഒരു കാ‍ര്യം ബസ്സിലുണ്ടായത് പറഞ്ഞിട്ടുണ്ട്.അന്ന് എനിക്ക് അത് മനസ്സിലാക്കുവാനുള്ള പ്രായം ഉണ്ടായിരുന്നില്ല.അവളും അതൊരു സാധാരണ കാര്യം പോലെയാണ് പറഞ്ഞത്. പ്രിയ അമ്മമാരെ നിങ്ങളുടെ പിഞ്ചു പെങ്കുഞ്ഞുങ്ങളെ കണ്ണിലെ കൃഷ്ണമണിപൊലെ തന്നെ സൂക്ഷിക്കൂ.കുറച്ചു മുതിര്‍ന്നു കഴിഞ്ഞാല്‍ അവരെ പറഞ്ഞു മനസ്സിലാക്കാം.
    പിന്നെ ഒരു കാര്യം ഇതേ പീഠനം ആങ്കുട്ടികള്‍ക്കും ഉണ്ടായതായി കേട്ടിട്ടുണ്ട്.തീയറ്ററുകളില്‍.എന്റെ ആണ്മക്കളോട് തീയറ്ററുകള്‍ സൂക്ഷിക്കണം എന്നു ഞാന്‍ പറഞ്ഞു കൊടുത്തിട്ടുണ്ട്

    ReplyDelete
  4. പേടി തോന്നുന്നു ഈ ലോകത്തെ കുറിച്ചോര്‍ക്കുമ്പോള്‍.:(

    ReplyDelete
  5. വെറുമൊരു കഥ മാത്രമായിരിക്കട്ടെ.

    ReplyDelete
  6. ഈ കാര്യം മുന്‍പ് പലപ്രാവശ്യം വായിച്ചിട്ടുണ്ട് പല വാരികകളിലും, മാഗസിനുകളിലും. അമ്മമ്മാര്‍ മാത്രമല്ല കുഞ്ഞുങ്ങളും കരുതിയിരിക്കുക.. ആണ്‍ കുട്ടികളും പെണ്‍ കുട്ടികളും.. പലരും ഇപ്പോള്‍ ഇതിനായി മാത്രം യാത്ര ചെയ്യുന്നു വന്നു കൂടി ഒരു വാര്‍ത്ത വന്നിട്ടുണ്ടായിരുന്നു.. വീട്ടില്‍ മാത്രമല്ല സ്കൂളിലും ബോധ വത്കരണം അത്യാവശ്യം തന്നെ.. പത്രങ്ങള്‍, ടിവി, റേഡിയോ മാധ്യമങ്ങള്‍ക്ക് ഈ കാര്യത്തില്‍ ഒരു നല്ല പങ്കു വഹിക്കാന്‍ കഴിയും ..സൂപ്പര്‍ സ്റ്റാര്‍ കളെ കുറിച്ച് സ്പാം മെയിലുകള്‍ അയക്കുന്നതിനു പകരം ഈ കാര്യങ്ങള്‍ പറഞ്ഞു ജാഗ്രത പുലര്ത്തിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു...

    ReplyDelete
  7. ഇതൊരു കഥ മാത്രമാകട്ടെ

    :(

    ReplyDelete
  8. കുമാരേട്ടാ ഇതൊരു കഥ മാത്രമല്ല...
    ഒരുപാട് തവണ സംഭവിച്ച കാര്യം...

    ReplyDelete
  9. ഇവളുടെ ഈ സ്വഭാവം കണ്ടാൽ ആരെങ്കിലും ഇരിപ്പിടം കൊടുക്കുമോ? എടുത്ത് നിൽക്കട്ടെ, സ്വന്തം കുഞ്ഞല്ലെ,,

    ഇത്തരം ശ്രദ്ധിക്കാത്ത തോന്നലുകള്‍ ദിച്ചറുടെ പറച്ചിലുകളെ എനിക്കിഷ്ടാണ്.

    ചിത്രത്തിലേതു പോലുള്ള ധാരാളം രോഗികള്‍ നമുക്കിടയിലുടെ ഇഴയുന്നുണ്ട്. അങ്ങിനെയൊന്നും
    സഭാവിക്കാതിരിക്കട്ടെ......

    ReplyDelete
  10. ഇതിന്റെ ഒരു അച്ചടി പകറ്പ്പ് ഞാന്‍ മകളുടെ അമ്മായി അമ്മക്ക് എന്റെ ചിലവില്‍ അയച്ച് കൊടുത്തേക്കാമെന്നും അവരുടെ പേര്‍ ഇക്കൊല്ലത്തെ സമാധാനത്തിനുള്ള നൊബെയില്‍ പുരസ്കാരത്തിനു നിര്‍ദ്ദേശിക്കാമെന്നും ഞാന്‍ വാഗ്ദാനം ചെയ്യുന്നു!
    കുട്ടിയെ ഇക്കിളിയാക്കിയത് ചിലപ്പോള്‍ കരയാതിരിക്കാനും കൂടിയായിരിക്കാം..ലേഖാ സുരേഷ് എന്നൊരാളെക്കുരിച്ച് ആ മനുഷ്യനുണ്ടോ അറിഞിരുന്നു!

    ഒരു വനിതാ മാസികയില്‍ കേരളത്തിലെ 80% പെണ്‍ കുട്ടികളും അച്ഛന്‍ പീഡിപ്പിക്കുമെന്ന് ആശങ്കപ്പെടുന്നവരാണ് എന്നു കണ്ടു (സര്‍വ്വെ,സര്‍വ്വെ, മുകേഷിന്റെ റ്റുണില്‍ വായിക്കുക)..ലേഖയാണൊ എഡിറ്റര്‍ എന്നറിയില്ല.ഞാന്‍ രണ്ടു പെണ്‍ കുട്ടികളുടെ പിതാവാണെന്നും ഞാന്‍ ഓറ്മ്മിപ്പിച്ചു കൊള്ളട്ടെ!
    “ഇനിയുമിനിയും” കേള്‍ക്കാന്‍ വരാം പുതിയത് എഴുതുമ്പോള്‍...

    ReplyDelete
  11. കൂതറ താങ്കളെക്കൊണ്ടു വേലി കെട്ടിച്ചു അല്ലെ..
    പക്ഷേ എനിക്ക് പടി തുറന്ന് തരണമെന്ന് അപെക്ഷ ..ഞാന്‍ കുഴപ്പക്കാരനല്ല!

    ReplyDelete
  12. ഒന്നും പറഞ്ഞില്ല; പിന്നെ മമ്മി വരുന്നതുവരെ ആ അങ്കിള് കുപ്പായത്തിന്റെ ഉള്ളിൽ കൈയിട്ട് കൊറേ സമയം ഇക്കിളിയാക്കുകയാ”
    ഇവന്മ്മാരെ ഒക്കെ ഉണ്ടല്ലോ...? എന്താ ചെയ്കാ.പെണ്മക്കളുള്ളവര്‍ എങ്ങനെ വിശ്വസിക്കും...?

    ReplyDelete
  13. അതെ ഇതൊരു കഥ മാത്രം ആവണേ എന്നു എല്ലാരും ആഗ്രഹിക്കും ..
    ഒരു മദ്ധ്യവയസ്കന്റെ അക്രമങ്ങള്‍ക്കിരയായി പേടിച്ചരണ്ടിരുന്ന ഒരു ആണ്‍ കുട്ടിയെ കണ്ട എന്റെ ഒരു കൂട്ടുകാരന്‍, ആ ബസ്സില്‍ ഇട്ട് തന്നെ ആ കാമരോഗിയെ ഇടിച്ച് ചമ്മന്തി ആക്കിയ കാര്യം ഇപ്പോളും ഓര്‍ക്കുന്നു..

    ചിലപ്പോള്‍ സമൂഹം തന്നെ രക്ഷകര്‍ത്താക്കളാകെണ്ടിവരും ..അങ്ങനത്തെ അവസരത്തില്‍ ആരും മടിച്ചു നിക്കരുത്‌!!

    ReplyDelete
  14. Vinod Nair-,
    Hari(Maths)-,
    എറക്കാറ്റൻ/Erakkadan-,
    റോസാപ്പൂക്കൾ-,
    Rare Rose-,
    കുമാരൻ|kumaran-,
    Sabu M H-,
    ഒഴാക്കൻ-,കണ്ണനുണ്ണി-,
    പട്ടേപ്പാടം റാംജി-,
    poor-me/പാവം-ഞാൻ-,
    maithreyi-,
    റ്റോംസ് കോനുമഠം-,
    ഉപ്പായി||UppaYi-,
    അഭിപ്രായത്തിനു എഴുതിയ എല്ലാവർക്കും നന്ദി.

    പ്രീയ സുഹൃത്തുക്കളെ,
    സംഭവം ഒരു ടീച്ചർ സ്ക്കൂളിൽവെച്ച് പറഞ്ഞതാണെങ്കിലും ഇതൊരു കഥയായിതന്നെയിരിക്കട്ടെ എന്ന് മാത്രമാണെനിക്ക് പറയാനുള്ളത്. വർഷങ്ങൾക്ക് മുൻപ് (അന്നൊക്കെ ശിശു പീഡനത്തെ കുറിച്ച് വാർത്ത വരാത്ത കാലമായിരുന്നു) കാര്യത്തിന്റെ ഗൌരവം അറിയാത്ത ഒരു നാട്ടിൻപുറത്തുകാരി ഇതുപോലൊരു സംഭവം അവരോട് പറഞ്ഞതാണ്.
    കാണാൻ കുറച്ച് ചന്തമുള്ള പെൺകുട്ടികളെ മാത്രം എടുത്ത് (അവർ ആൺകുട്ടികളെയും ചന്തമില്ലാത്തവരെയും അവഗണിക്കും) ഓമനിക്കുന്ന ബന്ധുക്കളെ സൂക്ഷിക്കണം. അടുക്കള ജോലി ചെയ്തു തീർക്കേണ്ട തിരക്കിനിടയിൽ കുഞ്ഞിനെ മണിക്കൂറുകളോളം ഓമനിച്ച് സഹായിക്കുന്ന ബന്ധുക്കളല്ലാത്ത അങ്കിൾമാരെ പ്രത്യേകം ശ്രദ്ധിക്കുക. (ആരും വെറുതെ ഒന്നും ചെയ്യില്ല). ചെറുപ്രായത്തിൽ മക്കളുടെ പിന്നാലെ എപ്പോഴും അമ്മയുടെ ഒരു കണ്ണ് ഉണ്ടാവണം. ബസ്സിൽ വെച്ചുള്ള പീഡനാനുഭവം കൊണ്ട് പേടിച്ച്, ബസ്സ് യാത്ര ഒഴിവാക്കിയ ആൺകുട്ടിയെ എനിക്കറിയാം. പത്രവാർത്തകൾ വെറും വാർത്തകളായി മാത്രം കാണരുത്.
    കൌമാര വിദ്യാഭ്യാസ ക്ലാസ്സുകളിൽ കുട്ടികൾ പേര് വെക്കാതെ എഴുതിയ അനുഭവങ്ങളും സംശയങ്ങളും വായിച്ച് പലപ്പോഴും ഞാൻ ഞെട്ടാറുണ്ട്.
    ഇനി ഒരു സംഭവം പറയാം.
    ബാലനടിക്ക് അവാർഡ് കിട്ടിയ ഒരു ശിഷ്യയെ പത്താം ക്ലാസ്സിൽ പഠിക്കുന്ന അവസരം. പത്തിലാണെങ്കിലും കാണാൻ കൊച്ചുകുട്ടിയെപോലുള്ളവൾ. ഒരിക്കൾ യുവജനോത്സവത്തിൽ പങ്കെടുക്കാനായി ഞാനും ഏതാനും കുട്ടികളും തിരക്കുള്ള ബസ്സിൽ പോവുകയാണ്. പെട്ടെന്ന് മുന്നിൽ നിന്ന എന്നെ ബാലനടി വിളിക്കുന്നു,
    “ടീച്ചർ ഇവിടെ വാ; ഈ മനുഷ്യൻ എന്നെ നുള്ളുന്നു. ഇത്ര ചെറിയ എന്നെ ഉപദ്രവിക്കുന്ന ഇയാൾ ബസ്സിലുള്ള മുതിർന്ന സ്ത്രീകളെ എന്തെല്ലാം ചെയ്തിരിക്കും?”
    അവൾ ബസ്സിൽ വെച്ച് ഉടൻ പ്രതിഷേധിച്ചപ്പോൾ അടുത്ത സ്റ്റോപ്പിൽ അയാൾ ഇറങ്ങിയോടി.
    മുതിർന്നപ്പോൾ ഒരു സ്വകാര്യ റേഡിയോ അവതാരികയായി വന്ന അവളുടെ കിലുങ്ങുന്ന ശബ്ദം കേൾക്കുമ്പോൾ ഞാൻ ഈ സംഭവം ഓർക്കാറുണ്ട്.
    ഒരു പീഡനവും പ്രതികരണരീതിയും ‘യാത്രക്കാരുടെ ശ്രദ്ധക്ക്’ മിനിലോകത്തിൽ വായിക്കാം. ഈ നർമ്മം 100% സത്യമാണെന്ന് ഞാൻ സാക്ഷ്യപ്പെടുത്തുന്നു

    ReplyDelete
  15. ഇവിടെ പോയാൽ യാത്രാ വിശേഷങ്ങൾ വായിക്കാം
    യാത്രക്കാരുടെ ശ്രദ്ധക്ക്:-
    http://mini-minilokam.blogspot.com/2009/03/10.html

    ഇവിടെ പോയാൽ വഴിയിൽ ഒറ്റപ്പെട്ടവളുടെ കഥ വായിക്കാം.
    http://rithuonline.blogspot.com/2010/03/blog-post.html
    എല്ലാവർക്കും നന്ദി.

    ReplyDelete
  16. എന്തു ചെയ്യാൻ എന്തൊക്കെ കാണണം ...എന്തൊക്കെ കേൾക്കണം.
    ഇത് കഥ മാത്രമാകട്ടെ

    ആദ്യമായി എത്തിയതിൽ സന്തോഷം.

    http://www.palakkuzhi.blogspot.com/

    ReplyDelete
  17. തികച്ചും സംഭാവ്യമായ കഥ.

    വേവലാതി എനിക്കും ഉണ്ട്, കാരണം എനിക്കും ഉണ്ട് ഒരു മകൾ...

    പക്ഷെ എല്ലാ പുരുഷന്മാരും(ഭൂരിഭാഗം പ്രുഷന്മാരും) ഇങ്ങനെയല്ല എന്ന് തന്നെ വിശ്വസിക്കുന്നു. കരുതൽ ആവശ്യമാണ്.

    (പിന്നെ, മകളുടെ അമ്മായിയമ്മയെ ഇങ്ങനെ ചിത്രീകരിക്കേണ്ടതില്ലായിരുന്നു.ഈ അമ്മായിയമ്മമാർ എല്ലാം എന്നും ഭദ്രകാളികൾ ആണോ!? അതോ അത് കേവലം ഒരു സത്യം മാത്രമോ!?)

    ReplyDelete
  18. എനിക്ക് ഓര്‍മവരുന്നത് ഞങ്ങള്‍ പെണ്‍കുട്ടികള്‍ ഒരിക്കല്‍ ബസില്‍ നടത്തിയ അടിയാണ് . ഇതൊന്നും കഥ മാത്രമല്ല ജീവിതവുമാണ് .അപ്പോള്‍ തന്നെ പ്രതികരിക്കുക അതേയുള്ളൂ മാര്‍ഗം

    ReplyDelete
  19. പാവം-ഞാൻ പറഞ്ഞതുപോലെ ചില നേരത്ത് വേലിയൊക്കെ ആവശ്യമായി വരും. പൊളിക്കാൻ നോക്കാം.
    പാലക്കുഴി-,
    സ്വാഗതം.
    jayanEvoor-,
    പേടി എല്ലാവർക്കും ഒരു പരിധി വരെ നല്ലതാ, പെൺ‌കുട്ടികളെക്കാൾ വലുതായാലും സൂക്ഷിക്കേണ്ടത് ഇപ്പോൾ ആൺകുട്ടികളെയാ.
    ആ കഥ പിറകെ വരുന്നുണ്ട്. അഭിപ്രായെത്തിനു നന്ദി.
    Unnimol-,
    ഇവിടെ വന്നതിനും അഭിപ്രായം എഴുതിയതിനും നന്ദി. ബസ്സിൽ സേഫ്റ്റീ പിൻ കരുതുന്നത് നല്ലതാണ്. എന്നാൽ ഏറ്റവും നല്ലത് നാവിന്റെ മൂർച്ചയാണ്.

    ReplyDelete
  20. സുക്ഷിക്കുക അത് മാത്രമ്മേ വഴിയുള്ളൂ

    ReplyDelete
  21. penkutti aayalum aankutti aayalum..sooskhikkuka,sradhikkuka

    ReplyDelete
  22. തിരിച്ചറിവുകൾ..

    കുറിപ്പിനു നന്ദി.

    ReplyDelete
  23. ഇന്നത്തെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഒരുവിധം രക്ഷിതാക്കളെല്ലാം ഇതിനെക്കുറിച്ച് ബോധവാന്മാരാണ്. പേടിക്കേണ്ട ശത്രുക്കള്‍ പുറത്തല്ല, ബന്ധുക്കള്‍ ചമഞ്ഞു നടക്കുന്ന അകത്തുള്ളവരെയാണ്.
    (ഐടി അമ്മൂമ്മയെ ശരിക്കും ബോധിച്ചു..)

    ReplyDelete
  24. ആറ്ക്കും ആരേയും നമ്പാന്‍ പറ്റാത്ത ദുരന്തം !
    സറവ്വമൂല്യങ്ങളെയും കുഴിച്ചുമൂടി,നിമിഷസുഖം
    മാത്രം ലക്ഷ്യം വെക്കുന്നവന്‍റെ മൃഗീയത !
    സോറി,അവറ്റകള്‍ ഒരിക്കലും ഈ മാതിരിപ്പെട്ട
    ചീഞ്ഞപണിയെടുക്കൂല്ല തന്നെ!! ഇതില്‍നിന്ന്
    രക്ഷപ്പെടാനെന്ത് വഴി ? ദൈവം കാക്കട്ടെ !

    ReplyDelete
  25. സ്വന്തം വീട്ടിൽ പോലും കുട്ടികൾ സുരക്ഷിതരല്ലാന്ന് ഇന്നു നാം മനസ്സിലാക്കണം..

    കാലം അത്രയേറെ മാറിപ്പോയിരിക്കുന്നു...!
    മനുഷ്യനും....!!

    ReplyDelete
  26. മിനിചേച്ചി, ചില സംഭവങ്ങള്‍ കേട്ടിട്ടുണ്ട്. എന്ന് വച്ചു എല്ലാ ആണുങ്ങളും അങ്ങനെയല്ല കേട്ടോ

    ReplyDelete
  27. ഇത്തരം ഒരുപാട് സംഭവങ്ങൽനമുക്കു ചുറ്റും നടക്കുന്നുണ്ട്..പലരും പുറത്തു പറയുന്നില്ലെന്നു മാത്രം.
    :(

    ReplyDelete
  28. അഭി-,
    അഭിപ്രായം പറഞ്ഞതിനു നന്ദി.

    INTIMATE STRANGER-,
    ശ്രദ്ധിക്കുകയല്ലാതെ ഒന്നും ചെയ്യാനില്ല. അഭിപ്രായം പറഞ്ഞതിനു നന്ദി.

    പള്ളിക്കരയിൽ-,
    അഭിപ്രായം പറഞ്ഞതിനു നന്ദി.

    സുമെഷ്/Sumesh menon-,
    അകത്തുള്ള പ്രായം കൂടിയ അങ്കിളുമാരെ പ്രത്യേകം ശ്രദ്ധിക്കണം. കഥയിൽ പറഞ്ഞതുപോലെ മുതിർന്ന സ്ത്രീകൾ ഇതിനെപറ്റി ഒരിക്കലും ബോധവാന്മാരല്ല. അഭിപ്രായം പറഞ്ഞതിനു നന്ദി.

    ഒരു നുറുങ്ങ്-,
    ഇങ്ങനെയുള്ള മനോരോഗം എല്ലാ തരക്കാർക്കും ഉണ്ടാവും. അഭിപ്രായം പറഞ്ഞതിനു നന്ദി.

    വി കെ-,
    അഭിപ്രായം പറഞ്ഞതിനു നന്ദി.

    ഗിനി-,
    ഇത്തരക്കാർ അപൂർവ്വമാണ്. കണ്ടുപിടിക്കുമ്പോൾ പലർക്കും വിശ്വസിക്കാനാവില്ല. അഭിപ്രായം പറഞ്ഞതിനു നന്ദി.

    രുക്കു-,
    പലരും പലതും പറയാറില്ല,അഭിപ്രായം പറഞ്ഞതിനു നന്ദി.

    ReplyDelete
  29. എന്റെ ബ്ലോഗ് വായിച്ച് അഭിപ്രായം പറഞതിനു നന്ദി.
    കൂടുതൽ നിർദേശങൽ പ്രതീക്ഷിക്കുന്നു.
    ഒരു സംശയം ചോദിച്ചോട്ടെ? chintha.com ഇൽ ബ്ലോഗ് ലിസ്റ്റ് ചെയ്യുന്നതെങനെ ആണു?

    ReplyDelete
  30. So lovely red flower
    Unique photo :-)

    ReplyDelete
  31. ഭാവനയും
    ജീവിതവും
    തമ്മിലുള്ള അതിര്‍വരമ്പുകള്‍
    നഷ്ടപ്പെടുന്നകാലം.

    ReplyDelete
  32. രുക്കു-,
    അഭിപ്രായത്തിനു നന്ദി.

    Anya-,
    Thank You,

    Akhi-,
    ഭാവനക്കപ്പുറത്തെ സംഭവങ്ങൾ നമ്മുടെ ജീവിതത്തിൽ തന്നെ കാണാൻ കഴിയും. അഭിപ്രായത്തിനു നന്ദി.

    ReplyDelete
  33. സത്യത്തിൽ ഈ പോസ്റ്റ് നേരത്തെ കണ്ടതാ. .പക്ഷെ പിന്നെ വായിക്കാം എന്ന് കരുതി.. എന്തോ അന്നതിനുള്ള മൂഡ് ഉണ്ടായിരുന്നില്ല.. ടീച്ചറേ.. ഇത്തരം സംഭവങ്ങൾ ഒത്തിരി തവണ ബസ്സുകളിൽ നടന്നിട്ടുണ്ട്.. അതുകൊണ്ട് തന്നെ നലൽ ആളൂകളേയും തെറ്റിദ്ധരിക്കപ്പെടുന്നു.. ഇന്നലെ തന്നെ എന്റെ വീടിന്റെ മുൻപിൽ നിന്നും ഒരു ചെറുക്കനെ പെൺപിള്ളേറുടേ പിറകേ അങ്ങോട്ടും ഇങ്ങോട്ടും നടന്നതിന് ഞങ്ങൾ വെറുതെ പൊക്കിയതാ.. പറഞ്ഞ് വന്നപ്പോൾ അവൻ സ്കൂളിലെ പിള്ളാർക്ക് കഞ്ചാവ് വരെ എത്തിച്ചുകൊടുക്കുന്നവനാന്നറിഞ്ഞ് പോലീസിന് കൈമാറി.. അതിനു ശേഷമാണ് ഇന്നലെ ഞാൻ എന്റെ കഥ പോസ്റ്റ് ചെയ്തതും. .നമ്മുടേ നാടിന്റ് പോക്ക് അപകടത്തിലേക്കാ.. പ്രത്യെകിച്ച് പുതിയ തലമുറ

    ReplyDelete
  34. ജാഗ്രത മാത്രമാണ് പോംവഴി.

    ReplyDelete
  35. !!!!!! lifestory???? weldone teacherjeeee.. minikadha oru 'bigkadha' aayathu pole

    ReplyDelete
  36. Atleast every girl in kerala who travel in bus would have come across this kinds of situations once...I am sure about it...njarambu rogikalkk nere prathikarikkanam,appol tanne....atu tanne pomvazhi.

    ReplyDelete

മിനിയുടെ കഥകളുടെ ലോകത്തേക്ക് സ്വാഗതം, കഥ വായിച്ച് കഴിഞ്ഞല്ലൊ,, ഇനി അഭിപ്രായം എഴുതാം..