“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

9/23/11

മൊബൈൽ ഗർഭം

         കല്ല്യാണം കഴിഞ്ഞ് വർഷങ്ങൾ പലതും കഴിഞ്ഞപ്പോൾ,,,
നാട്ടിലുള്ള ഒട്ടുമിക്ക അമ്പലങ്ങളും സന്ദർശ്ശിച്ച് എല്ലാ നേർച്ചകളും അവർ നടത്തി;
എന്നിട്ട് ഒരു ഫലവും ഉണ്ടായില്ല.
നാട്ടിലുള്ള അറിയപ്പെടുന്ന ഗൈനക്കോളജിസ്റ്റുകളെല്ലാം അവരെ ചികിത്സിച്ചു;
എന്നിട്ടും ഫലമുണ്ടായില്ല.
നാട്ടിലുള്ള നാട്ടുവൈദ്യന്മാരെ കണ്ടപ്പോൾ നൽകിയ അരിഷ്ടം, ആസവം, രസായനം, ലേഹ്യം, പൊടിമരുന്ന്, അരമരുന്ന്, വെടിമരുന്ന് ആദിയായവ അവർ സേവിച്ചു;
എന്നിട്ടും ഫലമുണ്ടായില്ല.
നാടൻ വൈറ്റാട്ടിമാരും അമ്മൂമ്മമാരും നൽകിയ ഉപദേശങ്ങൾ അതേപടി കേൾക്കുകയും പാലിക്കുകയും ചെയ്തു;
എന്നിട്ടും ഫലമുണ്ടായില്ല.

ഒടുവിൽ,,,
അയാൾ അവൾക്കൊരു ‘മൊബൈൽ‌ഫോൺ’ വാങ്ങിക്കൊടുത്തു
“എന്തേ???”
“അത് മൊബൈൽ കാരണം പെൺ‌കുട്ടികൾ ഗർഭിണികളാവുന്നുണ്ടെന്ന് പത്രത്തിൽ വായിച്ചു”

38 comments:

 1. മിനിയുടെ കഥകളിൽ ഒരു മിനിക്കഥ

  ReplyDelete
 2. ഇതും ബയോളജി ബുക്കില്‍ ഉള്ളതാണോ ടീച്ചറെ? എന്തായാലും കൊള്ളാം.

  ReplyDelete
 3. അങ്ങനെയും വാര്‍ത്ത ഉണ്ടോ..ആക്ഷേപ ഹാസ്യം നന്നായി.

  ReplyDelete
 4. ഉം...മൊബൈലെങ്കിലും അവളെ സഹായിക്കട്ടെ

  ReplyDelete
 5. ആക്ഷേപ ഹാസ്യം കൊള്ളാം ടീച്ചര്‍

  ReplyDelete
 6. അതു കൊള്ളാലോ ടീച്ചർ!

  ReplyDelete
 7. @അനീഷ്‌ പുതുവലില്‍-,
  @ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur-,
  @ഒരു ദുബായിക്കാരന്‍-,
  @റോസാപൂക്കള്‍-,
  @ബൈജു സുല്‍ത്താന്‍-,
  @ഏപ്രില്‍ ലില്ലി.-,
  @ശ്രീനാഥന്‍-,
  അഭിപ്രായം എഴുതിയതിന് എല്ലാവർക്കും നന്ദി.

  ReplyDelete
 8. ഡോക്റ്റര്‍ മാരുടെ വയറ്റത്തടിക്കും ല്ലെ ? :)

  ReplyDelete
 9. എന്നിട്ട് ഗര്‍ഭം ഉണ്ടായോ ?

  ReplyDelete
 10. പത്രവാര്‍ത്ത...“വിവാഹവാഗ്ദാനം നല്കി ഗര്‍ഭിണിയാക്കി” (വെറുമൊരു വാഗ്ദാനം കൊണ്ട് ഗര്‍ഭമുണ്ടാകും)

  ReplyDelete
 11. ന്റെ ടീച്ചറെ ഇപ്പളത്തെ മക്കള്‍ ഒക്കെ പണ്ടേ ദുര്‍ബല പിന്നേം ഗര്‍ഭിണി എന്ന വസ്ഥയാ
  അതിന്‍റെ പുറത്ത് ടീച്ചറെ ഈ ഉപദേശവും എന്‍റെ അനോണി കാവിലമ്മേ കാത്തോള ണേ

  ReplyDelete
 12. മിനിക്കുട്ടി എനിക്ക് ചിരിക്കാന്‍ വയ്യ!
  ഇന്നാളാരോ പറഞ്ഞു മൊബൈല്‍ ഉപയോഗിച്ചാല്‍
  ക്യാന്‍സര്‍ വരുമെന്ന് ഇപ്പോ മിനികുട്ടി പറയുന്നു ഇങ്ങനെ...
  ഒടേതമ്പുരാനെ എനിക്കുമുണ്ട് ഒരു മൊബൈല്‍ ഏനക്കെടാവുമോ?

  ReplyDelete
 13. Hmmmm....... Nannayi....,Hmmmm....... Nannayi....,

  ReplyDelete
 14. അപ്പോ....?
  അയാള്‍ക്ക്‌ സ്വന്തം കുഞ്ഞുതന്നെ വേണമെന്ന് ഒരു നിര്‍ബന്ധവും ഇല്ലല്ലേ...?

  ReplyDelete
 15. ഹഹ..അതു കലക്കി..കാലത്തിനു ചേരുന്ന കഥ തന്നെ

  ReplyDelete
 16. @ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage-,
  എന്റെ ഡോക്റ്ററേ,,, അഭിപ്രായം എഴുതിയതിന് നന്ദി.
  @പഞ്ചാരകുട്ടന്‍ -malarvadiclub-,
  അത് ഗർഭം ഉണ്ടാവാനും ഉണ്ടാവാതിരിക്കാനും സാദ്ധ്യതയുണ്ട്. അഭിപ്രായം എഴുതിയതിന് നന്ദി.
  @ajith-,
  കാല പോയ പോക്കേ,,, അഭിപ്രായം എഴുതിയതിന് നന്ദി.
  @കൊമ്പന്‍-,
  ദുർബലകളെ,,, മൊബൈൽ വാങ്ങൂ,,, അഭിപ്രായം എഴുതിയതിന് നന്ദി.
  @മാണിക്യം-,
  ഈ മൊബൈൽ പോയൊരു പോക്കേ,,, മാണിക്യം ചേച്ചിയേ ഇങ്ങനെ ഇടയ്ക്കിടെ വന്നാൽ പെരുത്ത് സന്തോഷമായി. അഭിപ്രായം എഴുതിയതിന് നന്ദി.

  ReplyDelete
 17. @sangeetha-,
  ആശ്വാസം, അഭിപ്രായം എഴുതിയതിന് നന്ദി.
  @ഓർമ്മകൾ-,
  നിങ്ങൾ എൻ കൂട്ടുകാർ, അഭിപ്രായം എഴുതിയതിന് നന്ദി.
  @- സോണി - -,
  പിന്നെ നിർബന്ധം ഉണ്ടെങ്കിൽ മൊബൈൽ വാങ്ങുമോ? അഭിപ്രായം എഴുതിയതിന് നന്ദി.
  @Muneer N.P-,
  കാലത്തിനൊത്ത് കഥയും മാറണം, മാറ്റണം. അഭിപ്രായം എഴുതിയതിന് നന്ദി.

  ReplyDelete
 18. എനിക്കുവയ്യ..! മുരിങ്ങപ്പറമ്പിലെ അവറാച്ചന്റെ പെമ്പിളയുടെ കയ്യില് മിക്കവാറും രണ്ട് മൊഫീല് കാണാറൊണ്ട്..!
  ഹും..ഓരോരോ..കണ്ട്പിടുത്തങ്ങളേ..!

  നന്നായിട്ടുണ്ട് ടീച്ചര്‍.
  ഒത്തിരിയാശംസകള്‍..!!

  ReplyDelete
 19. കുട്ടികള്‍ ഉണ്ടാകാന്‍ ചികില്‍സയ്ക്കു വന്ന സ്ത്രീയോട് പണ്ടൊരു വൈദ്യന്‍ മരുന്ന് കൊടുക്കുമ്പോള്‍ ചോദിച്ചു ഭര്‍ത്താവ് കൂടെയില്ലേ?
  സ്ത്രീ ഉണ്ടെന്നു പറഞ്ഞു.മരുന്ന് കഴിച്ചിട്ട് മൂന്നു മാസം കഴിഞ്ഞു വരാന്‍ പറഞ്ഞു.ഒന്നും സംഭവിച്ചില്ലെന്ന വാര്‍ത്തയുമായി വന്ന സ്ത്രീയോട് ഭര്‍ത്താവിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ആണ് അറിയുന്നത് കഴിഞ്ഞ തവണ വന്നതിന്റെ മൂന്നാം നാള്‍ കക്ഷി ഗള്‍ഫില്‍ പോയെന്നു.അപ്പോള്‍ അങ്ങിനെയുള്ളവര്‍ ഉള്ളപ്പോള്‍ മൊബൈല്‍ ഫോണ്‍ വാങ്ങിയും ഭാഗ്യം പരീക്ഷിക്കാവുന്നതെയുള്ളൂ .......
  നാരായണ..... നാരായണ....

  ReplyDelete
 20. മൊബൈല്‍ കാരണം പുരുഷന്മാരില്‍ വന്ധ്യത ഏറിവരുന്നു എന്നും പത്രത്തില്‍ വായിച്ചു. കൊള്ളാം...

  ReplyDelete
 21. “അപ്പൊ ഭർത്താവിനായിരുന്നല്ലെ കുഴപ്പം...?!

  ReplyDelete
 22. ചേച്ചീടെ 'ഗര്‍ഭം' കലക്കി കേട്ടോ.

  (ഹമ്മോ.! ഞാനോടി ആഫ്രിക്കേലെത്തി)

  ReplyDelete
 23. @പ്രഭന്‍ ക്യഷ്ണന്‍-,
  രണ്ട് മൊബൈലല്ലെ,, ഇരട്ടകളെ പ്രസവിക്കാം. അഭിപ്രായം എഴുതിയതിന് നന്ദി.
  @മുകിൽ-,
  അഭിപ്രായം എഴുതിയതിന് നന്ദി.
  @നാരദന്‍-,
  പരിശോദിക്കാം. അഭിപ്രായം എഴുതിയതിന് നന്ദി.
  @ഷബീര്‍ (തിരിച്ചിലാന്‍)-,
  പത്രവാർത്തയല്ലെ, പരീക്ഷിക്കാം, അഭിപ്രായം എഴുതിയതിന് നന്ദി.
  @jayanEvoor-,
  ഡോക്റ്ററേ,,, അഭിപ്രായം എഴുതിയതിന് നന്ദി.
  @വീ കെ-,
  ആയിരിക്കും,,, വ്വ്
  @K@nn(())raan*കണ്ണൂരാന്‍!-,
  അപ്പോൾ തനാണ് ആറ്റുനോറ്റുണ്ടായ ഗർഭം കലക്കുന്നവൻ! അഭിപ്രായം എഴുതിയതിന് നന്ദി.

  ReplyDelete
 24. മോബൈയിലു വഴി വരുന്ന പാരകളെ

  ReplyDelete
 25. This comment has been removed by the author.

  ReplyDelete
 26. This comment has been removed by the author.

  ReplyDelete
 27. അപ്പോള്‍ ഇനി ശണ്ടത്വത്തെയും മച്ചിത്വത്തെയും പേടിക്കണ്ടല്ലോ..

  ReplyDelete
 28. പടച്ചോനേ.. ഈ മൊബൈലിന്റെ ഒരു കാര്യം...

  സംഭവം രസകരമായി...

  ReplyDelete
 29. ശരിയാ, മൊബൈല്‍ കാരണവും പെണ്‍കുട്ടികള്‍ ഗര്‍ഭിണികളാകുന്ന കാലമാണല്ലോ ഇത് ... ഒരു മൊബൈല്‍ ഗര്‍ഭം ... നന്നായി സ്രീനിവസേട്ടന്‍ കാണേണ്ട അടുത്ത ഫിലിമാക്കും വിദ്ദ്വാന്‍

  ReplyDelete
 30. @സാമൂസ് -Samus-,
  ഈ മൊബൈൽ പാരക്ക് അഭിപ്രായം എഴുതിയതിന് നന്ദി.
  @sree manjaly-,
  അതെയോ?
  @sarath-,
  ഇംഗ്ലീഷ് മീഡിയം പഠിച്ചതാണോ? അങ്ങനെയാണെങ്കിൽ ഇംഗ്ലീഷിൽ എഴുതിയാൽ മതി. അഭിപ്രായം എഴുതിയതിന് നന്ദി.
  @ഏ.ആര്‍. നജീം-,
  അഭിപ്രായം എഴുതിയതിന് നന്ദി.
  @ഹരീഷ് തൊടുപുഴ-,
  അഭിപ്രായം എഴുതിയതിന് നന്ദി.
  @പ്രേം I prem-,
  ശ്രീനിയേട്ടൻ നമ്മുടെ കണ്ണൂർക്കാരൻ,,, അഭിപ്രായം എഴുതിയതിന് നന്ദി.

  ReplyDelete

മിനിയുടെ കഥകളുടെ ലോകത്തേക്ക് സ്വാഗതം, കഥ വായിച്ച് കഴിഞ്ഞല്ലൊ,, ഇനി അഭിപ്രായം എഴുതാം..