സർക്കാർ ജീവനക്കാരികളുടെ
പ്രസവഅവധി വർദ്ധിച്ച് വർദ്ധിച്ച് ഒരു വർഷം കടന്ന് രണ്ടും മൂന്നും വർഷത്തിലേക്ക് കുതിക്കാൻ
ശ്രമിക്കുന്ന സുവർണ്ണകാലം. സൂര്യരശ്മി ടീച്ചറും തൊട്ടടുത്ത വിദ്യാലയത്തിലെ
അദ്ധ്യാപകനായ ഭർത്താവ് സുരേഷും കല്ല്യാണം കഴിഞ്ഞതോടെ വീട്ടുകാരുമായി അടിച്ചുപിരിഞ്ഞ്
അണുകുടുംബമായി മാറിയവരാണ്. ഇരുമെയ്യും ഒറ്റ മനസ്സുമായി അവരങ്ങിനെ
ജീവിക്കുന്നതിനിടയിലാണ് ടീച്ചർ ഗർഭിണി ആയത്. മാസങ്ങൾ കഴിഞ്ഞപ്പോൾ മൂന്നാമന്റെ
വരവിനായി ആശുപത്രിയിൽ അഡ്‌മിറ്റ് ആയ ടീച്ചറുടെ സുഖപ്രസവം പരമസുഖമായി നടന്ന്
തങ്കക്കുടം പോലുള്ള പെൺകുഞ്ഞ് വെളിയിൽ വന്നു. ശേഷം അഞ്ചാം നാൾ കുഞ്ഞുവാവയോടൊപ്പം
അമ്മയും ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ്ജ് ചെയ്യപ്പെട്ട് വീട്ടിലെത്തുമ്പോൾ
കരിവീട്ടി നിറമാർന്ന ഹോംനേഴ്സ് രാജമ്മയും കൂടെ ഉണ്ടായിരുന്നു.
അമ്മയുടെയും
കുഞ്ഞിന്റെയും പരിചരണം കൂടാതെ അടുക്കളഭരണവും രാജമ്മയുടെ ഡ്യൂട്ടിയിൽ ഉൾപെട്ടതാണ്.
ഒരുപാത്രം ചോറ് ഒറ്റയിരിപ്പിന് തിന്നുള്ള രാജമ്മ, ആ വീട്ടിൽ പാകം ചെയ്യുന്ന
ഭക്ഷണത്തിന്റെ അളവ് ഇരട്ടിയാക്കി. അതുകണ്ടപ്പോൾ സുരേഷിനൊരു സംശയം, ‘ഇങ്ങനെ പോയാൽ ഈ
ഹോം നേഴ്സിനെ പൊറത്താക്കാൻ വീടിന്റെ വാതിൽ പൊളിക്കേണ്ടിവരുമോ?
വീട്ടിലെത്തിയതിന്റെ
പിറ്റേദിവസം സുരേഷ്, അദ്ധ്യാപകന്റെ വേഷമണിഞ്ഞ് സ്ക്കൂളിൽ പോവാൻ തുടങ്ങി. ആ നേരത്ത്
വിട്ടിലിരിക്കുന്ന ഭാര്യയുടെയും മകന്റെയും വീടിന്റെയും സംസക്ഷണം മൊത്തമായി രാജമ്മ
ഏറ്റെടുത്തു,,, വെറുതെയല്ല; ആയിരങ്ങൾ എണ്ണിക്കൊടുക്കുന്നുണ്ടല്ലൊ,,,
സ്ക്കൂളിൽ പോയി ഒന്നാമത്തെ
പിരീഡ് പത്താംതരത്തിലെ പിള്ളേരെ കണക്ക് പഠിപ്പിക്കുമ്പോഴാണ് സുരേഷിന്റെ മൊബൈലിൽ
അതിമഹത്തായ സന്ദേശം വന്നത്; ‘പുരുഷന്മാർക്കും പ്രസവഅവധി, അതും ഒരു വർഷം’. അതോടെ ബോർഡിലെഴുതിയ
കണക്ക് പൂർത്തിയാക്കാതെ അദ്ധ്യാപകൻ ക്ലാസ്സിൽ നിന്നിറങ്ങിയോടി, നേരെ ഹെഡ്‌മിസ്ട്രസിന്റെ
മുറിയിൽ,,,
“ടീച്ചർ ഞാൻ പോവുകയാ”
“എങ്ങോട്ട്?”
“വീട്ടിലേക്ക്”
“വീട്ടിലേക്കോ? ക്ലാസ്സിൽ
പഠിപ്പിക്കാതെ?”
“അതിനിനി മാഡം വേറെയാളെ
നോക്കിക്കൊ,, ഇനിമുതൽ പെറ്റുകിടക്കുന്ന പെണ്ണുങ്ങൾക്ക് മാത്രമല്ല, ഭാര്യ പെറ്റാലും
കിടക്കാനാവാത്ത ആണുങ്ങക്കും സർക്കാർ ലീവ് അനുവദിച്ചു,, പെറ്റേണിറ്റി ലീവ്”
“അതെങ്ങനെ, പ്രസവിക്കുന്നത്
പെണ്ണുങ്ങളല്ലെ?”
“പുതിയ ഓർഡർ വന്നിട്ടുണ്ട്
മാഡം,, സൈറ്റ് തുറന്നാൽ കാണാം. ഭാര്യ പ്രസവിക്കുമ്പോൾ ഭർത്താവിന് പെറ്റേണിറ്റി
ലീവ്,, നീണ്ട ഒരു വർഷം അതായത് മുന്നൂറ്റി അറുപത്തി അഞ്ച് ദിവസം”
“അതിപ്പം മാഷ് പെട്ടന്നങ്ങ്
പോയാൽ?”
“ഇനിയിപ്പം ടീച്ചറെ ഒരു
കൊല്ലം കഴിഞ്ഞിട്ട് കാണാം,, നമ്മളും അടിച്ചുപൊളിക്കട്ടെ”
രാവിലെ സ്ക്കൂളിൽ പോയ
ഭർത്താവ് ഉച്ചയ്ക്കുമുൻപ് തിരികെ വരുന്നതു കണ്ടപ്പോൾ സൂര്യരശ്മി ടീച്ചർ അന്തംവിട്ടു,
“അല്ല മനുഷ്യാ ഇന്ന്
സമരമാണോ?”
“എടി നമ്മുടെ സർക്കാർ
നമുക്കുവേണ്ടി നല്ലൊരുകാര്യം ചെയ്തു”
“നല്ല കാര്യമോ?”
“അതെ,, ആണുങ്ങൾക്കും
പ്രസവാവധി. അതും ഒരുകൊല്ലം”
“അയ്യോ”
“നീയെന്താടി ഞെട്ടുന്നത്,
ഇനിമുതൽ നിന്റൊപ്പം ഇവിടെ ഞാനും ഉണ്ടാവും”
അപ്പോഴാണ് രാജമ്മ മുറിയിലേക്ക്
കടന്നുവന്നത്. സുരേഷിനെ കണ്ടപ്പോൾ കൈയിലുള്ള പഴം അദ്ദേഹത്തിന് നൽകിയിട്ട് പറഞ്ഞു,
“സാറിന്ന് നേരത്തെയാണോ? പഴം
തിന്നാട്ടെ,, ടീച്ചർക്ക് വേറെ കൊണ്ടുത്തരാം”
“ഇനിയങ്ങോട്ട് രാജമ്മ എന്റെ
കാര്യവും നോക്കണം. അച്ഛനായവർക്കും സർക്കാർ ലീവ് അനുവദിച്ചിട്ടുണ്ട്. രാജമ്മെ, കൊറച്ചു
വെള്ളം വേണമായിരുന്നു”
അടുക്കളയിൽ പോയ രാജമ്മ
ഒരുഗ്ലാസ് ഹോർലിക്സുമായി വന്നിട്ട് പറഞ്ഞു,
“ഏതായാലും സാറിത് കുടിക്ക്,,
ടീച്ചർക്കിപ്പോൾ വേണ്ടല്ലൊ”
സൂര്യരശ്മി ടീച്ചറുടെ തലയിൽ
എന്തോഒന്ന് കലങ്ങിമറിയാൻ തുടങ്ങി. അവർ പറഞ്ഞു,
“രാജമ്മെ ഉച്ചഭക്ഷണം നേരത്തെ
ഉണ്ടാക്കണം,, എനിക്ക് വേഗം വിശക്കും”
“അത് ഞാനിപ്പോൾ വെള്ളം
അടുപ്പത്ത് വെച്ചിരിക്കയാ,, നിങ്ങള് രണ്ടാളും കൊച്ചിനെ കളിപ്പിച്ച് ഇവിടെയിരുന്നോ”
“അതുവേണ്ട, പരിചയമില്ലാത്ത
അടുക്കളയിൽ രാജമ്മ ഒറ്റയ്ക്ക് എങ്ങനെയാ,, ഞാനും വരുന്നു”
രാജമ്മയുടെ പിന്നാലെ ഭർത്താവ്
ഇറങ്ങിപ്പോവുന്നതു കണ്ടപ്പോൾ ടീച്ചർ ശരിക്കും ഞെട്ടി. ചട്ടിയും കലവും ഏതാണെന്നുപോലും
അറിയാൻ ശ്രമിക്കാത്ത കെട്ടിയവനാണ് ഏതോ ഒരുത്തിയെ സഹായിക്കാൻ അടുക്കളയിലേക്ക്
പോകുന്നത്! ടീച്ചറുടെ ചിന്തകൾ കാടുകയറാൻ തുടങ്ങി,
‘പത്തുമാസം കഴിയുമ്പോൾ സുരേഷ്
എന്ന അദ്ധ്യാപകൻ വീണ്ടും പെറ്റേണിറ്റി ലീവ് എടുക്കേണ്ടി വരുമോ?’
*****
കടന്നുവരൂ,, കഥ വായിക്കാം,,
ReplyDeleteപുരുഷൻ ഒരവസരം കിട്ടിയാൽ അത് മുതലാക്കും എന്നാണല്ലൊ പറഞ്ഞു വരുന്നത്..ഒപ്പം അതിൽ ലിംഗഭേദം ഒന്നും ഇല്ലെന്നു സൂചിപ്പിക്കുകയും ചെയ്തു.രസകരമായിത്തന്നെ ചില സ്വഭാവവിശേഷങ്ങളീലേക്ക് ഒരു വിരൽ നീട്ടൽ...നന്നായി..
ReplyDeleteആറങ്ങോട്ടുകര മുഹമ്മദ്,, അഭിപ്രായം എഴുതിയതിന് നന്ദി.
ReplyDeleteആണുങ്ങളെല്ലാം മാഷെ പോലെ ആണ് അല്ലേ?
ReplyDeleteഅഭിപ്രായം എഴുതിയതിനു നന്ദി.
Deleteഭാര്യയുടെ പ്രസവ ശുശ്രൂഷയ്ക്ക്
ReplyDeleteപെണ്ണായ അസ്സലൊരു ഹോം നേഴ്‌സുണ്ടേൽ
പേട്രനൽൽ ലീവിലെങ്കിലും ക്യാഷ് ലീവെങ്കിലും
എടുത്ത് വീട്ടിൽ വീട്ടിൽ കുത്തിയിരിക്കുവാൻ ആണൊരുത്തന്മാർക്ക്
മോഹം തോന്നും ...!
അപ്പോൾ അതും പരിഗണിക്കണം. അഭിപ്രായത്തിനു നന്ദി.
Deleteപെറ്റേണിറ്റി ലീവ് പാരയാകുമോ🙄
ReplyDeleteമിക്കവാറും പാരയാവും,, അഭിപ്രായത്തിന് നന്ദി.
Delete