“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

6/25/11

മാനേജർ

                                          മെഡിക്കൽ കോളേജും എഞ്ചിനീയറിംഗ് കോളേജും അനേകം സ്ക്കൂളുകളും സ്വന്തമായി ഉള്ള അയാൾക്ക് നാല് മക്കളുണ്ട്; ഒരു പെണ്ണും മൂന്ന് ആണും.  
                        മൂത്ത മകനാണ് മെഡിക്കൽ കോളേജിന്റെ പ്രിൻസിപ്പാൾ; അവന്റെ ഭാര്യ അതേ മെഡിക്കൽ കോളേജിലെ പ്രൊഫസർ. രണ്ടാമത്തെ മകൻ എഞ്ചിനീയറിംഗ് കോളേജിന്റെ പ്രിൻസിപ്പാൾ ആയപ്പോൾ അവന്റെ ഭാര്യ അവിടത്തെ ട്യൂട്ടറാണ്. മൂന്നാമത്തെ മകൾ അയാളുടെ സ്വന്തം സ്ക്കൂളിൽ ടീച്ചറായിട്ട് കുട്ടികളെ പഠിപ്പിക്കുന്നു. അവളുടെ ഭർത്താവ് അതേ സ്ക്കൂളിലെ ഹെഡ്‌മാസ്റ്ററാണ്.

നാലാമത്തെ മകൻ,,,???
അവന്റെ ഭാര്യ മെഡിക്കൽ കോളേജിലെ ഡോക്റ്ററാണ്;
എന്നാൽ,
അവൻ പത്താം തരം തോറ്റ് തൊപ്പിയിട്ടവനാണ്,,,
അതുകൊണ്ട്,,,
അച്ഛന്റെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും മാനേജർ അവനാണ്,,,
‘നാലാമൻ’,,,,

20 comments:

 1. അവൻ പത്താം തരം തോറ്റ് തൊപ്പിയിട്ടവനാണ്,,,
  അതുകൊണ്ട്,,,
  അച്ഛന്റെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും മാനേജർ അവനാണ്,,,
  വായിച്ച് ചിന്തിക്കാൻ മിനിയുടെ ഒരു മിനിക്കഥ

  ReplyDelete
 2. മാനേജരാകാന്‍ എന്തിനാ പത്താം ക്ലാസ്‌? പണത്തോടുള്ള ആര്‍ത്തി ഉണ്ടായാല്‍ പോരെ?

  ReplyDelete
 3. പത്താം ക്ലാസ്സ്‌ നോക്കണ്ട, അവന്‍ നന്നായി മാനേജ് ചെയ്യുന്നുണ്ടോ എന്ന് നോക്കിയാല്‍ മതി ടീച്ചറെ...

  ReplyDelete
 4. പഠനമികവോ വിജയങ്ങൾക്ക് അടിസ്ഥാനം ?“അത് മാത്രമല്ല ടീച്ചറെ“ എന്ന് എന്റെ അനുഭവം.

  ReplyDelete
 5. വിദ്യാഭ്യാസം ഇല്ലാത്തവർ എല്ലാം മോശക്കാരാണെന്ന് കരുതരുത് ടീച്ചർ. വലിയ ജീവിതവിജയം നേടുന്നവർ തീരെ വിദ്യാഭ്യാസം കുറഞ്ഞവരാണ്. കാരണം അവർക്ക് മേലും കീഴും നോക്കാനില്ല. അവരുടെ സകല കഴിവികളും പുറത്തെടുക്കും. നമ്മുടെ നാട്ടിൽ ഒരാൾ നാലാം തരം വരെ മാത്രം പഠിച്ച് ഗൾഫിലും പോയി കുറ്റി പറിഞ്ഞ് വന്ന് പിന്നെ നാട്ടിൽ സ്വന്തം നിലയിൽ ചില ബിസിനസുകൾ നടത്തി വച്ചടി കയറി വലിയൊരു ധനികനായി മാറി.താങ്കൾ അന്ന് ഒരു ഡിഗ്രിയൊക്കെ എടുത്തിരുന്നെങ്കിൽ എങ്ങനെ ഇരുന്നേനേ എന്ന ചോദ്യത്തിണ് അദ്ദേഹം പറഞ്ഞ മറുപടി എങ്കിൽ ഞാൻ ഇന്നു തെണ്ടിത്തിരിഞ്ഞ് നടന്നേനെയെന്നാണ്. എല്ലാത്തിനും അടിസ്ഥാനം ഒരിക്കലും വിദ്യാഭ്യാസം അല്ല. ഇന്ന് എഞ്ചിനീയരിംഗിനും എം.ബി.ബി.എസിനും പഠിക്കുന്ന നല്ലൊരു പങ്ക് കുട്ടികളും പത്താം തരത്തിൽ താഴെ വിദ്യാഭ്യാസമുള്ളവരുടെ മക്കളാണ്. ഈ രക്ഷിതാക്കൾ വലിയ വിദ്യാഭ്യാസമില്ലാതെ തന്നെ ജീവിതത്തിൽ (സാമ്പത്തികമായി) രക്ഷപ്പെട്ടതുകൊണ്ടാണ് അവരുടെ മക്കൾക്ക് ഉയർന്ന വിദ്യാഭ്യാസം ലഭിക്കാൻ തന്നെ കാരണം. വിദ്യാഭ്യാസം ഇല്ലാത്തവർ വിഢികളാണെങ്കിൽ അത് സാധിക്കില്ലല്ലോ!

  ReplyDelete
 6. ടീച്ചറേ മാനേജറാവാന്‍ മാനേജിങ് കപ്പാസിറ്റി മതി. മറിച്ച് അവനായിരുന്നു ആ സ്ഥാപനങ്ങളുടെ ഒക്കെ പ്രിന്‍സിപ്പാളും ഡോക്ടറുമെന്നൊക്കെയായിരുന്നെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പൊയേനേ

  ReplyDelete
 7. ഇപ്പോള്‍ മനസ്സിലായില്ലെ ടീച്ചറേ ഇതൊക്കെ എങ്ങനെ മാനേജു ചെയ്യുമെന്നു?.സജിം പറഞ്ഞതില്‍ കാര്യമില്ലാതില്ല. വിദ്യാഭ്യാ‍സവും വിവരവും തമ്മില്‍ വളരെ വിത്യാസമുണ്ട്.

  ReplyDelete
 8. പഠിച്ചവനെക്കാൾ വിവരം പഠിക്കാത്തവർക്ക് ഉണ്ടെന്ന് അനുഭവം കൊണ്ട് മനസ്സിലാക്കിയിട്ടുണ്ട്.
  @ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur-,
  ലക്ഷ്യം പണം തന്നെയാണ്. അഭിപ്രായം എഴുതിയതിന് നന്ദി.
  @ദിവാരേട്ടn-,
  മാനേജ് ചെയ്യുന്നത് നന്നായിട്ടായിരിക്കും, അതുകൊണ്ടല്ലെ അച്ഛൻ അവനെ മേനേജരാക്കിയത്. അഭിപ്രായം എഴുതിയതിന് നന്ദി.
  @sm sadique-,
  അതേ അനുഭവം തന്നെയാണ് എനിക്കും. അഭിപ്രായം എഴുതിയതിന് നന്ദി.
  @ഇ.എ.സജിം തട്ടത്തുമല-,
  വിശദമായി അഭിപ്രായം എഴുതിയതിന് നന്ദി. ഉന്നതവിദ്യാഭ്യാസവും ഡിഗ്രിയും ഇല്ലാത്ത പലരും അതെല്ലാം ഉള്ളവരെക്കാൾ ഉയർന്ന് വന്നത് കാണാറുണ്ട്. അത് മനസ്സിലാക്കിയ അച്ഛൻ അവനെ മേനേജരാക്കി.
  @Manoraj-,
  ശരിയാണ്, മേനേജറാവാൻ ഡിഗ്രി വേണമെന്നില്ല, വിവരം ഉണ്ടായാൽ മതി. അഭിപ്രായം എഴുതിയതിന് നന്ദി.
  @Mohamedkutty മുഹമ്മദുകുട്ടി-,
  വിദ്യാഭ്യാസം ഇല്ലെങ്കിലും കഴിവുകൾ ഉള്ള ധാരാളം ആളുകൾ ഉണ്ട്. അഭിപ്രായം എഴുതിയതിന് നന്ദി.

  ReplyDelete
 9. അല്ലാതെ പിന്നെ അവനെ എവിടെയെങ്കിലും കൊള്ളിക്കണ്ടേ

  ReplyDelete
 10. കഥ നന്നായി. പക്ഷേ വിദ്യാഭ്യാസമുള്ളവരേക്കാൾ നന്നായി മാനേജു ചെയ്യുന്ന അത്ര വിദ്യാഭ്യാസമില്ലാത്തവരും ഉണ്ട്!

  ReplyDelete
 11. ചെറുതെങ്കിലും വളരെ ചിന്തനീയം!! അഭിനന്ദങ്ങള്‍ മിനി ടീച്ചറെ.

  ReplyDelete
 12. വിദ്യഭ്യാസം കുറവായിട്ടും നല്ല പുലികുട്ടികളെ പോലുള്ള മാനേജേഴ്സിനെ കണ്ടിട്ടുണ്ട്. അതൊരു കഴിവാണ്. വിദ്യഭ്യാസം കുറഞ്ഞശതമാനം കടലാസുകളില്‍ മാത്രമേ അവ്ടെ ആവശ്യം വരുന്നുള്ളൂ. എന്നൊക്കെ തന്നെയാണ് ഞാനും പറയാന്‍ വന്നത്. പക്ഷേ എല്ലാവരും പറഞ്ഞ് കഴിഞ്ഞതോണ്ട് ,,,,വേണ്ട, ഒന്നും പറയിണില്ല.

  ഹോ, ആ ഫാമിലീല് കെട്ടിക്കാനൊരു പെങ്കൊച്ചില്ലാതെ പോയല്ലോ ഫഗോതീ... വേണേല്‍ പള്ളികൂടത്തിലേ പോയിട്ടില്ലെന്ന് പറയാം. വല്ല പോസ്റ്റും തരപെടുത്താന്‍ പറ്റുവോ ആവോ!!!!

  ReplyDelete
 13. @റോസാപൂക്കള്‍-,
  @കുമാരന്‍ | kumaran-,
  @ശ്രീനാഥന്‍-,
  അഭിപ്രായം എഴുതിയതിന് എല്ലാവർക്കും നന്ദി.
  @ചെറുത്*-,
  ജോലിയില്ലാത്ത മേനേജർ മകനെ കെട്ടിയ ടീച്ചറെ എനിക്കറിയാം. ഈ കഥയിൽ പറയുന്നത് പോലുള്ള സംഭവങ്ങൾ എന്റെ നാട്ടിലുണ്ട്. അഭിപ്രായം എഴുതിയതിന് നന്ദി.

  ReplyDelete
 14. അവനും വേണല്ലോ ഒരു പണി....

  ReplyDelete
 15. "അവനെയും എവിടെയെങ്കിലും കൊള്ളിക്കണ്ടേ...." ന്ന് ആ കമന്റ് ഇഷ്ട്ടായി...

  ReplyDelete
 16. @Areekkodan | അരീക്കോടന്‍-, ആളവന്‍താന്‍-,
  അങ്ങനെ പണികിട്ടിയ വിവരമുള്ളവർ ഉണ്ടെങ്കിലും വിവരദോഷികളെ പരിചയപ്പെട്ടതിൽ നിന്നാണ് കഥ ഉണ്ടായത്. അഭിപ്രായം എഴുതിയതിന് നന്ദി.

  ReplyDelete
 17. അക്കാദമിക്ക് യോഗ്യതയെക്കള്‍
  ജീവിതാനുഭവം കാര്യങ്ങള്‍ കൃത്യമായി നടത്താന്‍ സാധിക്കും
  വര്‍ത്തമാന കാലത്ത് ഒരുപാട് അന്ഭവങ്ങള്‍ ഉണ്ട്

  ReplyDelete

മിനിയുടെ കഥകളുടെ ലോകത്തേക്ക് സ്വാഗതം, കഥ വായിച്ച് കഴിഞ്ഞല്ലൊ,, ഇനി അഭിപ്രായം എഴുതാം..