അയാൾ വന്നുകയറിയതുമുതൽ വീട്ടുമുറ്റത്ത് തകർത്താടിയ ആഘോഷങ്ങളുടെ
ആരവങ്ങൾ അവസാനിക്കുമ്പോൾ നേരം അർദ്ധരാത്രിയോടടുത്തു. പതിവ് ആഘോഷത്തിന്
പുതുമയില്ലാത്തതിനാൽ അയൽവാസികളാരുംതന്നെ ആ വീട്ടിലേക്ക് എത്തിനോക്കിയില്ല. വീടെന്ന്
പറഞ്ഞാൽ,,, മഴയത്ത് നനഞ്ഞ് കുതിരുന്നതും വെയിലത്ത് ആകാശം കാണുന്നതുമായ ആ ഒറ്റമുറിവീട്,
മകൾക്ക് മാത്രമല്ല മകളുടെ അമ്മക്കും പേടിസ്വപ്നമാണ്. സ്ക്കൂൾവിട്ട് അവിടെ
എത്തിയാൽ പിറ്റേന്ന് നേരംപുലർന്ന് സ്ക്കൂളിൽ എത്തുന്നതുവരെ ദുഃസ്വപ്നങ്ങൾ മാത്രം
അറിയുന്ന മകളെയോർത്ത് പുകയുന്ന തീക്കട്ട നെഞ്ചിലേറ്റിക്കൊണ്ട് പകൽനേരങ്ങളിൽ സിമന്റും
പൂഴിയും തലയിലേറ്റി അന്നം തേടുന്നവളാണ് മകളുടെ അമ്മ.
ഏതാനും മണിക്കൂറുകളായി പത്തിവിരിച്ച് വിഷംചീറ്റിയശേഷം അകത്തെ മൂലയിൽ ചുരുണ്ടുകൂടി
കിടക്കുന്ന പാമ്പിനെ കട്ടിപിടിച്ച ഇരുട്ടിലൂടെ തുറിച്ചുനോക്കിക്കൊണ്ട് ഉറക്കമിളച്ച്
കിടക്കുന്ന അമ്മയുടെ കണ്ണുകളിൽനിന്നും ഉറക്കം അകന്നുമാറിയിട്ട് ദിവസങ്ങൾ മാസങ്ങൾ പലതും
കടന്നുപോയി. പാമ്പിന്റെ ദേഹമൊന്നനങ്ങിയാൽ ആ നിമിഷം ഒരു പൂവൻകോഴിയെപ്പോലെ തല
ഉയർത്തിപിടിച്ച് അവൾ ശ്രദ്ധിക്കും. കൂരിരുട്ടിൽ പാമ്പ് പത്തിവിടർത്താൻ
തുടങ്ങുമ്പോഴേക്കും ബഹളംകൂട്ടിക്കൊണ്ട് ഉറങ്ങുന്ന മകളെ വാരിപ്പിടിച്ച്
ചെറ്റക്കുടിലിന്റെ ഓലമറ മാറ്റി വെളിയിലേക്ക് ഓടിയാൽ പുലരുന്നതുവരെ അയൽപക്കത്തുള്ള
വീട്ടിന്റെ മറവിൽ അവർ ചുരുണ്ടുകൂടും.
വൈകുന്നേരം
വാങ്ങിക്കൊടുത്ത കളിപ്പാവയെ കെട്ടിപ്പിടിച്ച് ഉറങ്ങുന്ന മകളെ കണ്ണീർവറ്റിയ
കണ്ണുകളാൽ നോക്കിക്കൊണ്ട് അമ്മ ഉറങ്ങാതെ കിടക്കുകയാണ്. ചുറ്റും പരക്കുന്ന നിശബ്ദത
തകർക്കാതെ കീറപ്പായയുടെ അടിയിൽ നിന്നെടുത്ത പൊതിയിലുള്ളത് നിവർത്തിയിട്ട്,
ഉറങ്ങുന്ന മകളെ വിളിച്ചുണർത്തി കൈയിൽ കൊടുത്തശേഷം ചെവിയിൽ പറഞ്ഞു,
“ആ കാലമാടൻ അടുത്തുവന്നാൽ അന്റെമോള് ഇതുകൊണ്ട് കുത്തിക്കൊ”
പട്ടിണികൊണ്ട്
ശോഷിച്ച കൈകൊണ്ട് എടുത്ത്‌ഉയർത്തിയ കത്തിയുടെ തിളങ്ങുന്ന മൂർച്ചയിലേക്ക് ആ പത്തു
വയസ്സുകാരി തുറിച്ചു നോക്കുമ്പോൾ അവളുടെ അമ്മ സമാധാനമായി ഉറങ്ങാനുള്ള
തയ്യാറെടുപ്പിലായിരുന്നു.
*******************************
പട്ടിണികൊണ്ട് ശോഷിച്ച കൈകൊണ്ട് എടുത്ത്‌ഉയർത്തിയ കത്തിയുടെ തിളങ്ങുന്ന മൂർച്ചയിലേക്ക് ആ പത്തു വയസ്സുകാരി തുറിച്ചു നോക്കുമ്പോൾ അവളുടെ അമ്മ സമാധാനമായി ഉറങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു.
ReplyDeleteThanks Teacher for sharing yet another kathana katha.
ReplyDeleteBest Regards
Have a Good Day
Philip Ariel
:(
ReplyDeleteഒന്നും എഴുതാന്‍ സാധിക്കുന്നില്ല, മിനി ടിച്ചര്‍......
ReplyDeleteDear Teacher
ReplyDeleteKhatha Innathe anubhava khatha. Avsarochitham
Sasi, Narmavedi, Kannur
നന്നായി എഴുതി ടീച്ചര്‍
ReplyDeleteആശംസകള്‍
Jeevitha Mughangal...!
ReplyDeleteManoharam Chechy, Ashamsakal...!!!
വായന അടയാളപ്പെടുത്തുന്നു
ReplyDelete@P V Ariel-,
ReplyDeleteThanks for the first Comment.
@Kumaran-, Echmukutty-, Narmavedi-, Gopan kumar-, Sureshkumar Punjhayil-, ഇ.എ.സജിം തട്ടത്തുമല-,
എന്റെ കഥ വായിച്ചതിനും അഭിപ്രായം എഴുതിയതിനും നന്ദി അറിയിക്കുന്നു.
പല അമ്മ മാരും ഉറങ്ങാറില്ലാ....കഴുകനും,പാമ്പുകളുമവരെ ഉറങ്ങാൻ അനിവദിക്കുന്നില്ലാ....നല്ല ചിന്തക്കെന്റെ ആശംസകൾ..........
ReplyDelete@ചന്തുനായർ-,
Deleteകഥ വായിച്ചതിനും അഭിപ്രായം എഴുതിയതിനും നന്ദി.
മിനി ടീച്ചർ കഥ ഇഷ്ടപ്പെട്ടു. കുറച്ചുകൂടി ദീർഘിപ്പിക്കാമായിരുന്നുവെന്നു തോന്നി.
ReplyDelete@Madhusudhanan Pv-,
Deleteഇതൊരു മിനിക്കഥ ആയിരുന്നു.
അഭിപ്രായം എഴുതിയതിന് നന്ദി.
ദുരിതക്കഥ..എത്രയെത്ര അമ്മമാർക്കു ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നു..കഷ്ടം .
ReplyDeleteഎൻ.പി മുനീർ-,
Deleteഅഭിപ്രായം എഴുതിയതിന് നന്ദി.
എനിക്കൊരുപാട് ഇഷ്ടമായി ആന്‍റി.
ReplyDeleteNena Sidheek-,
Deleteനേനക്കുട്ടി വലുതായി പോയല്ലൊ.. അഭിപ്രായം എഴുതിയതിന് നന്ദി.
lokam kooduthal cheetha
ReplyDeleteaavuka aano?
ammamaarrkku maathram alla..
nanma chinthikkunnavarkku
onnum urakkam illa ippol..
@ente lokam-,
DeleteThanks for Ur comment.
കാലികം ....ഇനി നമ്മൾക്കു ആയുധങ്ങൾ നിർമ്മിക്കാം....എൽ കെ ജി യിൽ ചേർക്കാനുള്ള മിനിമം യോഗ്യത ഈ ആയുധങ്ങൾ ലക്ഷ്യം തെറ്റാതെ പ്രയോഗിക്കാൻ കഴിയുക എന്നതാകട്ടെ.
ReplyDelete@ജന്മസുകൃതം-,
Deleteഇപ്പോൾ കരാത്തെ പഠിക്കുന്ന പെൺകുട്ടികളുടെ എണ്ണം കൂടി വരികയാണ്. എങ്കിലും അവസരത്തിനൊത്ത് ‘അബലകൾക്ക്, പ്രയോഗിക്കാനറിയണ്ടെ? അഭിപ്രായം എഴുതിയതിന് നന്ദി.
nനല്ലൊരു വീടാണല്ലോ ടീച്ചറെ.
ReplyDelete@sidheek Thozhiyoor-,
Deleteഅഭിപ്രായം എഴുതിയതിന് നന്ദി.
തള്ളക്കോഴി കാത്തു സൂക്ഷിക്കുന്ന പോലെ? കഥക്കു പറ്റിയ ഫോട്ടോ.പക്ഷെ പൂവന്‍ കോഴിയെപ്പോലെ എന്ന ഉപമ ഇവിടെ വേണ്ടിയിരുന്നോ? . ഏതായാലും സമകാലിക സംഭവങ്ങള്‍ തന്നെ.
ReplyDelete@Mohamedkutty-,
Deleteഅനക്കം കേട്ടാൽ പെട്ടെന്ന് തല ഉയർത്തി ചുറ്റും നിരീക്ഷിക്കുന്നത് പൂവൻ കൊഴിയായിരിക്കും. തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയിൽ ഒതുക്കിയിട്ട് പതുങ്ങിയിരിക്കുകയാണ് ചെയ്യുന്നത്. ഇവിടെ തല ഉയർത്തിയത് പൂവൻകൊഴിയെപോലെ എന്ന് മാത്രമാണ് പറഞ്ഞത്.
അഭിപ്രായം എഴുതിയതിന് നന്ദി.
റ്റീച്ചർ തള്ളക്കോഴിയും കുഞ്ഞുങ്ങളോടൊപ്പം നടക്കുമ്പോൾ എന്തെങ്കിലും കേട്ടാൽ തലയുയർത്തി എല്ലായിടവും ശ്രദ്ധിച്ചു കൊണ്ട് ഒരു പ്രത്യേക തരം ശബ്ദമുണ്ടാക്കി കുഞ്ഞുങ്ങളെ അരികിൽ വിളിക്കും.
Deleteഅമ്മമാര്‍ ഉറങ്ങല്ലേ.. എന്നു തന്നെയാണു എനിക്കും പറയാന്‍ തോന്നുന്നതു പലതും കേള്‍ക്കുമ്പോള്‍..
ReplyDelete@മുകിൽ-,
Deleteഅഭിപ്രായം എഴുതിയതിന് നന്ദി.
urakkam nashtappetta ammamaar ishtaayi...
ReplyDelete@sangeetha-,
ReplyDeleteഅഭിപ്രായം എഴുതിയതിന് നന്ദി.
ഉറങ്ങാന്‍ കഴിയാത്ത അമ്മമാര്‍ .....
ReplyDeleteഅമ്മമാരുടെ ഉറക്കം നഷ്ടപ്പെട്ടു തുടങ്ങുന്നു ..!
ReplyDeleteഅമ്മമാര്‍ ഉറങ്ങാതിരിയ്ക്കുന്നതാണ് നല്ലത്... നന്നായി പറഞ്ഞു കഥ.... ആശംസകള്‍
ReplyDelete
ReplyDeleteചെറിയ കഥയിലെ വലിയ ആശയം! നല്ല അവതരണം. ആശംസകള്‍.
http://drpmalankot0.blogspot.com
പെണ്ണായ് പിറന്നവരെല്ലാം ഇങ്ങനെ ഒന്ന് സൂക്ഷിച്ചു വെക്കേണ്ടി വരും അല്ലെ.. :(
ReplyDeleteസമകാലീന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നല്ല ഒരു രചന ..
ReplyDeleteപറയാതെ പോകാന്‍ വയ്യ, ഇതിലും നന്നായി ഇതെഴുതാന്‍ പറ്റില്ല, ഗംഭീരം...ഒത്തിരി സന്തോഷത്തോടെ
ReplyDelete