“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

7/12/11

ഭക്തജനങ്ങളുടെ ശ്രദ്ധക്ക്

                          പൂജയും അഭിഷേകവും കഴിഞ്ഞ്, ശ്രീകോവിൽ നട തുറന്നപ്പോൾ അവൾ മുന്നിലുണ്ടായിരുന്നു. കീറിത്തുടങ്ങിയ മുഷിഞ്ഞ സാരിയുടെ തുമ്പിൽ നാലായി മടക്കി ഒളിപ്പിച്ച അഞ്ചുരൂപാ നോട്ട് മുറുകെപ്പിടിച്ച്, ദൈവത്തിന്റെ മുന്നിൽ‌വന്ന് കൈകൂപ്പി, നിശബ്ദമായി അവൾ പ്രാർത്ഥിക്കാൻ തുടങ്ങി,
“എന്റെ മോന്റെ ദീനം മാറ്റിത്തരണേ,,, ദൈവമേ എനിക്കൊരു നല്ലകാലം വരണേ,,,”
                       എന്നത്തെയും‌പോലെ ഇന്നും മതിയാവോളം പ്രാർത്ഥിക്കാൻ അവൾക്ക് അവസരം ലഭിച്ചില്ല. പിന്നിൽ‌നിന്ന് തിക്കിതിരക്കി വരുന്നവരുടെ തള്ളലിൽ ഒഴുകിഅകലാൻ തുടങ്ങിയെങ്കിലും ആ ഒഴുക്കിനെതിരെ എത്താനായി അവൾ പരിശ്രമിക്കുകയാണ്.
                        
                         എല്ലാം കാണുന്നവനാണെങ്കിലും കാലത്തിന്റെ കുത്തൊഴുക്കിൽ കാഴ്ച പരിമിതപ്പെടുത്തിയ ദൈവം, നാവെടുത്ത് ഒരുവാക്ക് പറയാനാവാത്ത ആ പാവം സ്ത്രീയെ കാണാൻ തുടങ്ങിയിട്ട് ഏതാനും നാളുകളായി. പൂജാരിയുടെ അഭിഷേകവും അർച്ചനയും കഴിഞ്ഞ് ശ്രീകോവിലിന്റെ വാതിൽ തുറന്നാലുള്ള ഏതാനും മണിക്കൂർ മാത്രമാണല്ലൊ തനിക്ക് ദർശ്ശനസൌഭാഗ്യം. ആ ഇടവേളയിൽ തന്റെ മുന്നിൽ വന്ന് പ്രാർത്ഥിക്കുന്ന ഭക്തജനങ്ങളെ കണ്ട് സായൂജ്യമടയാനാണ് തന്റെ വിധിയെന്ന് ദൈവം പണ്ടേ തിരിച്ചറിഞ്ഞിരുന്നു. അനുഗ്രഹങ്ങൾ കോരിച്ചൊരിയുന്നവനാണെന്ന് ആളുകൾ പറയുന്നുണ്ടെങ്കിലും അതെല്ലാം ഭക്തജനങ്ങളുടെ വിശ്വാസം മാത്രമാണെന്ന് എല്ലാം അറിയുന്ന ദൈവത്തിന് മാത്രമറിയുന്ന രഹസ്യമാണ്. കോടികളുടെ നിധി ഉള്ളിൽ ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്നും പാവങ്ങളുടെ കണ്ണീരൊപ്പാൻ അതിലൊരു നാണയംപോലും തനിക്ക് ഉപയോഗിക്കാനാവില്ലെന്നും നന്നായി അറിയാം. ഓരോ വർഷവും ഉത്സവത്തിനുശേഷം ആറാട്ടിനായി പുറത്തിറങ്ങുന്നതാണ് ആകെ ഒരു ആശ്വാസം. എന്നാൽ അതിനിടയിൽ എന്തൊക്കെ ഭീകരദൃശ്യങ്ങൾക്കാണ് തനിക്ക് സാക്ഷിയാവേണ്ടി വരുന്നത്!

                        നിത്യേന ആയിരങ്ങളുടെ കണ്ണീരുകണ്ട് മരവിച്ച മനസ്സുമായി പഞ്ചലോഹവിഗ്രഹത്തിനുള്ളിൽ കുടികൊള്ളുന്ന ദൈവത്തിന് അടുത്ത കാലത്തായി ഒന്നിലും പുതുമ തോന്നാറില്ല. എല്ലാറ്റിലും ഒരു ആവർത്തന വിരസതയാണ്;                      
                        ആ തിരക്കിനിടയിൽ മുണ്ടും നേര്യതും ധരിച്ച്, ചന്ദനപ്പൊട്ട് നെറ്റിയിൽ ചാർത്തിയ കറുത്തസുന്ദരിയെ കണ്ടപ്പോൾ ദൈവത്തിന്റെ ഉള്ളോന്ന് പിടഞ്ഞു. അവൾ വന്ന ദിവസങ്ങളിലെല്ലാം ദൈവത്തിന്റെ മന:സമാധാനം തകർന്നതാണ്. ചൂരീദാർ അണിഞ്ഞുവരുന്ന അവൾ അമ്പലനടയുടെ സമീപമുള്ള വാടക സെന്ററിൽ‌നിന്നും മുണ്ടും നേര്യതും വാങ്ങി അണിഞ്ഞ് വരുന്നതാണെന്ന് ഒറ്റനോട്ടത്തിൽ‌തന്നെ അറിയാം. നടതുറക്കുമ്പോഴുണ്ടാവുന്ന തിരക്കിനിടയിൽ കൈയിൽ കിട്ടാവുന്ന പണവും പൊന്നും മോഷ്ടിച്ച് സ്ഥലം വിടുന്ന അവളെ നോക്കി നിൽക്കാനാണ് തന്റെ വിധിയെന്ന് ദൈവം പരിതപിച്ചു. ഭക്തിയുടെ ലഹരിയിൽ സ്വബോധം നഷ്ടപ്പെട്ടവർ പണം പോയകാര്യം അറിയുമ്പോഴേക്കും അത് കൈക്കലാക്കിയ കറുത്തസുന്ദരി അകലെ എത്തിയിരിക്കും. അവളുടെ കള്ളത്തരം അറിയുന്നുണ്ടെങ്കിലും പരിഹാരം കാണാനാവാത്ത അവസ്ഥയിൽ ദൈവം നിസ്സഹായനായി.

                           അതിനിടയിൽ മുന്നോട്ട് നീങ്ങിയ ആ പാവം സ്ത്രീ ഒഴുക്കിനെതിരെ ജനസഞ്ചയത്തോട് മത്സരിച്ച് തിരികെവന്നതിൽ ദൈവം സന്തോഷിച്ചു. സർവ്വാഭരണഭൂഷിതനായി ഉജ്ജ്വലകാന്തിയിൽ കുളിച്ച ദൈവത്തെ നോക്കി ഇരുകൈകളും കൂപ്പിയ അവൾ അല്പം കുനിഞ്ഞ് മുഷിഞ്ഞ അഞ്ചുരൂപ, തിരുനടയിലെ നൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾക്കിടയിൽ കാണിക്കവെച്ചു.
അതേനിമിഷമാണ് അവളുടെ പിന്നിലുള്ള മുത്തശ്ശി ഉച്ചത്തിൽ അലറിയത്,
“അയ്യോ എന്റെ മാലപോയേ,,,,”

                            എത്ര പെട്ടെന്നാണ് രംഗം മാറിയത്, പോലീസുകാരും കാവൽക്കാരും ചേർന്ന ഒരു പടയാണ് പെട്ടെന്നവിടെ ഇരച്ചുകയറിയത്. അതോടൊപ്പം മൈക്ക് അനൌൺസ്‌മെന്റ് വന്നു, 
“ഭക്തജനങ്ങളുടെ ശ്രദ്ധക്ക്, ആരും വെളിയിലേക്ക് പോകരുത്; ഒരു സ്ത്രീയുടെ മാല നഷ്ടപ്പെട്ടിട്ടുണ്ട്, പരിശോധനക്ക് ശേഷം എല്ലാവർക്കും പുറത്തുപോകാം”
മാല നഷ്ടപ്പെട്ട സ്ത്രീ ആവലാതികൾ പറയുകയും മറ്റുള്ളവരെ കുറ്റപ്പെടുത്തുകയും ചെയ്യുന്നുണ്ട്,
“എന്നാലും ദേവന്റെ തിരുനടയിൽ നിന്നും മോഷണം, എന്റെ പത്തുപവൻ മാലയാ”
“സ്വർണ്ണമാലയിടണ്ടാ എന്ന് ഞാനപ്പൊഴെ പറഞ്ഞതല്ലെ, അപ്പോൾ നീയെന്താ പറഞ്ഞത്? ‘ദൈവത്തിന്റെ മുന്നിൽ കള്ളന്മാരുണ്ടാകില്ല, ആളില്ലാത്ത വീട്ടിൽ‌വെച്ചാൽ കള്ളന്മാർ കൊണ്ടുപോകും’ എന്ന്,,, എന്നിട്ടിപ്പൊ എന്തായി?”
മുത്തശ്ശിയുടെ ഭർത്താവ് ഭാര്യയെ കുറ്റപ്പെടുത്തുകയാണ്,

                    പോലീസുകാരുടെ എണ്ണം കൂടിയപ്പോൾ അവർ ചുറ്റും‌നിരന്ന് ഒരോ ആളുകളെയും ചോദ്യം ചെയ്യാൻ തുടങ്ങി. സംശയമുള്ളവരെ മാറ്റിനിർത്തിയപ്പോൾ എല്ലാവരുടെയും കണ്ണുകൾ പതിച്ചത് അവളിൽ; 
അവളിൽ മാത്രം. 
മുഷിഞ്ഞ് കീറിപ്പറിഞ്ഞ വസ്ത്രങ്ങളണിഞ്ഞ അവളെയല്ലാതെ മറ്റൊരു മോഷ്ടാവിന്റെ രൂപം അവരുടെ മനസ്സിൽ ഇടം പിടിച്ചില്ല.
‘ആദ്യ അടി വീണപ്പോൾ അവൾ ശ്രീകോവിലിന്റെ മുന്നിൽ കമഴ്ന്ന് വീണു,, പിന്നെ തുരു തുരാ അടിയുടെ പെരുമഴ ദേഹത്ത് പതിക്കാൻ തുടങ്ങി. അവളുടെ നെറ്റിയിലെ മുറിവിലൂടെ ചുറ്റും പരക്കുന്ന ചോര നോക്കി മാലനഷ്ടപ്പെട്ടവൾ ഉറപ്പ് നൽകി,
“സാറെ ഇവൾതന്നെയാ കള്ളി, എന്റെ തൊട്ടടുത്ത് ഈ പെണ്ണ് ഉണ്ടായിരുന്നു”
“മാല ഒളിപ്പിച്ചിരിക്കും; ഇവിടെ ദൈവത്തിന് മുന്നിൽ‌വെച്ച് അവൾ സത്യം പറയില്ല, സ്റ്റേഷനിൽ‌പോയി ദേഹപരിശോധന നടത്തിയിട്ട് നല്ല അടികൊടുത്താൽ അവൾ പറയും”
ജനങ്ങൾ കൂട്ടത്തോടെ അവൾക്കെതിരായി വിധിയെഴുതി, അടികൊണ്ട് അവശയായ അവളെ തൂക്കിയെടുത്ത് പോലീസ് വണ്ടിയിലേക്ക് എറിയുന്നതിനിടയിൽ ആ കറുത്തസുന്ദരി വിളിച്ചുപറഞ്ഞു,
“മാന്യന്മാർ മാത്രം അമ്പലത്തിൽ വരുമ്പോൾ ഇവറ്റകളെല്ലാം കക്കാനും പോക്കറ്റടിക്കാനുമല്ലാതെ മറ്റെന്തിനാണ് അമ്പലത്തിൽ വരുന്നത്?”
                           
                         ദൈവത്തിന്റെ മനസ്സ് വേദനിച്ചു, ഒന്ന് പൊട്ടിക്കരയണമെന്നുണ്ട്. എത്ര ഉള്ളുരുകി കരഞ്ഞാലും ഒരുതുള്ളി കണ്ണീർ‌പോലും വരില്ലല്ലൊ! അതിനിടയിൽ തൊണ്ടിസഹിതം പിടിക്കപെടുമെന്ന് ഭയപ്പെട്ട ആ കറുത്തസുന്ദരി, ചുറ്റുവിളക്കിന് സമീപമുള്ള ഭണ്ഡാരപ്പെട്ടിയിൽ മാല നിക്ഷേപിച്ചത് ദൈവത്തിനുമാത്രം അറിയാൻ കഴിയുന്ന രഹസ്യം മാത്രമായി അവശേഷിച്ചു. പഞ്ചലോഹങ്ങൾക്കുള്ളിൽ കുടികൊള്ളുന്ന ദൈവം തന്റെ നിസ്സഹായഅവസ്ഥ ഒരിക്കൽ‌കൂടി തിരിച്ചറിയുന്ന നിമിഷം. മനുഷ്യർ ചെയ്ത പാപത്തിന്റെ ഒരു പങ്ക് തനിക്ക് നൽകുന്നത് സ്വീകരിക്കാതെ എന്ത് ചെയ്യാനാവും?
വിലമതിക്കാനാവാത്ത സമ്പത്തിന്റെ കാവൽക്കാരനായി കാലം കഴിക്കുന്ന ദൈവത്തിന്, തന്റെ സമ്പത്തിന്റെ കൂട്ടത്തിൽ പത്ത് പവൻ വർദ്ധിക്കുന്നത് അറിയാൻ കഴിഞ്ഞു.

46 comments:

  1. :-(((((

    സംഭവിക്കുന്നത് പലപ്പോഴും ഇങ്ങനെ തന്നെയാവും അല്ലേ

    ReplyDelete
  2. ആനുകാലിക പ്രസക്തമായ നല്ല കഥ, ആകര്‍ഷകമായി എഴുതി.

    ReplyDelete
  3. നല്ലകഥ മാത്രമല്ല നല്ലൊരു ആശയം കൂടി ഉള്‍പെടുത്തി അഭിനദനങ്ങള്‍

    ReplyDelete
  4. മിനി,സമ്മതിച്ചു.നമിച്ചു. ആളു പുലി തന്നെ.
    കഥ വളരെ നന്നായി.
    സസ്നേഹം

    ReplyDelete
  5. കഥ മിനിയായതം മിനി കഥയായതും നന്നായി.
    വിലമതിക്കാനാവാത്ത സമ്പത്തിന്റെ കാവൽക്കാരനായി കാലം കഴിക്കുന്ന ദൈവത്തിന്, തന്റെ സമ്പത്തിന്റെ കൂട്ടത്തിൽ പത്ത് പവൻ വർദ്ധിക്കുന്നത് അറിയാൻ കഴിഞ്ഞു.അതു കലക്കി

    ReplyDelete
  6. @നല്ലി . . . . . -,
    അങ്ങനെയല്ലാതെ തരമില്ലല്ലൊ;
    @anju nair, @G.manu, @തെച്ചിക്കോടന്‍, @ഷാജി, @കൊമ്പന്‍, @റോസാപൂക്കള്‍, @ജനാര്‍ദ്ദനന്‍.സി.എം, @sathees makkoth | സതീശ് മാക്കോത്ത്,
    അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.

    ReplyDelete
  7. ആഹാ! ഇത് കലക്കി. സമ്പത്തിനെക്കുറിച്ച് വായിച്ച് കഥകൾ കേട്ട് മഹത്വം സ്ഥാപിച്ച് വെല്ലുവിളികൾ ഉയർത്തി......ആരും മടുത്ത് പോകുന്ന സ്ഥിതിയിലാണു കാര്യങ്ങൾ. ഈ കഥ തന്ന ഉന്മേഷം ചെറുതല്ല. അഭിനന്ദനങ്ങൾ.

    ReplyDelete
  8. കണ്ടെത്തിയ നിധിയില്‍ ഇത് പോലെ എത്രയോ ഉണ്ടാവും അല്ലെ

    ReplyDelete
  9. എന്നാലും ആ പാവം സ്ത്രീ ... ദൈവത്തിനു പോലും രക്ഷിക്കാന്‍ കഴിയാത്ത അവരെപ്പോലെ എത്രയോ ആളുകള്‍ ... കഥ ഒത്തിരി ഇഷ്ടായി ടീച്ചറെ...

    ReplyDelete
  10. മിനി ടീച്ചറെ, ചിന്തിപ്പിക്കുന്ന കഥ. വളരെ നന്നായിട്ടുണ്ട്. പക്ഷെ, എഴുത്താപ്പുറം വായിക്കാന്‍ ഒരുങ്ങുന്നവര്‍ ചിലപ്പോള്‍ ടീച്ചറെ ക്രൂശിച്ചേക്കും. തീര്‍ച്ച. :-)

    ReplyDelete
  11. @Echmukutty-,
    @കുമാരന്‍ | kumaran-,
    @SONY.M.M.-,
    @MyDreams-,
    @Lipi Ranju-,
    @സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു-,
    ദൈവത്തിനു പോലും രക്ഷിക്കാനാവാത്ത നിസ്സഹായ അവസ്ഥകൾ പലർക്കും ഉണ്ടാവാറുണ്ട്. അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.

    ReplyDelete
  12. കണ്ണ് തുറക്കാത്ത ദൈവങ്ങളെ...
    കരയാനറിയാത്ത ചിരിക്കാനറിയാത്ത കളിമണ്‍പ്രതിമകളെ...

    മറക്കൂ നിങ്ങള്‍ ആ ദേവദാസിയെ...

    കഥ നന്നായി...

    ReplyDelete
  13. കഥ ഇഷ്ടമായി .പ്രത്യേകിച്ചും ഈ വരികള്‍ ‍ ദൈവത്തിന്റെ മനസ്സ് വേദനിച്ചു, ഒന്ന് പൊട്ടിക്കരയണമെന്നുണ്ട്. എത്ര ഉള്ളുരുകി കരഞ്ഞാലും ഒരുതുള്ളി കണ്ണീർ‌പോലും വരില്ലല്ലൊ!

    ReplyDelete
  14. നല്ല കഥ.. ഇങ്ങനെയേ സംഭവിക്കൂ. നിരപരാധികൾ ക്രൂശിക്കപ്പെടും. ദൈവം ദുഷ്ടനെ പന പോലെ വളർത്തും:(

    ReplyDelete
  15. @ഷാരോണ്‍-,
    ദൈവം കണ്ണ് തുറന്നെങ്കിൽ എത്ര നന്നായിരിക്കും? അഭിപ്രായം എഴുതിയതിന് ഒത്തിരി നന്ദി.
    @AFRICAN MALLU-,
    ആഫ്രിക്കയിലെന്തുണ്ട് വിശേഷം? അഭിപ്രായം എഴുതിയതിന് നന്ദി.
    @ഋതുസഞ്ജന-,
    പനപോലെ വളരുന്ന ദുഷ്ടന്മാരുടെതാണല്ലൊ ലോകം! അഭിപ്രായം എഴുതിയതിന് നന്ദി.
    @മുക്കുവന്‍-,
    അഭിപ്രായം എഴുതിയത് എനിക്കും ഇഷ്ടായി. അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  16. സ്വാഭാവികതയുള്ള കഥ. നന്നായി ആസ്വദിച്ചു

    ReplyDelete
  17. നല്ല കഥ..തികച്ചും വ്യത്യസ്തമായ് കഥ...
    "കോടികളുടെ നിധി ഉള്ളിൽ ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്നും പാവങ്ങളുടെ കണ്ണീരൊപ്പാൻ അതിലൊരു നാണയംപോലും തനിക്ക് ഉപയോഗിക്കാനാവില്ലെന്നും നന്നായി അറിയാം. ഓരോ വർഷവും ഉത്സവത്തിനുശേഷം ആറാട്ടിനായി പുറത്തിറങ്ങുന്നതാണ് ആകെ ഒരു ആശ്വാസം. എന്നാൽ അതിനിടയിൽ എന്തൊക്കെ ഭീകരദൃശ്യങ്ങൾക്കാണ് തനിക്ക് സാക്ഷിയാവേണ്ടി വരുന്നത്! "..
    ഈ വരികള്‍ പ്റത്യെകമായി ഇഷ്ടപ്പെട്ടു....

    ReplyDelete
  18. മിനിയുടെ കഥയായാലും മിനിക്കഥയായാലും
    ഇതില്‍ ജീവിതമുണ്ട്, നീറുന്ന മനസ്സുമുണ്ട്
    ആശംസകള്‍

    ReplyDelete
  19. ടീച്ചറേ കഥ ഇഷ്ടായി. ഇതിപ്പോള്‍ ദൈവം ഉണ്ടോ ഇല്ലയോ എന്ന സംശയം ജനിപ്പിച്ചൂ കേട്ടോ :)

    ReplyDelete
  20. കഥ നന്നായി, ഒന്ന് ശ്രദ്ധിച്ചാല്‍ കഥയല്ലെന്നും മനസ്സിലാവും. നടക്കുന്നതൊക്കെ തന്നെ. എച്ച്മു പറഞ്ഞ പോലെ നിധി എന്ന് കേള്‍ക്കുമ്പോഴേ ഇപ്പൊ ഒരുതരം രസംകൊല്ലി വിഷയം കേള്‍ക്കുന്ന പോലായിട്ടുണ്ട്.

    പപ്പനാവനിട്ടും താങ്ങി ലെ . ഉം ഉം ;)

    അപ്പൊ ആശംസകള്‍!

    ReplyDelete
  21. പ്രിയപ്പെട്ട മിനി,
    ശ്രീരാം ജയറാം,ജയ ജയ രാം!
    വേറിട്ട ചിന്തയും,നല്ലൊരു ശൈലിയും ചേര്‍ന്നുള്ള പോസ്റ്റ്‌ നന്നായി!അഭിനന്ദനങ്ങള്‍!
    പുണ്യം നിറഞ്ഞ രാമായണ മാസം ആശംസിക്കുന്നു!
    സസ്നേഹം,
    അനു

    ReplyDelete
  22. വളരെ നല്ല കഥ!

    ഇഷ്ടപ്പെട്ടു.

    ReplyDelete
  23. @നിശാസുരഭി-, Vp Ahmed-, @അനശ്വര-,
    അഭിപ്രായം എഴുതിയതിന് നന്ദി.
    @കെ.എം. റഷീദ്-,
    കഥ പോലെ ഒരു ജീവിതം. അഭിപ്രായം എഴുതിയതിന് നന്ദി.
    @Manoraj-,
    ദൈവം എല്ലാം കാണുന്നുണ്ടാവും, അഭിപ്രായം എഴുതിയതിന് നന്ദി.
    @ചെറുത്*-,
    എന്റെ ജീവിതത്തിന്റെ ആദ്യകാലത്ത് ഒരു നിധിയുടെ ചരിത്രമുണ്ട്. നിധികിട്ടുമെന്ന് വിശ്വസിച്ച എന്റെ അച്ഛന്റെ ജീവിതം. അഭിപ്രായം എഴുതിയതിന് നന്ദി.
    @anupama-,
    കർക്കിടക ആശംസകൾ, അഭിപ്രായം എഴുതിയതിന് നന്ദി.
    @jayanEvoor-,
    ഡോക്റ്ററെ ബ്ലോഗിൽ പനിവരുന്നതുപോലെ,, പരിഹാരം പറഞ്ഞു തരുമോ? അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  24. നല്ല കഥ..
    പത്മനാഭസ്വാമി ഉറങ്ങുകയാണല്ലോ അവിടെ.. എന്നാണു മനുഷ്യര്‍ കരുതുന്നത് എന്നാണു അവിടെ പോയപ്പോള്‍ എനിക്കു തോന്നിയത്. അവിടത്തെ അനുഭവം ‘അഴുകിയ ജന്മങ്ങള്‍‘ എന്ന കവിതയില്‍ ഞാന്‍ ചേര്‍ത്തിട്ടുണ്ട്.

    ReplyDelete
  25. ചിന്തിച്ചു എഴുതി. ചിന്തിപ്പിച്ചു.
    ഒരു മിനി ടച്ച്.

    ReplyDelete
  26. വ്യത്യസ്തം ആയ ഒരു കഥ.different angle

    ReplyDelete
  27. നല്ല കഥ ഇഷ്ടമായി..

    ReplyDelete
  28. ഇതൊക്കെ തന്നയാവും അല്ലെ യാഥാര്‍ത്യങ്ങളും നിരപരാധികള്‍ ശിക്ഷിക്കപെടുകയും അപരാധികള്‍ രക്ഷപെടുകയും ചെയ്യുന്നത് നോക്കി ഇരിക്കേണ്ടി വരുന്ന ദൈവം ..അതോ ഇപ്പൊ ദൈവം അനുഗ്രഹിക്കുനതും പോക്കറ്റിന്റെ വലുപ്പം നോക്കിയാണോ ??ചിലതൊക്കെ കാണുമ്പോ അങ്ങനെ തോന്നി പോകുനുണ്ട് ..നേര്ച്ചപെട്ടിയില്‍ വീഴുന്ന കാശിന്റെ കണക്കനുസരിച്ച് അനുഗ്രഹം ..ദൈവം ഒരു കൈക്കൂലി കാരന്‍ ആയി മാറുവാണോ??

    ReplyDelete
  29. എന്തെല്ലാം കാഴ്ചകള്‍.. ക്ഷേത്രചുവരുകള്‍ക്കുള്ളില്‍ പാവം ഈശ്വരന്‍ വീര്‍പ്പുമുട്ടാന്‍ തുടങ്ങിയിട്ട് കാലമേറെയായി..

    മിനി ടീച്ചറെ.. കഥ നന്നായിട്ടുണ്ട്.. സത്യങ്ങള്‍ കാണാന്‍ കണ്ണില്ലാത്ത ദയാരഹിതമായ ലോകത്തിന്റെ ഒരു ജാലകകാഴ്ച..

    കഥയെ കാലികപശ്ചാത്തലത്തിലേക്ക് ആക്കാന്‍ കോടികളുടെ നിധിയെ പറ്റി പറയേണ്ടതില്ലായിരുന്നു എന്ന് തോന്നി.. അവിടെയെന്തോ കൃത്രിമത്വം ഫീല്‍ ചെയ്തു.. അല്ലാതെ കൂടി കഥ ഭംഗിയാവുമായിരുന്നല്ലോ..??

    ReplyDelete
  30. @വി കെ ബാലകൃഷ്ണന്‍-,
    @ശങ്കരനാരായണന്‍ മലപ്പുറം-,
    @മുകിൽ-,
    @താന്തോന്നി/Thanthonni-,
    @Blogger സുജിത് കയ്യൂര്‍-,
    അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.

    ReplyDelete
  31. @mad|മാഡ്-,
    വളരെ സന്തോഷം,,,
    ഡോക്റ്റർ 'MAD' എന്ന പേരിൽ എന്റെ ഒരു കഥാപാത്രം ഉണ്ട്. അഭിപ്രായം എഴുതിയതിന് നന്ദി.
    @ജുവൈരിയ സലാം-,
    അഭിപ്രായം എഴുതിയതിൽ എനിക്കും ഇഷ്ടായി.
    @INTIMATE STRANGER-,
    ഇനിയും എന്തിന് അപരിചിതരായി കഴിയുന്നു? അഭിപ്രായം എഴുതിയതിന് നന്ദി.
    @Sandeep.A.K-,
    ഇപ്പോൾ കോടികളുടെ കാലമല്ലെ? അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  32. ദൈവം എത്ര നിസ്സഹായന്‍ ..!! ( ബ്ലോഗ്ഗര്‍ നിസ്സഹായന്‍ അല്ല !! ;-))

    ReplyDelete
  33. @Chethukaran Vasu-,
    ദൈവത്തിന്റെ കളികൾ,
    അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  34. കഥ വളരെ നന്നായി അവതരിപ്പിച്ചു
    വളരെ ഇഷ്ടായി കഥ

    ReplyDelete

മിനിയുടെ കഥകളുടെ ലോകത്തേക്ക് സ്വാഗതം, കഥ വായിച്ച് കഴിഞ്ഞല്ലൊ,, ഇനി അഭിപ്രായം എഴുതാം..