അന്ന് രാവിലെ ഓഫീസിലേക്ക് പോകുമ്പോൾ ഭാര്യ ഓർമ്മിപ്പിച്ചു,
“വൈകിട്ട് നേരത്തെ വരണം, ഇന്നെങ്കിലും മോനെയൊന്ന് ഡോക്റ്ററെ കാണിക്കണം”
“നിനക്കെന്താ അവനെയും കൂട്ടി ഡോക്റ്ററടുത്തേക്ക് പോയിക്കൂടെ? എല്ലാവീട്ടിലും അമ്മയാണല്ലൊ മക്കളെയുംകൂട്ടി നടക്കുന്നത്”
“എനിക്ക് പോകാൻ പ്രയാസമൊന്നും ഇല്ല, പിന്നെ മക്കളുടെ എല്ലാ കാര്യത്തിനും ഇവിടന്ന്‌തന്നെ പോകുന്നതല്ലെ; പിന്നെ ഇതിനായിട്ട് മാത്രം ഞാനെന്തിനാ പോകുന്നത്?”
സംഭവം ശരിയാണ്; അടുക്കള ഒഴികെ, വീട്ടിലെ എല്ലാ കാര്യവും മറ്റാർക്കും വിട്ടുകൊടുക്കാത്ത ഗൃഹനാഥൻ, സ്വന്തം മകനെ ഡോക്റ്ററെ കാണിക്കുന്ന കാര്യംമാത്രം എന്തിനാണ് ഭാര്യയെ ഏല്പിക്കുന്നത്? പത്താം തരം പഠിക്കുന്നവന്,, എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ മൂന്ന് മാസമുള്ളപ്പോൾ,,, ചെവി വേദനവന്നാൽ ഇ.എൻ.ടി. യെ കൺസൽട്ട് ചെയ്യാതിരിക്കാൻ പറ്റുമോ?
ഇതുവരെ കുളിമുറിക്ക് പുറത്ത്‌പോയി കുളിക്കാത്തവൻ ഒരാഴ്ചമുൻപ് നീന്തൽ പഠിക്കാൻ പോയതാണ്. പുഴ പോയിട്ട് ഒരു കൈത്തോട് പോലും കാണാത്ത മകൻ പുഴയിലെ മലിനജലത്തിൽ കുളിച്ചതുകൊണ്ടാവണം രണ്ട് ദിവസമായി ജലദോഷവും ചെവി വേദനയും. ചുക്ക്കാപ്പി കുടിപ്പിച്ചപ്പോൾ ജലദോഷത്തിന് ശമനമുണ്ടെങ്കിലും ചെവിയുടെ വേദനക്ക് ഒരു കുറവുമില്ല. വേദന സഹിച്ചുകൊണ്ടായാലും അവൻ സ്ക്കൂളിൽ ഹാജരാവാവുന്നുണ്ട്.
,,,
വൈകുന്നേരം മകനോടൊപ്പം ഡോക്റ്ററുടെ കൺസൽട്ടിംഗ് റൂമിന് മുന്നിലിരിക്കുമ്പോൾ അയാളുടെ ചിന്തകൾ സ്വന്തം മകനെക്കുറിച്ച്‌മാത്രം ആയിരുന്നു. പഠനത്തിൽ D+ മാത്രം വാങ്ങി യോഗ്യത തെളിയിക്കുന്ന ഇവന്റെ ഭാവി എന്തായിരിക്കും? ഇനിയുള്ള കാലത്ത് ഒരു ജോലി, ‘അതും സർക്കാർ ജോലി’ എന്നത് വെറും സ്വപ്നമായി മാറുകയാണ്. കാലം കഴിയുന്തോറും തൊഴിലില്ലാപ്പട പെരുകുകയാണ്.
“ടോക്കൻ നമ്പർ 67”
അയാൾ എഴുന്നേറ്റ് മകനെ മുന്നിൽ നടത്തിക്കൊണ്ട് ഡോക്റ്ററുടെ മുറിയിലേക്ക് കടന്നു, പിന്നിൽ വാതിലടഞ്ഞു. പ്രശ്നങ്ങൾ പറഞ്ഞപ്പോൾ ഡോക്റ്റർ മകന്റെ ചെവി വിശദമായി പരിശോധിച്ചു, സംശയം തോന്നിയപ്പോൾ വീണ്ടും വീണ്ടും പരിശോധിച്ചു. ഒടുവിൽ,
“നിങ്ങൾ ഇവന്റെ അച്ഛനല്ലെ?”
“അതെ?”
“ഈ കുട്ടിയുടെ ഒരു ചെവിയിൽ അണുബാധയുണ്ട്. പിന്നെ ഇപ്പോൾതന്നെ രണ്ട് ചെവിക്കും ചെറിയതോതിൽ കേൾവിക്കുറവും ഉണ്ട്,,, ഇതൊന്നും ഇത്രയുംകാലം മനസ്സിലാക്കിയിട്ടില്ലെ?”
“ഇതുവരെ ഒരു പ്രശ്നവും തോന്നിയിട്ടില്ല”
“അതുകൊണ്ട്,,,”
ഡോക്റ്റർ നിർത്തിയപ്പോൾ അയാൾക്ക് ആകെ പേടിയായി.
“ചെവിക്ക് ഒരു ചെറിയ ഓപ്പറേഷൻ ചെയ്താൽ ചിലപ്പോൾ ശരിയാവും, അല്ലെങ്കിൽ കുറച്ചുകൂടി കഴിഞ്ഞാൽ രണ്ട് ചെവിയും കേൾക്കാതാവും”
“അയ്യോ, ഇതുവരെ അറിഞ്ഞില്ല,,,”
“ഓപ്പറേഷൻ ചെയ്യുന്നതല്ലെ നല്ലത്?,,,”
അല്പസമയം ആലോചിച്ചശേഷം അയാൾ ഡോക്റ്ററോട് ചോദിച്ചു,
“ഓപ്പറേഷൻ ചെയ്താൽ സുഖപ്പെടും എന്നത് 100% ഉറപ്പാണോ?”
“അങ്ങനെ ഉറപ്പൊന്നും തരാൻ പറ്റില്ല, എന്നാലും,,,”
“ഡൊക്റ്റർ ചെവിക്ക് ഓപ്പറേഷനൊന്നും ചെയ്യണ്ട, എനിക്ക് ഒരു ഉപകാരം മാത്രം ചെയ്തുതന്നാൽ മതി”
“എന്താണ്?”
“ഇവന്റെ ചെവിക്ക് കേൾവിക്കുറവുണ്ടെന്ന് ഒരു സർട്ടിഫിക്കറ്റ് തന്നാൽ മതി; എത്ര പണം വേണമെങ്കിലും ഞാൻ തരാം”
ഡോക്റ്ററും മകനും ആശ്ചര്യപ്പെട്ട് അച്ഛനെ നോക്കി. എന്നാൽ അച്ഛൻ പരിസരം മറന്ന് സ്വപ്നം കാണുകയാണ്,,
ആ സ്വപ്നത്തിൽ,,,
‘സർക്കാർ ഓഫീസിലെ ഒരു കസാരയിൽ മകൻ ഇരിക്കുകയാണ്’.
എന്റെ ‘ഭാഗ്യം വരുന്ന വഴികൾ’,
ReplyDeleteബൂലോകത്തിലും കൂട്ടത്തിലും വന്ന വഴികളിൽനിന്ന്,
ഇപ്പോൾ എന്റെ സ്വന്തം വഴിയായ ‘മിനി കഥകളിൽ’
പോസ്റ്റ് ചെയ്യുന്നു.
എല്ലാവർക്കും നവവത്സര ആശംസകൾ
:) ഒരു സര്‍ക്കാര്‍ ജോലിക്കായി എന്തെല്ലാം.. പണ്ട് മാര്‍ക്ക് തട്ടിപ്പായിരുന്നു... ഇന്ന് ഹൈ ടെക്ക് തട്ടിപ്പുകളും, പഴുതുകളും... ഒന്നുമില്ലേല്‍ ലക്ഷങ്ങള്‍ വാരി എറിയുവാനും തയ്യാര്‍....
ReplyDeletenalla kadha. aashamsakal. happy new year.
ReplyDeleteകൊള്ളാലോ ടീച്ചറെ.....സസ്നേഹം
ReplyDeleteആനുകാലിക പ്രസക്തിയുണ്ട് വിഷയത്തിനു..നന്നായി അവതരിപ്പിച്ചു. ആശംസകൾ.
ReplyDeleteനന്നായി അവതരിപ്പിച്ചു.
ReplyDeleteഹി ഹി അപ്പൊ അങ്ങനെയും സര്‍ക്കാര്‍ കസേരയില്‍ കയറാം അല്ലെ
ReplyDeleteനന്നായി അവതരിപ്പിച്ചു...
ReplyDeleteഅപ്പൊ അങ്ങിനെയും സര്‍ക്കാര്‍ ജോലിയില്‍ കയറാം അല്ലെ ...കൊള്ളാം മിനി ചേച്ചി..
ReplyDeleteസർക്കാർജോലിയുടെ വിവാദം കൊടുമ്പിരികൊള്ളുന്ന ഈ സമയത്ത് ഈ കഥ ഉചിതമായി.
ReplyDeleteസമയോചിതയാമ കഥ ടീച്ചറേ...
ReplyDeleteഎന്താലേ...ഓരോരുത്തര്‍ക്കും ഭാഗ്യം വരുന്ന വഴികളേ....?
ReplyDeleteനന്നായി എഴുതി
This comment has been removed by the author.
ReplyDeleteകൊള്ളാം ടീച്ചറെ , നന്നായി എഴുതിരിക്കുന്നു ചെറിയ കാര്യം വളരെ ലളിതമായി ഒരു കഥയായി എഴുതി ഫലിപ്പിച്ചിരിക്കുന്നു
ReplyDeleteആനുകാലിക പ്രസക്തിയുള്ള കഥ ...
ReplyDeleteആ സ്വപ്നത്തില്‍ ,,
‘സര്‍ക്കാര്‍ ഓഫീസിലെ ഒരു കസാരയില്‍ മകന്‍ ഇരിക്കുകയാണ്’.
ഇപ്പോള്‍ സര്‍ക്കാര്‍ ജോലി കുഴപ്പമാ ... ...
ഒരു ജോലികിട്ടാന്‍ ഇപ്പോള്‍ ഇത്തരം അവസ്ഥകള്‍ വേണമെന്നായിരിക്കുന്നു. വിഷയത്തിന്റെ തിരഞ്ഞെടുപ്പ് കൊള്ളാം.
ReplyDeleteടീച്ചറേ,വേണം എനിക്കും സര്‍ക്കാര്‍ ജോലി..ആ കസേരയില്‍ ഇരുന്ന് മയങ്ങി,ഒരു ദിവാസ്വപ്നമെങ്കിലും ഒത്താലോ...
ReplyDeleteഎന്തിനാ പഠനം,ജോലിക്ക്...ജോലിയെന്തിനാപ്പാ..?
“മക്കളെ പഠിപ്പിക്കാനാ,അല്ലേ..”
ഒരു വികലാംഗ വര്‍ഷത്തില്‍ എമ്പ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനെ നിയമിതരായ താല്‍ക്കാലിക ജീവ്നെക്കാരെ എല്ലാം സര്‍ക്കാര്‍ സ്ഥിര ലാവണത്തിലാക്കി. അന്നു യാതൊരു പരിഗണനയും സമൂഹത്തില്‍ ലഭിക്കാതിരുന്ന അംഗവൈകല്യം ഉള്ളവരുടെ മാര്‍ക്കറ്റ് വാല്യൂ കയറിയ കയറ്റമേ! അന്നൊരു കഥ ഈ വിഷയ സംബന്ധമായി ഞാന്‍ എഴുതിയിരുന്നു. അതേ വിഷയം വളരെ പുതുമയോടെ നല്ല രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നത് വായിച്ചപ്പോള്‍ സന്തോഷം തോന്നി. അഭിനന്ദനങ്ങള്‍.
ReplyDeleteManoj മനോജ്-,
ReplyDeleteഇനിയും ധാരാളം തട്ടിപ്പുകൾ കാണും. അഭിപ്രായം എഴുതിയതിന് നന്ദി.
സുജിത് കയ്യൂര്‍-,
അഭിപ്രായം എഴുതിയതിന് നന്ദി.
ഒരു യാത്രികന്‍-,
യാത്രികക്കും കുഞ്ഞ് യാത്രികനും സുഖം തന്നെയല്ലെ? അഭിപ്രായം എഴുതിയതിന് നന്ദി.
pravasi-, Naushu-, ഒഴാക്കന്‍.-, jazmikkutty-, faisu madeena-, moideen angadimugar-, Gopakumar V S (ഗോപന്‍ )-, റിയാസ് (മിഴിനീര്‍ത്തുള്ളി)-,
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി. സർക്കാർ ജോലിയിൽ അങ്ങനെയും കയറിയവരുണ്ടെന്ന് പറയപ്പെടുന്നു. കുട്ടിക്കാലത്ത് മരത്തിനിടയിൽ കാല് കുടുങ്ങിയപ്പോൾ വീട്ടുകാർ അശ്രദ്ധമായി പിടിച്ചുവലിച്ച് കാലിനു തകരാറാക്കി, ഒന്നരക്കാലുമായി നടക്കുന്ന ഒരു സർക്കാർ ജീവനക്കാരൻ പറഞ്ഞിട്ടുണ്ട് “അന്ന് എന്റെ ബന്ധുക്കൾ എല്ലാവരും ചേർന്ന് എന്റെ കാല് ഒന്നര ആക്കിയതുകൊണ്ടാണ് എനിക്കീ ജോലി കിട്ടിയത്, അന്നവർ ചെയ്തത് എന്റെ ഭാഗ്യം”
MyDreams-,
ReplyDeleteഅഭിപ്രായം എഴുതിയതിന് നന്ദി.
റാണിപ്രിയ-,
സർക്കാർ ജോലിക്ക് ഒരു കുഴപ്പവും ഇല്ല, ജോലി ചെയ്യുന്നതാണ് കുഴപ്പം. അഭിപ്രായം എഴുതിയതിന് നന്ദി.
Manoraj-,
ഇങ്ങനെയും ജോലി നേടാം, വികലാംഗ സംവരണത്തിൽ ജോലി ലഭിച്ച ഒരു പെൺകുട്ടിയുടെ വികലാംഗത്വം വർഷങ്ങൾ കഴിഞ്ഞിട്ടും ആർക്കും മനസ്സിലാവാത്ത സംഭവം എനിക്കറിയാം. അഭിപ്രായം എഴുതിയതിന് നന്ദി.
ഒരു നുറുങ്ങ്-,
അല്ല അങ്ങനെയും ചിന്തിക്കാൻ തുടങ്ങിയോ? പണത്തിനു പിന്നാലെ, പദവിക്കു പിന്നാലെ മനുഷ്യൻ പരക്കം പായുകയാണല്ലൊ. അഭിപ്രായം എഴുതിയതിന് നന്ദി.
sherriff kottarakara-,
ഇതെഴുതിയത് ഒരു ഓഫീസിൽ നടന്നതായി പറഞ്ഞുകേട്ട സംഭവം ഓർത്താണ്.
സർക്കാർ ഓഫീസിൽ പുതിയതായി വന്ന ചെറുപ്പക്കാരിക്ക് ജോലി കിട്ടിയത് ചെവി കേൾക്കാത്തതുകൊണ്ടാണെന്ന് മനസ്സിലാക്കിയ മറ്റൊരു യുവക്ലർക്ക്, അത് തട്ടിപ്പാണെന്ന് മനസ്സിലാക്കി. ആ യുവാവ് പരാതി ഫോർവേഡ് ചെയ്യുമെന്ന് മനസ്സിലാക്കിയ അവൾ അവനെ പ്രേമിച്ച് വിവാഹം കഴിച്ചു. സംഗതി ശുഭം.
ഷറീഫ് പറഞ്ഞ സമയത്ത് അദ്ധ്യാപകരായി കടന്നുകൂടിയ ചിലർ കാരണം വിദ്യാർത്ഥികൾ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അഭിപ്രായം എഴുതിയതിന് നന്ദി.
Location of the story? If you were mentioning it as T.... story might have been more "njaaaayable"
ReplyDeleteസര്‍ക്കാര്‍ ജോലിയുടെ ഒരു ദിമാന്റെ !
ReplyDeleteകഥ കൊള്ളാം ടീച്ചറെ, അഭിനന്ദനങ്ങള്‍.
ഈ കാലഘട്ടത്തിലെ നടക്കുന്ന കാര്യങ്ങള്‍.... അഭിനന്ദനങ്ങള്‍
ReplyDelete:) enjoyed teachere.....
ReplyDeleteകഥ കൊള്ളാം. പക്ഷെ ഒരച്ഛൻ അങ്ങനെ ചെയ്യുമോ എന്നൊരു സംശയമുണ്ട്..
ReplyDeleteസർക്കാർ ജോലിക്കു 40% എങ്കിലും വികലാംഗത്വം വേണമെന്നല്ലെ.അതൊക്കെ സർറ്റിഫയ് ചെയ്തു കൊടുക്കാൻ കാശ് മതിയാകും!.എങ്ങനെല്ലാം ജോലി ഒപ്പിക്കാമെന്നു കേരളതിൽ റിസെർച്ച് നടക്കുകയാണല്ലൊ.
ReplyDeleteകൊള്ളാം... ജോലി കിട്ടാന്‍ എന്തെല്ലാം വഴികള്‍!! സര്‍കാര്‍ ജോലിക്ക് ഇത്ര പിടിയുണ്ടോ ഇപ്പോഴും??
ReplyDeletepoor-me/പാവം-ഞാന്‍-,
ReplyDeleteഈ കഥ ഇന്നത്തെ കാലത്ത് നമ്മുടെ നാട്ടിൽ എവിടെയും നടക്കാം. അഭിപ്രായം എഴുതിയതിന് നന്ദി.
തെച്ചിക്കോടന്‍-, thalayambalath-, സ്നേഹപൂര്‍വ്വം ശ്യാമ....(snehapoorvam syama)-,
അഭിപ്രായം എഴുതിയതിന് നന്ദി.
Sabu M H-,
ഇതൊരു കഥ മാത്രമല്ലെ? ചിലപ്പോൾ സംഭവിക്കാവുന്ന ഒരു കഥ. അഭിപ്രായം എഴുതിയതിന് നന്ദി.
sreee-,
പണം കൊടുത്താൽ എന്തും ആവാമെന്ന അവസ്ഥയല്ലെ? അഭിപ്രായം എഴുതിയതിന് നന്ദി.
Manju Manoj-,
ഓരോ കാലത്തെ ഓരോ ഡിമാന്റും അതോടൊപ്പം മത്സരവും. അഭിപ്രായം എഴുതിയതിന് നന്ദി.
ആക്ഷേപ ഹാസ്യം കലക്കിയല്ലോ ടീച്ചറെ..!
ReplyDeleteഹ ഹ ഹ..
ReplyDeleteസംഭവം കലക്കീല്ലോ റ്റീച്ചറേ!!
കണ്ണൂരാന്‍ / K@nnooraan-,
ReplyDeleteഇപ്പോൾ കണ്ണൂരിലാണോ? കല്ലീവല്ലി വിശേഷം എന്തുണ്ട്? അഭിപ്രായം എഴുതിയതിന് നന്ദി.
നിശാസുരഭി-,
ആ ഫോട്ടോ ഉഗ്രൻ,, അഭിപ്രായം എഴുതിയതിന് നന്ദി.
എല്ലാവർക്കും.
Happy new year
സമകാലികമെന്നു പറയേണ്ടതില്ലല്ലോ.... നര്‍മ്മമുണ്ടെങ്കിലും ഒരുപാട് കാര്യങ്ങള്‍ തുറന്നു പറയുന്നു.
ReplyDeleteസ്വന്തം മക്കളില്‍ മക്കള്‍ പോലും കാണാത്ത സ്വപ്നങ്ങള്‍ നൈതെടുക്കുന്ന രക്ഷിതാക്കള്‍.......
ഉദ്ധ്യോഗ സ്ഥാനങ്ങളില്‍ കേറിപ്പറ്റാനുള്ള കുറുക്കുവഴികള്‍....
നന്നായി അവതരിപ്പിച്ചു
അഭിനന്ദനങ്ങള്‍!
ടീച്ചര്‍ പറയുന്നത് കഴിഞ്ഞ തലമുറയിലുള്ള അച്ഛന്റെ കഥ ആയിരിക്കും ..
ReplyDeleteഇപ്പോളും സര്‍ക്കാര്‍ ജോലിക്ക് ഇത്ര ഡിമാണ്ടോ ?
ഗവണ്മെന്റ് ജോലിയുടെ ഒക്കെ കാലം കഴിഞ്ഞു .. നല്ല പ്രൈവറ്റ് കമ്പനികള്‍ ..അതായിരിക്കണം ലക്‌ഷ്യം ..
@മുഹമ്മദ്കുഞ്ഞി വണ്ടൂര്‍-,
ReplyDeleteജനിച്ചനാൾ തൊട്ട് മക്കളെ ആരാക്കി മാറ്റണം എന്ന് ചിന്തിക്കുന്ന രക്ഷിതാക്കൾ ഇതിലപ്പുറവും ചിന്തിക്കും. അഭിപ്രായം എഴുതിയതിന് നന്ദി.
@Binu-,
എന്റെ ബിനു, ഒരു മാസം മുൻപ് മലയാളം പത്രമൊന്നും വായിച്ചിരുന്നില്ലെ? പ്രൈവറ്റ് കമ്പനിയൊക്കെ പഠിക്കുന്ന മക്കൾക്ക് മാത്രമല്ലെ. തീരെ പഠിക്കാത്ത മണ്ടനാണെങ്കിൽ അവൻ നേതാവായി മാറും. അഭിപ്രായം എഴുതിയതിന് നന്ദി.
അപ്പൊ അങ്ങനേയും ഒരു വഴീണ്ടാർന്നൂല്ലെ....!
ReplyDeleteഇനീപ്പൊ അതിനുള്ള സമയവും കഴിഞ്ഞു പോയി..
അടുത്ത ജന്മത്തിൽ നോക്കാം...!
കഥ കൊള്ളാം..
ആശംസകൾ....
@വീ കെ-,
ReplyDeleteനന്ദി, അഭിപ്രായം എഴുതിയതിന് എല്ലാവർക്കും പെരുത്ത് നന്ദി.