“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

1/10/11

തലയിണമന്ത്രത്തിലെ ഡെറ്റോൾ‌ഗന്ധം

                     ലാസ്റ്റാമത്തെ മരുമകളായ രശ്മിക്കുട്ടിയെയും കെട്ടിച്ചുവിട്ടതിന് ശേഷമാണ്, അതിവിശാലമായ തറവാടിലെ കാരണവരായ ഉണ്ണിയേട്ടൻ അഥവാ ഉണ്ണിമാമൻ സ്വന്തമായി ഒരു വിവാഹത്തെക്കുറിച്ച് ചിന്തിച്ചത്. അത്രയും‌കാലം അദ്ദേഹത്തിന്റെ ബ്രഹ്മചര്യം കണ്ണിലെ കൃഷ്ണമണിപോലെ ഉറക്കമിളച്ച് കാത്ത്‌സൂക്ഷിച്ച പെങ്ങമ്മാരും അനിയന്മാരും അളിയന്മാരും മരുമക്കളും തന്നെയാണ്, ആ പരിശുദ്ധ മനസ്സിലുയർന്ന വിവാഹമോഹത്തിനു പിന്നിൽ അണിനിരന്നത്.

                       ഉണ്ണികൃഷ്ണനെന്ന് പേരാണെങ്കിലും സാക്ഷാൽ ഉണ്ണികൃഷ്ണനെപ്പോലെ ഗോപികമാരുടെ കൂടെ രാസലീലകളാടാൻ നല്ലകാലത്ത്‌പോലും അദ്ദേഹത്തിന് മോഹം തോന്നിയിട്ടില്ല. അഥവാ തോന്നിയാലും നടക്കില്ല. കാരണം വലിയൊരു തറവാട്ടിലെ വലിയൊരു ഭാരം ഇരുചുമലിലും ഏല്പിച്ച് അദ്ദേഹത്തിന്റെ അച്ഛനും അമ്മയും അതിവേഗം പരലോകത്തേക്ക് ബഹുദൂരം പോയതിനാൽ ഇത്രയും കാലം സ്വന്തം കാര്യമൊഴികെ മറ്റെല്ലാം സിന്ദാബാദാക്കിയ ആളാണ് നമ്മുടെ നല്ലവനായ കാരണവർ.

                        മൂത്ത ചേട്ടനെ കല്ല്യാണം കഴിപ്പിക്കണമെന്ന് വാശിപിടിച്ചവരുടെ കൂട്ടത്തിൽ ഇളയ സഹോദരന്മാരും സഹോദരിമാരും ആയി ആറുപേർ മുൻനിരയിലും അനേകം പേർ പിൻ‌നിരയിലും ഉണ്ടായിരുന്നു. അതുവരെ തറവാട്ടിലെ സ്വത്തുക്കളൊക്കെ തിന്നുമുടിച്ച ചേട്ടന് ഇനി വയ്യതായാൽ, പുറം തടവാനോ വെള്ളം ചൂടാക്കികൊടുക്കാനോ തങ്ങളിൽ ആർക്കും സൌകര്യമുണ്ടാവില്ല, എന്ന് ചിന്തിച്ച അവർ, പണം കൊടുത്ത്  നിയമിക്കുന്ന ഒരു ഹോം‌നേഴ്സിനു പകരം കൂലിയില്ലാതെ ജോലിചെയ്യാനായി ഒരു ചേട്ടത്തിയമ്മയെ കൊണ്ടുവരാൻ തീരുമാനിച്ചു. 

                       അങ്ങനെ ഉണ്ണിയേട്ടന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിനു പകരം വിവാഹാഘോഷം ഗംഭീരമായി നടന്നു. വധു രാധയല്ലെങ്കിലും രുക്മിണിതന്നെ ആയിരുന്നു. കാരണവർക്ക് വയസ്സാംകാലത്ത് ജനിക്കുന്ന അരുമസന്താനം തറവാട്ടിലെ അതിവിശാലമായ സ്വത്തുക്കൾക്ക് ആവകാശിയായി വരാതിരിക്കാനുള്ള മുൻ‌കരുതലായി, നാല്പത്തിഅഞ്ച് കഴിഞ്ഞ സുന്ദരിയും സുശീലയും ആയ വധുവിനെയാണ് മരുമക്കൾചേർന്ന് അമ്മായി പദത്തിലേക്ക് അവരോധിച്ചത്.
,,,
                        അനിയന്മാരുടെയും അളിയന്മാരുടെയും ഇടയിൽനിന്ന് അർദ്ധരാത്രി ആയപ്പോഴാണ്  മണിയറയിൽ രംഗപ്രവേശം ചെയ്യാൻ ഉണ്ണിയേട്ടന് കഴിഞ്ഞത്. മണിയറ വാതിലടച്ച് പുത്തൻ കട്ടിലിലെ പുതുപുത്തൻ ബഡ്ഡിൽ ഇരുന്ന് കാൽ‌വിരൽ‌കൊണ്ട് കളം വരയ്ക്കാനറിയാതെ, നല്ലപാതിയായി കടന്നു വന്നവളുടെ സുന്ദരമായ ഇടതു കരതലം വലതുകൈയാൽ പിടിക്കാൻ നേരത്ത്,,,???
“ഡും,ഡും,ഡും,,,”
വാതിൽ മൂന്നു തവണ ശബ്ദിച്ചു.
കേട്ടത് ശരിയല്ല, വെറുതേ തോന്നിയതായിരിക്കും എന്ന് ചിന്തിച്ചെങ്കിലും ഇരുവരുടേയും നാല് നേത്രങ്ങൾ വാതിലിനു നേരേ ഫോക്കസ് ചെയ്തപ്പോൾ, അതാ വീണ്ടും,
“ഡും,ഡും,ഡും,,,”
ഒരു കട്ടുറുമ്പ് വന്ന് വാതിലിൽ മുട്ടുകയാണ്, കാരണവർക്ക് അതിനെ ചവിട്ടിയരക്കാനുള്ള ദേഷ്യം വന്നു,
വാതിൽ തള്ളിതുറന്നപ്പോൾ നേരെ മുന്നിൽ കട്ടുറുമ്പായി നേർപെങ്ങൾ, പിന്നാലെ ഉപഗ്രഹങ്ങളായി മരുമക്കളും ചിന്നഗ്രഹങ്ങളായി കുട്ടിപ്പട്ടാളങ്ങളും,
“ചേട്ടാ,, ഈ പാല്, കുടിച്ചിട്ട് ഗ്ലാസ്സിങ്ങ് താ”
പൂക്കൾ പെയിന്റ് ചെയ്ത ഗ്ലാസ് നിറയെ പാലുമായി പൂപുഞ്ചിരി പൊഴിച്ച് പെങ്ങൾ മുന്നിൽ നിൽക്കുകയാണ്.
“അത് ഞാൻ കുടിച്ചുകൊള്ളും, ഗ്ലാസ് നാളെ എടുത്താൽ മതി”
“അതൊന്നും പറ്റില്ല, ‘ചേട്ടൻ പാല് കുടിച്ച ഗ്ലാസ്സ് കഴുകിയാൽ മാത്രമേ എനിക്ക് ഉറക്കം വരികയുള്ളൂ’, എന്ന് ചേട്ടനറിയില്ലെ”
ചേട്ടൻ മാത്രമേ തന്റെ അവസാനകാലത്ത് തുണയായി മാറുകയുള്ളു എന്ന് എപ്പോഴും വിളിച്ചുപറയുന്ന സ്വന്തം അനുജത്തിയെ വിഷമിപ്പിക്കാൻ പാടില്ലല്ലൊ. അയാൾ പാല് കുടിച്ച് ഗ്ലാസ് അവളെ ഏല്പിച്ചു.

                   അങ്ങനെ ആ കട്ടുറുമ്പിനെ ഔട്ടാക്കിയശേഷം നവദമ്പതികൾ മനസ്സു തുറന്ന് സംസാരിച്ചു. ആ വലിയൊരു തറവാടിന്റെ ഐക്യം കാത്തുസൂക്ഷിക്കണമെന്ന ഉപദേശത്തോടൊപ്പം കുടുംബഭരണത്തെകുറിച്ച് അവൾക്കായി സ്റ്റഡിക്ലാസ്സുകൾ കൂടി നടത്തിയപ്പോൾ മണിക്കൂറുകൾ പോയതറിഞ്ഞില്ല. അർദ്ധരാത്രി കഴിഞ്ഞ ഏതോ നേരത്ത് ഉറക്കം വരാതെ വെറുതെ കിടന്നപ്പോൾ അവൾ പറഞ്ഞു,
“ഫാനുണ്ടെങ്കിലും വല്ലാത്ത ചൂട്, ഈ ജനാലകൾ തുറന്നുകിടക്കുന്നതാണ് എനിക്കിഷ്ടം”
എഴുന്നേറ്റ് ജനാല തുറന്നെങ്കിലും അവൾ പെട്ടെന്ന്‌തന്നെ കൊട്ടിയടച്ചു,
“പുറത്ത് വല്ലാത്തൊരു ദുർഗന്ധം”
“സാരമില്ല നാളെ പകൽ‌നേരത്ത് ഡെറ്റോൾ തളിച്ചാൽ നാറ്റം ഒഴിവാകും”
“പിന്നെ ഈ ജനാലക്കരികിൽ ഒരു രണ്ട് വാഴകൾ നടണം”
“അതെന്തിനാ?”
“എനിക്ക് വാഴകൾ വളരെ ഇഷ്ടമാണ്; അവയിൽ ഇരിക്കാൻ അനേകം പക്ഷികൾ വരും”
“നിന്റെ ഇഷ്ടം പോലെയാവട്ടെ; വാഴയോ തെങ്ങോ മാവോ എന്ത്‌വേണമെങ്കിലും നമുക്ക് നടാം”
അങ്ങനെ ജനാലകൾ കൊട്ടിയടച്ച അവർ, അവരുടേതായ  ദുർഗന്ധമില്ലാത്ത ലോകത്ത് സ്വപ്നങ്ങൾ കണ്ട് ഏതോനേരത്ത് അറിയാതെയങ്ങ് ഉറങ്ങി.
,,,
പിറ്റേദിവസം,
                          അതിരാവിലെ ഉറക്കമുണർന്ന നവവധു അലസമായി കിടന്നുറങ്ങുന്ന ഭർത്താവിനെ ഒരുനിമിഷം നോക്കി. അദ്ദേഹത്തെ ഉണർത്തുന്നതിനുമുൻപ് അവൾ ജനാല തുറന്നു. അപ്പോൾ,,,
രാത്രിയിലെ ദുർഗന്ധത്തിനു പകരം മുറിയിലേക്ക് കടന്നുവന്നത് ഡെറ്റോളിന്റെ ഗന്ധം.
അവൾ പുറത്തേക്ക് നോക്കിയപ്പോൾ,
                         അന്നുരാവിലെ ജനാലക്കരികിൽ നട്ട രണ്ട് വാഴകൾ അപ്പോൾ പെയ്യുന്ന ചാറ്റൽ‌മഴയിൽ കുളിക്കുകയാണ്. ആ വാഴകൾക്ക് പിന്നിലായി, ഏറ്റവും ഇളയ സഹോദരൻ ഡെറ്റോൾ തളിക്കുന്നത് തുടരുകയാണ്.

54 comments:

  1. അനിയന്‍ ആള് കൊള്ളാമല്ലോ

    ReplyDelete
  2. കഥ ഇഷ്ടായി....
    എല്ലാ അഭിനന്ദനങ്ങളും!

    ReplyDelete
  3. എന്റെ ദൈവമേ..ഇതെന്തു കഷ്ടമാണ്..?(അദ്ദേഹത്തിന്‍റെ ഭാര്യയുടെ ആത്മഗതം ഞാനൊന്ന് പറഞ്ഞു പോയതാണെ)

    മിനി കഥ വളരെ നന്നായി

    ReplyDelete
  4. സമയത്ത് കെട്ടിയില്ലെങ്കില്‍ ഇങ്ങനെ ഇരിക്കും ........ കഥ നന്നായി ...ചേച്ചി ഞാനൊരു പുതുമുഖം ആണ് ...ചേച്ചിയുടെ എല്ലാ പോസ്റ്റ്‌ ഉം വായിച്ചു ..കൊള്ളാം ...

    ReplyDelete
  5. ടീച്ചറെ കൊള്ളാം ........കഥ ......പിന്നെ ആദ്യത്തെ വാചകം "ലാസ്റ്റാമത്തെ മരുമകളായ രശ്മിക്കുട്ടിയെയും" ഇതിനു പകരം അവസാനത്തെ എന്ന് തന്നെ കൊടുത്തു വെങ്കില്‍ .........

    ReplyDelete
  6. >>>ലാസ്റ്റാമത്തെ മരുമകളായ രശ്മിക്കുട്ടി<<< എന്നതിത്തിരി ആര്‍ഭാടായി.

    പാതിരാത്രിക്ക് പുള്ളി വാഴ വെക്കാന്‍ പോയോ??? അപ്പോ അനിയന്‍ എങ്ങനെ ഡെറ്റോളും കൊണ്ട് രാവിലെ തന്നെ എത്തി...?
    എനിക്കൊന്നും മനസ്സിലായില്ലാ... :(

    ReplyDelete
  7. ഇതില്‍ ഇത്രേം ബുദ്ധിമുട്ട് എന്ത് മനസ്സിലാക്കാനാണാവോ തോന്നിയത്.. മിസ്റ്റര്‍ കൂതറ..

    ടീച്ചറെ.. കാര്യമാക്കണ്ട. അവന്‍ അറിവില്ലായ്മ കൊണ്ട് പറഞ്ഞു പോയതാ.. ഏതായാലും എനിക്ക് എല്ലാം മനസ്സിലായി.!!

    ReplyDelete
  8. കഥയുടെ തന്തു നന്നായി. എഴുത്ത് അല്പം കൂടി നന്നാക്കാമായിരുന്നില്ലേ എന്നു തോന്നാതിരിരുന്നില്ല. ഇനിയും കഥകള്‍ പോരട്ടെ ടീച്ചറെ...

    ReplyDelete
  9. മനോഹരമായീ.....

    ബെഡ് റൂമില്‍ ഒളീച്ച് കേള്‍ക്കുന്നതും കാണുന്നതും പലരും പണ്ടു കാലത്ത്..(?) കൂട്ടുകുടുമ്പങ്ങളില്‍ ശീലമാക്കിയിരുന്നു..

    ReplyDelete
  10. ഇനി മുറിയൊക്കെ സൌട് പ്രൂഫ്‌ ആക്കുന്നതാ നല്ലത്.
    കഥ കൊള്ളാം.
    ആശംസകള്‍.

    ReplyDelete
  11. Vivahitharkku...! Allathavarkkum...!

    Manoharam chechy, Ashamsakal...!!!

    ReplyDelete
  12. ലാസ്റ്റാമത്തെ..മാറ്റി ഒടുക്കത്തെ ..ആക്കിയാലോ ടീച്ചറെ?
    :D

    ReplyDelete
  13. പൂക്കൾ പെയ്ന്റ് ചെയ്ത ഗ്ളാസ്സ്..
    സഹോദര സ്നേഹം എന്നു പറഞ്ഞാൽ ഇങ്ങനെ തന്നെ വേണം!
    ജനലടയ്ക്കുന്നതിനേക്കാൾ നല്ലതെല്ലെ അവിടം സിമന്റ് പൂശുന്നത്? :)

    ReplyDelete
  14. നാളെ ചെയ്യേണ്ട കാര്യങ്ങള്‍ തലേന്ന് ഒന്ന് ചര്‍ച്ച ചെയ്‌താല്‍ എത്ര അനുസരണയോടെ ചെയ്തു തരാന്‍ ആളുണ്ട്...
    കാരണവരുടെ ഒരു ഭാഗ്യമേ.....കഥ നന്നായി.

    പണ്ടാരോ പറഞ്ഞപോലെ ,മലയാളം കഥ യ്ക്കിടയില്‍
    ഇംഗ്ലീഷ് വേഡ് യൂസ്
    ചെയ്യുന്ന
    ബാഡ് ഹാബിറ്റ്‌ അവോയിഡ്
    ചെയ്യുന്നത് തന്നെയാ
    ഗുഡ്

    ReplyDelete
  15. എങ്കിലും എന്റെ അനിയാ ..............



    ദീപ്.......

    ReplyDelete
  16. :) ടീച്ചറെ, ഇതിത്തിരി കടന്നു പോയില്ലേ.... എന്തായാലും ഇനിയെങ്ങിലും വാഴ വെയ്ക്കുന്നവര്‍ സൂക്ഷിച് വെയ്ക്കുക ;)

    ReplyDelete
  17. ഹോ എന്നാലും ഇതൊരു ഒടുക്കത്തെ വാഴ വെക്കലായി പോയി...
    ഹിഹി.കൊള്ളാട്ടൊ ടീച്ചറേ...

    ReplyDelete
  18. ഇന്നിപ്പോ ആ ചേട്ട്ന്റെം ചേട്ടത്തിയമ്മെടേം
    അവസ്ഥ എന്താണാവോ?

    ReplyDelete
  19. @പഞ്ചാരക്കുട്ടന്‍-,
    ആദ്യമായി വന്ന് കമന്റ് പെട്ടി ഉദ്ഘാടനം ചെയ്തതിനു നന്ദി.
    @നല്ലി . . . . .-,
    ചേട്ടാ‍ാ, അഭിപ്രായം എഴുതിയതിന് നന്ദി.
    @മുഹമ്മദ്കുഞ്ഞി വണ്ടൂര്‍-, @Naushu-, @റോസാപ്പൂക്കള്‍-,
    അഭിപ്രായം എഴുതിയതിന് നന്ദി. വളരെ കഷ്ടം തന്നെയാണ്.
    @Suresh Alwaye-,
    ചെയ്യേണ്ടത് ചെയ്യേണ്ട സമയത്ത് ചെയ്തിരിക്കണം. അഭിപ്രായം എഴുതിയതിന് നന്ദി.
    @MyDreams-,
    ലാസ്റ്റാമത്തെ എന്ന പ്രയോഗം ഇവിടങ്ങളിൽ മലയാളമാണ്. അഭിപ്രായം എഴുതിയതിന് നന്ദി.
    @ആളവന്‍താന്‍‌‌-,
    അങ്ങനെ പറഞ്ഞ് കൊടുക്ക്, ആദ്യരാത്രിയല്ലെ ഈ വയസുകാലത്ത് അവരെ ഒന്ന് ശ്രദ്ധിക്കണ്ടെ, അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  20. @ബിജുകുമാര്‍ alakode-,
    നന്നാക്കാൻ എനിക്കും ഇപ്പം തോന്നുന്നുണ്ട്. അഭിപ്രായം എഴുതിയതിന് നന്ദി.
    ﺎ@ലക്~-,
    ഇപ്പോഴും നമ്മുടെ കണ്ണൂരിൽ ചിലയിടങ്ങളിൽ ഉണ്ട്. ഒളിച്ചിരിക്കുന്നത് ബന്ധുക്കളല്ല, സുഹൃത്തുക്കളാണെന്ന് മാത്രം. അഭിപ്രായം എഴുതിയതിന് നന്ദി.
    @പട്ടേപ്പാടം റാംജി-,
    അത് നല്ല പരിപാടിയാ,, ചിലപ്പോൾ നിലവിളിച്ചാലും ആരു കേൾക്കില്ല. അഭിപ്രായം എഴുതിയതിന് നന്ദി.
    @Sureshkumar Punjhayil-,
    വിവാഹിതരാവാൻ കൊതിക്കുന്നവർ സൂക്ഷിക്കുക. അഭിപ്രായം എഴുതിയതിന് നന്ദി.
    @സിദ്ധീക്ക..-,
    അത് ലാസ്റ്റാമത് മാറ്റാം. അഭിപ്രായം എഴുതിയതിന് നന്ദി.
    @Sabu M H-,
    ചേട്ടനെ സൂക്ഷിക്കണ്ട കടമ അനുജനല്ലെ? അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  21. @പ്രവീണ്‍ വട്ടപ്പറമ്പത്ത്-,
    അഭിപ്രായം എഴുതിയതിന് നന്ദി.
    @ലീല എം ചന്ദ്രന്‍..-,
    ഇംഗ്ലീഷ് അല്ല ആ വേഡെല്ലാം മലയാളികരിച്ചതാ. അഭിപ്രായം എഴുതിയതിന് നന്ദി.

    ‌@പഞ്ചാരക്കുട്ടന്‍....-,
    അപ്പൊ ഇതേതാ ഈ പഞ്ചാരക്കുട്ടൻ!!!!!!!! ഏതാ ഒറിജിനൽ? അഭിപ്രായം എഴുതിയതിന് നന്ദി.

    @സ്നേഹപൂര്‍വ്വം ശ്യാമ....(snehapoorvam syama)-,
    വാഴയായതുകൊണ്ട് പെട്ടെന്ന് വെക്കാൻ കഴിഞ്ഞു. വല്ല ആപ്പിൾ മരവും ആയിരുന്നെങ്കിൽ??? അഭിപ്രായം എഴുതിയതിന് നന്ദി.

    @റിയാസ് (മിഴിനീര്‍ത്തുള്ളി)-, @nikukechery-, @Biju George-,
    അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  22. ഇങ്ങനെ വരാതിരിക്കണമെങ്കില്‍ നേരത്തും കാലത്തും കല്യാണം കഴിക്കണം എന്ന് ഗുണപാഠം... നല്ല കഥ ടീച്ചറേ...

    ReplyDelete
  23. ഇതിപ്പോ ചിരിക്കണോ സങ്കടപ്പെടണോ എന്ന് അറിയില്ല.
    കഥയുടെ ക്ലൈമാക്സ്‌ കൊള്ളാം.ആദ്യം കരുതി കല്യാണം
    അവര് കലക്കുമെന്നു.അവസാനം അവരുടെ ജീവിതം തന്നെ വാഴ വെച്ചു കലക്കി അല്ലെ?
    പിന്നെ ഈ ലാസ്ടാമത്തെ മലയാളം ഒരു മാതിരി ഷേക്ക്‌ സ്പീയര്‍ സ്റ്റൈല്‍ മലയാളം ആണല്ലേ.ആദ്യം കേള്‍കുക ആണ്..ആശംസകള്‍..

    ReplyDelete
  24. കഥ കേമമായിട്ടുണ്ട്.
    അഭിനന്ദനങ്ങൾ ടീച്ചർ.

    ഇനിയും നല്ല കഥകൾ വരട്ടെ.......

    ReplyDelete
  25. പാവം..............
    മിനി ഇവിടെയും മിന്നി

    ReplyDelete
  26. സഹോദരീ....നമസ്കാരം, കഥ നന്നായി,നമ്മുടെ ചില ബ്ലൊഗ് വായനക്കാർ, കഥകളെ ഉപരിപ്ലമായി വായിച്ച് കളയുന്നു എന്നൊരഭിപ്രായം അടിയനുണ്ട്.. ഇതിൽ ചിലരുടെ അഭിപ്രായങ്ങളും അത്തരതിലാണ്, വരികൾക്കിടയിലൂടെ വായിക്കുന്നില്ല, വ്യംഗ്യാർത്ഥം മനസ്സിലാക്കുന്നില്ല അല്ലേ....ഇനിയും എഴുതുക...ചന്തുനായർ ( ആരഭി)

    ReplyDelete
  27. കഥ നന്നായി ചേച്ചി..... പക്ഷേ ഹാസ്യാത്മകത കഥയില്‍ കൊണ്ടുവരാന്‍ ശ്രമിച്ചത് അല്‍പ്പം അരോചകരമായോ എന്നൊരു സംശയം.... തുടക്കത്തിലെ ലാസ്റ്റാമത്തെ എന്ന വാക്ക് അതു സൂചിപ്പിക്കുന്നു.... ആ കാര്യത്തില്‍ എനിക്ക് പറയാനുള്ളത് ഇല്ലത്തുനിന്ന് പുറപ്പെടുകയും ചെയ്തു അമ്മാത്ത് എത്തിയതുമില്ല എന്നാണ്.... എന്നാല്‍ കഥയുടെ തീമില്‍, അവതരിപ്പിച്ചതില്‍ ഒക്കെ പ്രത്യേകതകള്‍ ഉണ്ടെന്നതിനാല്‍ പ്രത്യേക അഭിനന്ദനം ആ മേഖലക്ക്.....

    ReplyDelete
  28. @നീലത്താമര | neelathaamara-,
    ശരി തന്നെയാ, സമയത്ത് ചെയ്യേണ്ടത് സമയത്ത് തന്നെ ചെയ്യണം. അഭിപ്രായം എഴുതിയതിന് നന്ദി.
    @ente lokam-,
    ഇനി കലക്കിക്കൊള്ളും. അഭിപ്രായം എഴുതിയതിന് നന്ദി.
    @Echmukutty-, @ഉഷശ്രീ (കിലുക്കാംപെട്ടി)-,
    അഭിപ്രായം എഴുതിയതിന് നന്ദി.

    @ചന്തു നായർ-,
    താങ്കൾ പറഞ്ഞത് ശരിതന്നെയാണ്. കഥയുടെ ആന്തരികമായ ആശയം അല്പം നർമ്മം കലർത്തിയിട്ട് അവതരിപ്പിച്ചതാണ്. ഇവിടെ വന്നതിനും അഭിപ്രായം എഴുതിയതിനും നന്ദി.

    @നീര്‍വിളാകന്‍-,
    അനിയന്മാരും അളിയന്മാരും പെങ്ങമ്മാരും മണിയറവാതിലിനു സമീപം വന്ന് ഉറക്കമിളച്ച് ചെവിയോർത്തിരിക്കുന്നത് നർമ്മം കലർത്താതെ പറയാനാവില്ല. ഇത് നർമ്മം കൂടിയാണ്. അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  29. കഥ വളരെ ഇഷ്ടപ്പെട്ടു. നല്ല എഴുത്ത്

    ReplyDelete
  30. Thaan vaazha vekkenDidath thaan vazha vechchillenkil aniyan vaazhavekkum enna puthu mozhi iththarunaththil smaraniiyamethre!!!

    ReplyDelete
  31. കഥ കഥയായി തന്നെ രസിപ്പിച്ചു ...
    കഥയുടെ ഗന്ധം ഫീല്‍ ചെയ്തു ...

    ReplyDelete
  32. കഥ വളരെ ഇഷ്ടമായി..അതിലേറെ ചിത്രവും ..

    ReplyDelete
  33. നര്‍മ്മം കൊള്ളാം.

    തുടക്കത്തിലുള്ള ‘ലാസ്റ്റാമത്തെ’ എന്ന വാക്ക് ഒഴിവാക്കിയിരുന്നെങ്കില്‍ നന്നായിരുന്നു.

    ReplyDelete
  34. കഥ നന്നായി ടീച്ചറെ.
    എന്റെ കമെന്റ്റ്‌ ലാസ്റ്റാമത്തെതാണോ?! :)

    ReplyDelete
  35. @salam pottengal-,
    അഭിപ്രായം എഴുതിയതിന് നന്ദി.
    @G.manu-,
    അഭിപ്രായം എഴുതിയതിന് നന്ദി.
    @poor-me/പാവം-ഞാന്‍-,
    വാഴകൾ വെക്കേണ്ട സമയത്ത് തന്നെ വെക്കണം. അഭിപ്രായം എഴുതിയതിന് നന്ദി.
    @Sameer Thikkodi-,
    അഭിപ്രായം എഴുതിയതിന് നന്ദി.

    @ധനലക്ഷ്മി-,
    ചിത്രത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞതിന് പ്രത്യേകം അഭിനന്ദനവും നന്ദിയും പറയുന്നു, അഭിപ്രായം എഴുതിയതിന് നന്ദി.
    @റീനി-,
    എല്ലാവരും വായിച്ചുകഴിഞ്ഞില്ലെ? ഇനി എന്തിനാണ് ഒഴിവാക്കുന്നത്! അഭിപ്രായം എഴുതിയതിന് നന്ദി.
    @തെച്ചിക്കോടന്‍-,
    ലാസ്റ്റാമതാവാൻ സാദ്ധ്യതയില്ല. ഇനിയും പത്ത് ദിവസം കൂടിയുണ്ട്. അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  36. “ഡും,ഡും,ഡും,,,”
    അനീസ്‌
    ഹാജര്‍

    ReplyDelete
  37. വളരെ സരളമായ, ഹാസ്യമുള്ള, ഒരു കഥയെ ആളുകൾ വായിച്ചു കുളമാക്കിയോ എന്ന് എനിക്കു സംശയം!

    ചന്തു നായരുടെ അഭിപ്രായം എനിക്കുമുണ്ട്.

    ബ്ലോഗ് വായന അതിവേഗമുള്ള സ്ക്രോളിംഗ് ആയി മാറുന്നു, പലപ്പോഴും.ആ ഒറ്റ വായനയിൽ കാര്യങ്ങൾ മനസ്സിലായില്ലെങ്കിൽ പരാതിയായി!

    ReplyDelete
  38. ഒറ്റ രാത്രി കൊണ്ട് സംഭവം നടന്നു. കഥ വളരെ ഭംഗിയായി അവതരിപ്പിച്ചു. എന്നാലും വാഴയും ഡെറ്റോളും ഇത്ര പെട്ടെന്ന്....

    ReplyDelete
  39. വാഴ നടാനും ദുര്‍ഗന്ധം അകറ്റാനും പോയത് എന്തിനാ അവന്‍, ഒഅത് കൊണ്ടല്ലേ കള്ളി വെളിച്ചത്തു വന്നത്‌, അതുകൊണ്ട് അടുത്ത രാത്രി മുതല്‍ ജനല്‍ തുറക്കാനും ചാന്‍സ് ഇല്ല

    ലാസ്റ്റത്തെ എന്നത് മാറ്റ്

    ReplyDelete
  40. @കണ്ണനുണ്ണി-,
    ഇതാണ് അനിയൻ പാര; അഭിപ്രായം എഴുതിയതിന് നന്ദി.
    @Anees Hassan-,
    ഇനി ക്ലാസ്സിൽ തന്നെ കാണുമല്ലൊ; അഭിപ്രായം എഴുതിയതിന് നന്ദി.
    @jayanEvoor-,
    ഏതായാലും ഡോക്റ്റർ കാര്യം പറഞ്ഞല്ലൊ; സങ്കീർണ്ണമായ ആശയങ്ങളും, ഗൌരവമുള്ളതും പ്രയോജനം ഉള്ളതുമായ വിഷയങ്ങളും, ബ്ലോഗിൽ പോസ്റ്റ് ചെയ്യുമ്പോൾ സംഭവിക്കുന്നതാണ് ഇത്തരം പ്രശ്നങ്ങൾ. മിനിലോകത്തിൽ എല്ലാവരും അറിയേണ്ട വിഷയത്തെ കുറിച്ച് എഴുതിയാൽ കമന്റ് വളരെ കുറവായിരിക്കും. അഭിപ്രായം എഴുതിയതിന് നന്ദി.
    @Shukoor-,
    ഡറ്റോൾ വിവാഹത്തിന്റെ സമയത്ത് അണുനാശിനിയായി വാങ്ങിയതായിരിക്കാം. പിന്നെ വാഴ,,, അത് ആ വലിയ പറമ്പിൽ ഇഷ്ടം പോലെ കാണും. അഭിപ്രായം എഴുതിയതിന് നന്ദി.
    @അനീസ-,
    ജനൽ തുറന്നില്ലെങ്കിലും പറയുന്നത് കേൾക്കില്ലെ? അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  41. നന്നായിരിയ്ക്കുന്നു!!
    ആശംസകളോടെ..

    ReplyDelete
  42. ഏതായാലും 45 കഴിഞ്ഞ വധുവായത് നന്നായി!,എന്നാലും അത്ര ഉറപ്പിക്കാന്‍ പറ്റില്ലല്ലോ?.പിന്നെ ടീച്ചര്‍ ഞാന്‍ അക്ഷരത്തെറ്റ് കണ്ടു പിടിച്ചു: “..“അത് ഞാൻ കുടിച്ചുകൊള്ളും, ഗ്ലാസ് നാളെ..” ..”അതു ഞാന്‍ കുടിച്ചു കൊള്ളാം ..” എന്നല്ലെ വേണ്ടിയിരുന്നത്.തലയിണയുടെ ഉള്ളില്‍ എഫ്ഫെം മൈക്കു ഫിറ്റു ചെയ്താല്‍ എല്ലാവര്‍ക്കും വിശദമായി കേള്‍ക്കാന്‍ കഴിയും! ഇനി കല്യാണം കഴിക്കാനുള്ളവര്‍ ശ്രദ്ധിക്കുക!

    ReplyDelete
  43. കുലക്കാത്ത വാഴയുടെ പടം കൊടുക്കാമായിരുന്നു.

    ReplyDelete
  44. @Joy Palakkal ജോയ്‌ പാലക്കല്‍-,
    അഭിപ്രായം എഴുതിയതിന് നന്ദി.
    @Mohamedkutty മുഹമ്മദുകുട്ടി-,
    എന്റെ മുഹമ്മദ്ക്കാ അത് നിങ്ങക്ക് കണ്ണൂർ ഭാശ അറിയാഞ്ഞിട്ടാ. അത് ഞാങ്കുടിച്ചോളും’ എന്നാണ് ഇവിടെ ശരിക്കുള്ള പ്രയോഗം. 45 വയസുവരെ കല്ല്യാണം കഴിയാതെ ഇരിക്കുന്ന പെണ്ണ് കണ്ണൂരിൽ ഇഷ്ടം പോലെയുണ്ടാവും. മറ്റു സ്ഥലത്ത് സ്ത്രീധനം കൊടുത്താൽ അവളുടെ വിവാഹം ചെറുപ്രായത്തിലെ കഴിഞ്ഞിരിക്കും. അതുകൊണ്ട് ഇത് കണ്ണൂരിൽ മാത്രം നടക്കുന്ന സംഭവം ആയിരിക്കാം.
    ഇപ്പൊഴാ ഓർത്തത്, കുലക്കാത്ത വാഴയുടെ ഫോട്ടോ മതിയായിരുന്നു. ഇനിയിപ്പൊ എന്താ ചെയ്യാ? കുലച്ചു
    പോയല്ലൊ. അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  45. വൈകിയാണ് വായിച്ചത്.
    കഥ കൊള്ളാം. ഒരുപാട് അര്‍ത്ഥതലങ്ങള്‍..

    ReplyDelete
  46. നല്ല ബെസ്റ്റ് അനിയന്‍... കുറേ കമന്റ് വായിച്ചപ്പോഴാണ് അനിയനെ ശരിക്ക് പിടികിട്ടിയത്.

    ReplyDelete
  47. കൊള്ളാം ടീച്ചറെ രസം ഉള്ള കഥ ........

    ReplyDelete

മിനിയുടെ കഥകളുടെ ലോകത്തേക്ക് സ്വാഗതം, കഥ വായിച്ച് കഴിഞ്ഞല്ലൊ,, ഇനി അഭിപ്രായം എഴുതാം..