“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

8/24/09

1. ആകാശം ഭൂമിയോട് പറഞ്ഞത് ?




പണ്ട് പണ്ട് പ്രപഞ്ചം ഉണ്ടാകുന്നതിനു മുന്‍പ്; അന്ന് ആകാശവും ഭൂമിയും ഉണ്ടായിരുന്നില്ല. എങ്ങും ഊര്‍ജ്ജം മാത്രം. അങ്ങനെ കാലം കുറേ കഴിഞ്ഞപ്പോള്‍ ഊര്‍ജ്ജത്തില്‍ നിന്ന് കൊച്ചുകൊച്ചു പ്രപഞ്ചങ്ങള്‍ ഉണ്ടാവാന്‍ തുടങ്ങി.
അങ്ങനെ അനന്തമായ ശൂന്യതയില്‍ കാക്കത്തൊള്ളായിരം പ്രപഞ്ചം കറങ്ങിത്തിരിയാന്‍ തുടങ്ങി. കാലം കടന്നുപോകവെ കറങ്ങികൊണ്ടിരിക്കുന്ന പ്രപഞ്ചങ്ങള്‍‌ക്ക് ബോറടിക്കാന്‍ തുടങ്ങിയപ്പോള്‍ അവര്‍ കൂടിയിരുന്ന് ചിന്തിക്കാന്‍ തുടങ്ങി.


എന്ത് ചെയ്യും?...

കൂട്ടത്തില്‍ ഒരു ചിഹ്നപ്രപഞ്ചം പരിഹാരം കണ്ടുപിടിച്ചു. “മനുഷ്യനെ നിര്‍മ്മിക്കുക“

“മനുഷ്യനെയോ! അതെങ്ങനെ?” മറ്റുപ്രപഞ്ചങ്ങള്‍ ചോദിച്ചു.

“അത് എനിക്കറിയാം” കൂട്ടത്തില്‍ വലിയവന്‍ പറഞ്ഞു.

“എങ്ങനെ?” മറ്റുള്ളവര്‍ വലിയവനോട് ചോദിച്ചു.

“ആദ്യം ഒരു ഭൂമിയെ കണ്ടുപിടിക്കുക. പിന്നെ അവിടെ ജീവികളെ ഉണ്ടാക്കുക. ഒടുവില്‍ മനുഷ്യനെയും”.

“പിന്നെയോ?” കൂട്ടത്തില്‍ ചെറിയവന്‍ ചോദിച്ചു.

“എടാ, തോക്കില്‍ കയറി വെടിവെക്കല്ല” വലിയവന് വലുതായ ദേഷ്യം വന്നു. “മനുഷ്യന് വന്നാല്‍ പിന്നെ ആരും ഒന്നും ചെയ്യണ്ട. എല്ലാം അവന്‍‌തന്നെ ചെയ്തുകൊള്ളും”.

“അപ്പോള്‍ നമ്മുടെ ഈ ബോറടി എങ്ങനെ ഒഴിവാകും?” ഒരുത്തന് സംശയമായി.

“അതോ; മനുഷ്യന്‍ ഭൂമിയില്‍ നിറഞ്ഞാല്‍ അവന്റെ ഓരോ ചലനങ്ങളും നമ്മള്‍ എല്ലാവരും നോക്കിയിരിക്കേണ്ടി വരും. ഒടുവില്‍ ആകാശവും ഭൂമിയും ഒന്നാവുന്ന കാലത്ത് ഈ പ്രപഞ്ചം മുഴുവനായി അവന്‍ നശിപ്പിച്ചു കൊള്ളും”.

അങ്ങനെ എല്ലാ പ്രപഞ്ചങ്ങളും വളരെ സന്തോഷത്തോടെ ചായ കുടിച്ച് പിരിഞ്ഞു.
...
കഥകള്‍ എല്ലാം പറഞ്ഞ് കഴിഞ്ഞപ്പോള്‍ ആകാശം ഭൂമിയെ നോക്കി.
‘അവള്‍ സുഖമായി ഉറങ്ങുകയാണ്; ആകാശവും ഭൂമിയും ഒന്നാവുന്ന കാലത്തെ സ്വപ്നം കാണാനായി കൊതിച്ച് ഭൂമി ഉറങ്ങുകയാണ്’.






6 comments:

  1. ഒരു കാലത്ത് എല്ലാ ദിവസവും സായാഹ്നത്തില്‍ കടല്‍‌തീരത്തു പോയി സന്ധ്യാകാശം കാണാറുള്ള ഞാന്‍ ഒരു ദിവസം ഒളിച്ചിരുന്ന് കേട്ടതാണ് ഇവിടെ കഥയാക്കി ക്ലിക്ക് ചെയ്തത്.

    ReplyDelete
  2. പ്രിയ ബ്ലോഗന്മാരേ ബ്ലോഗിണികളെ നിങ്ങള്‍ക്കൊരു വാര്‍ത്ത‍ ചെന്നൈയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന മാത്രുകാന്വേഷി ലിറ്റില്‍ മാഗസീനിന്റെ അന്‍പതാം ലക്കതോടനുബന്തിച്ച് കുറും കവിത അവാര്‍ഡും ചെറു കഥ അവാര്‍ഡും കൊടുക്കുന്നുണ്ട് പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ mathrukanveshi 166/2, M.M. Colony Aminjikarai, Chennai-29 എന്ന അഡ്രെസ്സില്‍ കവിതകള്‍ അയക്കുക കവരിനുമുകളില്‍ കവിത അവാര്‍ഡ്‌ / കഥ അവാര്‍ഡ്‌ എന്നെഴുതുക ഒക്ടോബര്‍ 10 മുന്‍പായി കൃതികള്‍ അയക്കുക

    ReplyDelete
  3. കഥ നന്നായി. തുടക്കം മുതല്‍ വായിക്കാം എന്ന് കരുതി ഇവിടെ നിന്ന് തുടങ്ങുകയാ.
    ഇനിയും കാണും ഇവിടെ.

    ReplyDelete
  4. അങ്ങനെ ഇപ്പോള്‍ ആകാശവും ഭൂമിയും ഏതാണ്ട് ഒന്നിയ്ക്കാറായെന്ന് തോന്നുന്നു...
    നല്ല കഥ!

    ReplyDelete
  5. കൊള്ളാം കേട്ടോ...ഇരിപ്പിടത്തിന് നന്ദി

    ReplyDelete
  6. കഥകള്‍ എല്ലാം പറഞ്ഞ് കഴിഞ്ഞപ്പോള്‍ ആകാശം ഭൂമിയെ നോക്കി.
    ‘അവള്‍ സുഖമായി ഉറങ്ങുകയാണ്; ആകാശവും ഭൂമിയും ഒന്നാവുന്ന കാലത്തെ സ്വപ്നം കാണാനായി കൊതിച്ച് ഭൂമി ഉറങ്ങുകയാണ്’.

    ReplyDelete

മിനിയുടെ കഥകളുടെ ലോകത്തേക്ക് സ്വാഗതം, കഥ വായിച്ച് കഴിഞ്ഞല്ലൊ,, ഇനി അഭിപ്രായം എഴുതാം..