വിദേശത്ത് നിന്നും വന്ന ‘ഭർത്താവ്’ തിരിച്ച് പോകുന്നതിനു മുൻപ്, അവൾപോലും അറിയാതെ അവൾക്കൊരു സമ്മാനം കൊടുത്തു.
…..
…..
ഭർത്താവ് പോയപ്പോൾ വിരഹദുഖവും പേറി തനിച്ചിരിക്കുന്ന അവളിൽനിന്നും ആ സമ്മാനം ‘ഭർതൃപിതാവ്’ ബലം പ്രയോഗിച്ച് പിടിച്ചുവാങ്ങി.
…..
…..
ഏതാനും ദിവസം കഴിഞ്ഞപ്പോൾ ‘അമ്മായിഅച്ഛൻ’ മരുമകളിൽനിന്നും ലഭിച്ച സമ്മാനം, അയാളുടെ ഭാര്യക്ക് അതായത് അവളുടെ ‘അമ്മായിഅമ്മക്ക്’ രഹസ്യമായി നൽകി.
…..
…..
മറ്റാരും അറിയരുതെന്ന ഉറപ്പിന്മേൽ ‘അമ്മായിഅമ്മ’ അത്, സ്വന്തം വീട്ടിലെ സ്വന്തം കാറിലെ ‘ഡ്രൈവർക്ക്’ രഹസ്യമായി സമ്മാനിച്ചു.
…..
…..
എല്ലാ കാര്യവും സ്വന്തം ഭാര്യയുമായി പങ്കിട്ടെടുക്കുന്ന ഡ്രൈവർ സമ്മാനം ‘അയാളുടെ ഭാര്യക്ക്’ നൽകി.
…..
…..
ഡ്രൈവർ ജോലിക്ക് പോയ നേരത്ത് ‘അയാളുടെ ഭാര്യയിൽ’നിന്നും ‘അയൽവാസികൾ’ സമ്മാനം സ്വീകരിച്ചു.
…..
…..
‘അയൽവാസികൾ’ ഓരോരുത്തരായി ആ സമ്മാനം ‘നാട്ടിലെ മറ്റുള്ളവർക്ക്’ രഹസ്യമായി കൊടുക്കുകയും കൊടുക്കാത്ത ചിലരിൽ നിന്ന് ‘ഏതാനും ചിലർ’ പിടിച്ചെടുക്കുകയും ചെയ്തു.
…..
…..
അങ്ങനെ, ആ ‘സമ്മാനം’ ആ നാട്ടിലുള്ള ‘എല്ലാവർക്കും’ രഹസ്യമായി ലഭിച്ചു.
???
കാലം മുന്നോട്ട് പോയ്‌ക്കൊണ്ടിരിക്കെ ‘സമ്മാനം’ കിട്ടിയവരെല്ലാം ജീവിതത്തിലെ അവസാന നാളുകൾ എണ്ണിതീർത്ത് മരണത്തെ കാത്തിരിക്കാൻ തുടങ്ങി.
???
ഏതാണ് ആ സമ്മാനം?
ReplyDelete?????
ഉത്തരം കിട്ടിയില്ലെ?
???
(സമ്മാനത്തോടൊപ്പം കാണിച്ച ചിത്രത്തിന് ഗൂഗിളിനോടുള്ള കടപ്പാട് അറിയിക്കുന്നു.)
നല്ല റിബ്ബൺ...!
ReplyDeleteമ്മ്....
ReplyDelete‘സമ്മാനം’ കിട്ടിയവരെല്ലാം ജീവിതത്തിലെ അവസാന നാളുകൾ എണ്ണിതീർത്ത് മരണത്തെ കാത്തിരിക്കാൻ തുടങ്ങി.???...വ്യഗ്യാർത്ഥം നന്നായി വെളിവാക്കുന്ന രചനാരീതി എനിക്ക് നന്നായി ഇഷ്ടപ്പെട്ടു.... ആ സമ്മാനം ലഭിച്ചവർക്ക് മരണ ഭയം മാറ്റാൻ ഇപ്പോൾ ആയൂർവേദത്തിൽ മരുന്ന് കണ്ട് പിടിച്ചിട്ടുണ്ടെന്നാണു അറിവ്.... തമാശയോടെയാണെങ്കിലും മിനിക്കുട്ടി എഴുതിയ ഈ കഥ ഇന്ന് നമ്മുടെ നാട്ടിൽ നടക്കുന്നതാണ് അതിന്റെ ഭവിഷ്യത്തുകൾ ജനം മനസ്സിലാക്കിയിരുന്നെങ്കിൽ??????
ReplyDeleteപഴയ കഥ പുതിയ രീതി. ഇഷ്ടപ്പെട്ടു
ReplyDeleteശശി, നര്‍മവേദി
പഴയ കഥ പുറ്തിയ രീതി. ഇഷ്ടപ്പെട്ടു
ReplyDeleteശശി, നര്‍മവേദി
വേലിചാടുന്ന പശുവിന് കോലുകൊണ്ട് മരണം...
ReplyDeleteഇതിനും മരുന്നു കണ്ടുപിടിക്കപ്പെട്ടു എന്ന് പറയപ്പെടുന്നു. സമ്മാനമെന്തെന്ന് രണ്ട് സമ്മാനദാനങ്ങള്‍ കഴിഞ്ഞപ്പോഴേക്കും മനസ്സിലായി :)
ReplyDelete@കുമാരാ : ദത് കലക്കി:):)
ഇതാദ്യം ഇയ്യാള്‍ക്കിതെവിടെന്ന് കിട്ടി ഈ സമ്മാനം? മരുന്ന് കണ്ടുപിടിചെന്നു കണ്ടു, എന്താകുമോ ആവോ?
ReplyDeleteസമ്മാനംന്ന് തലേക്കെട്ടും, ആദ്യത്തെ പോട്ടോം കണ്ടപ്പോ സ്റ്റോബറികൊണ്ട് വല്ല പായസോം ആവുംന്നാ കരുതീത്. ച്ഛീ.....ദെന്തുവാ ദ്!
ReplyDeleteഅല്പം കടന്ന കയ്യായിപോയി
ഫര്‍ത്താവ് > ഫാര്യ > അമ്മായച്ഛന്‍ > അമ്മായമ്മ > ഡ്രൈവര്‍ > ഫാര്യ > പിന്നെ അയല്‍വാസികള്‍?? ഇതെന്നാ വെള്ളരിക്കാപട്ടണാണോ??
ന്നാലും പറഞ്ഞേല് എന്തൊക്കെയോ എവ്ടൊക്കെയോ കാര്യമില്ലാതില്ല. കൊള്ളാം കൊള്ളാം!
ഹ ഹ ഹ ഹതിഷ്ടപെട്ടു. ഇതുവരെ ഇവ്ടുത്തെ ഒരു പോസ്റ്റിലെ അഭിപ്രായത്തിനും ഉടമയുടെ അംഗീകാരം വേണ്ടിയിരുന്നില്ല. അപ്പൊ ടീച്ചര്‍ക്ക് തന്നെ ഈ പോസ്റ്റിനെ അല്പം പേടിയുണ്ടെന്ന് മനസ്സിലായി. ഉം ഉം നടക്കട്ടെ ;)
ReplyDeleteരഹസ്യം ആദ്യമേ തന്നെ പിടി കിട്ടിടീച്ചറെ, അതോടെ വായനയുടെ രസവും പോയി. ഇനി പറഞ്ഞിട്ടെന്തു കാര്യം. നല്ല സന്ദേശം തന്നെ.
ReplyDeleteനടുക്കിക്കളഞ്ഞലോ. രോഗം സത്യത്തിൽ എവിടെയാണ്?
ReplyDelete@കുമാരന്‍ | kumaran-,
ReplyDelete@കൂതറHashimܓ -,
@ചന്തു നായർ-,
@Narmavedi-,
@ajith-,
@Manoraj-,
കഥയിൽ ഒരു പരീക്ഷണം നടത്തിയതാണ്,
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
സമ്മാനമെന്താണെന്ന് ഞാൻ പറയണ്ടല്ലൊ, ചന്തു നായർ, മരുന്നില്ലാത്തരോഗങ്ങൾ ഇല്ലല്ലൊ. പിന്നെ റിബ്ബൺ ഗൂഗ്ഗിൾ തന്നതാണ്.
@സിദ്ധീക്ക..-,
ReplyDeleteഅത് തന്നെയാ പലരും ചിന്തിക്കുന്നത്,, ആദ്യം ഇത്, ആർക്ക്, എവിടെന്ന് കിട്ടിയെന്ന്. അഭിപ്രായം എഴുതിയതിന് നന്ദി.
@ചെറുത്*-,
അത് സ്ട്രോ ബറിയൊന്നും അല്ല, നമ്മുടെ നാടൻ പാവക്ക(കയ്പ്പക്ക)യുടെ കുരുക്കളാണ്. പിന്നെ കമന്റുകൾ ആദ്യം എനിക്ക് തന്നെ വായിക്കണമെന്ന് തോന്നിയതാണ്. അഭിപ്രായം എഴുതിയതിന് നന്ദി.
@Mohamedkutty മുഹമ്മദുകുട്ടി-,
ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ കണ്ടുപിടിക്കട്ടെ, അഭിപ്രായം എഴുതിയതിന് നന്ദി.
@ശ്രീനാഥന്‍-,
അത് തന്നെയാണ് ഞാനും ചിന്തിക്കുന്നത്. അഭിപ്രായം എഴുതിയതിന് നന്ദി.
ഒരിടത്ത് ഒരാൾ പറഞ്ഞുകേട്ടത്, കഥയാക്കി പരത്തിപറഞ്ഞു എന്നേയുള്ളു.
generalise cheyyumpol, karyangal pokunna vazhi orupakshe inganeyokeyavum. ennalum ingane chadupidunnu povillerikum.
ReplyDeletekathayude avathranathinte puthureethi nallathanu.
എന്റെ കമന്റ് എവിടെ ?
ReplyDeleteനന്നായി....
ReplyDeleteഹ ഹ ഹ ടീച്ചറേ.....!
ReplyDelete@മുകിൽ-,
ReplyDeleteഅങ്ങനെയും സംഭവിക്കാം. ആദ്യകാലത്ത് ധാരാളം ചർച്ചകൾ നടന്നിരുന്നു. ഇപ്പോൾ കുറവാണ്. അഭിപ്രായം എഴുതിയതിന് നന്ദി.
@arun bhaskaran-,
താങ്കൾ എന്റെ പോസ്റ്റിന് ഇട്ട കമന്റ് ഒരിക്കൽ കണ്ണൂരിൽ വെച്ച് ഒരു ഡോക്റ്റർ പറഞ്ഞതും അത് കേട്ട നാട്ടുകാർ അയാളെ അടിച്ച് കാലൊടിച്ചതും ഡോക്റ്റർ ഉടലോടെ ആശുപത്രിയിൽ അഡ്‌മിറ്റായതും,,,
ആയ കാര്യങ്ങൾ എനിക്ക് നല്ല ഓർമ്മയുണ്ട്. അതിനാൽ ഇന്റർനെറ്റിലൂടെ വരുന്ന അടി പേടിച്ച് താങ്കളുടെ കമന്റും മാറ്റി വെച്ചിരിക്കയാണ്. എനിക്ക് പേടിയാ,,,
അഭിപ്രായം എഴുതിയതിന് നന്ദി.
@റാണിപ്രിയ-,
അഭിപ്രായം എഴുതിയതിന് നന്ദി.
@ആളവന്‍താന്‍-,
അഭിപ്രായം എഴുതിയതിന് നന്ദി.
കഥാകാരി ഭീഷണിയുടെ നിഴലിലാണ്....കട്ടവനെ കിട്ടിയില്ലെങ്കില്‍ കണ്ടവനെ പിടിക്കുന്നവര്‍ കമന്റ് കാരെ വെറുതെ വിടുമോ ആവോ .
ReplyDeleteആക്ഷേപ ഹാസ്യം കുറിക്കു കൊണ്ടു.
കുറെ മുന്‌പ് മിമിക്രി കേസറ്റല്‍ ഇതുപോലെ ഒരെണ്ണം കണ്ടിട്ടുണ്ട്.
ReplyDeleteഅമേരിക്കയില്‍ നിന്ന് ലീവിന് വരുന്ന മകനെ നിരുത്സാഹപ്പെടുത്തി അമ്മ പറയുന്ന ഡയലോഗ്-
"നീ ഇപ്പൊ നാട്ടില്‍ വന്നാല്‍ നിന്റെ ഭാര്യക്ക് അസുഖം വരും. ഭാര്യക്ക് വന്നാല്‍ പിന്നെ നിന്റെ അച്ഛന് വരും. അച്ഛന് വന്നാല്‍ എനിക്ക് വരും. എനിക്ക് വന്നാലോ മോനേ..നാട്ടുകാര്‍ക്ക് മുഴോന്‍ പകരില്ലേ!!"
ഒരു ക്ഷമാപണം....... ഞാൻ ഇവിടെയിട്ട കമന്റിൽ മിനിക്കുട്ടീ എന്ന് ബഹുമാനപ്പെട്ട ടീച്ചറിനെഅ സംബോധന ചെയ്തതിൽ ക്ഷമിക്കുക.. എന്നോളമോ എന്നെക്കളുമോ പ്രായം ഉള്ള ടീച്ചർ ക്ഷമിച്ച് മാപ്പ് നൽകുക..
ReplyDeleteമം ഒരു സാമൂഹിക വിപത്ത് ചുരുങ്ങിയ വാക്കുകളില്‍ പറഞ്ഞു..ആ ചിത്രം കൊടുക്കാതെ എത്ര പേര്‍ അറിയും എന്ന് നോക്കണം ആയിരുന്നു.. :)
ReplyDeleteഇതിപ്പോ ഞങ്ങളുടെ നാട്ടിലെ പ്രസിദ്ധമായ സീതി ഹാജി കഥയല്ലേ
ReplyDeleteമോനെ ഇജ്ജു മുംബയില്‍ പോയാല്‍ അന്റെ ബീവിക്ക് കിട്ടും ബീവിക്ക് കിട്ടിയ
എനിക്ക് കിട്ടും എനിക്ക് കിട്ടിയ അന്റുംമക്ക് കിട്ടും ഉമ്മാക്ക് കിട്ടിയ ഇവിടം
മുഴുവന്‍ കിട്ടും .....
ഇത് ഞാനൊക്കെ സ്കൂളില്‍ പഠിക്കുമ്പോള്‍ മുതലേ
ReplyDeleteവളരെ പ്രസിദ്ധമായ സീധി ഹാജി ജോക്കല്ലേ
മോനെ ഇജ്ജു മുമ്പായി പോയ അന്റ ഭാര്യക്ക് കിട്ടും
ഓള്‍ക്ക് കിട്ടിയ എനിക്ക് കിട്ടും എനിക്ക് കിട്ടിയാ
അന്ടുമ്മക്ക് കിട്ടും ഒള്ള്‍ക്ക് കിട്ടിയാ ഈ ജില്ല മുഴുവനും
കഥ പറഞ്ഞ രീതി ഇഷ്ടപ്പെട്ടു ടീച്ചറെ :-) ആശംസകള്‍
ReplyDeleteനല്ല ബെസ്റ്റ് കുടുംബം!
ReplyDeleteപേടിപ്പിച്ചല്ലോ.......
ReplyDeleteകഥ പറഞ്ഞ രീതി നന്നായി.
ഇതുപോലെ പണ്ട് ഒരു വിറ്റ് കഥ നാട്ടില്‍ പാട്ടായിരുന്നു. "ഒരു ....ഹാജി വിറ്റ് കഥ". ഹാജിയുടെ മകന്‍ അമേരിക്കയില്‍ പോകുന്നു എന്നറിഞ്ഞ ഹാജി മകനെ ഉപദേശിച്ചു.
ReplyDelete"മോനേ, ഇജ്ജ് അവിടെയൊന്നും പോകല്ലേ.. അവിടെ ഒരു മാതിരി രോഗം ഉണ്ട്. അത് നിനക്ക് പിടിക്കും. നിനക്ക് പിടിച്ചാല്‍ നിന്റെ ഭാര്യയ്ക്ക് പിടിക്കും. പിന്നെ എനിക്ക് പിടിക്കും. എനിക്ക് പിടിച്ചാല്‍ നിന്റെ ഉമ്മക്ക് പിടിക്കും. ഉമ്മയ്ക്ക് പിടിച്ചാല്‍ പിന്നെ നാട്ടാര്‍ക്ക് മൊത്തം പിടിക്കും."
മിനി ടീച്ചറേ..
ReplyDeleteവളരെ മോശം.. ഇതൊക്കെ സ്കൂള്‍പിള്ളാര്‍ പറയുന്ന കൊച്ചുകഥകള്‍ ആണ്.. അവര്‍ അത് പറയുമ്പോള്‍ കുറെ പൊടിപ്പും തൊങ്ങലും ഇക്കിളി ഭാവനയും ചേര്‍ത്തു പറയാറുണ്ട്.. ടീച്ചര്‍ അത് സഭ്യമായ ഭാഷയില്‍ പറഞ്ഞു വെച്ചു.. പറഞ്ഞു വന്നതെന്തെന്നു വെച്ചാല്‍ ഈ കഥ ഞാന്‍ എന്റെ സ്കൂള്‍ ജീവിതത്തില്‍ വച്ചു തന്നെ ഏതോ വിരുതന്മാര്‍ പറഞ്ഞു ഈ കഥ കേട്ടിട്ടുണ്ട് എന്ന്..
പിന്നെ ഈ കഥയിലെ അവിഹിതബന്ധത്തിന്റെ chain ഐതിഹ്യമാലയിലെ ഭര്‍തൃഹരിയുടെ കഥ പോലെയുണ്ട്.. മൗലീകമായ രചനകള്‍ വരട്ടെ ടീച്ചറേ.. വീണ്ടും വരാം..
ഇത് സന്ദീപ് പറഞ്ഞപോലെ നാട്ടിന്‍പുറത്തൊക്കെ കേട്ടിട്ടുള്ള പ്രയോഗം ആണ്..പക്ഷെ അവിടെ പറയുമ്പോള്‍ കുറച്ചു അശ്ലീലവും ചേര്‍ത്തെ പറയാറുള്ളൂ. പരസ്പരം കളിയാക്കാന്‍ വേണ്ടി സുഹൃത്തുക്കള്‍ഇങ്ങനെ പറഞ്ഞു അവസാനം മുട്ടന്‍ ഉടക്കില്‍ വരെ എത്തിയതായി എനിക്കറിയാം..ടീച്ചര്‍ ഇത് സഭ്യതയോടെ എയിഡ്സ്നു എതിരെയുള്ള ഒരു സന്ദേശം ആക്കി മാറ്റി...
ReplyDeleteഹും..! ടീച്ചറുടെ ഓരോ പരൂഷണങ്ങള്..!
ReplyDeleteചുമ്മാതെ വേണ്ടാ‘ദീനം’പറഞ്ഞു പരത്തേണ്ട..!
കുട്ടികളേ..ഇവിടെയെങ്ങും ഒരുകൊഴപ്പോമില്ല..!
എല്ലാരും ഡീസെന്റാ...!പ്ലീസ്...പിരിഞ്ഞുപോകൂ..ഗോ..റ്റൂ..യുവര്‍ ക്ലാസ്സസ്സ്..!!
സോറി ടീച്ചര്‍ ഞാനിന്നൊരു പീരീഡ് നേരത്തേ പോവ്വാ...!!
ഇതിനു സമാനമായ വേറെ ഒരു കഥ ഉണ്ട് ...
ReplyDeleteഒരു അച്ഛന്‍ മകനെ ഉപദേശിക്കുന്ന കഥ
"മകനെ നീ ഗള്‍ഫിലേക്ക് പോകുമ്പോള്‍ ബോംബെ വഴി പോവാതെ ..അത് വഴി പോയാല്‍ അവിടെ നിന്ന് ഒരു സമ്മാനം കിട്ടും .........................അവസാനം അത് ഈ നാടുകാര്‍ക്ക് മുഴുവന്‍ ആ സമ്മാനം കിട്ടും
NALLA SANDESAM
ReplyDeleteADI INTERNETLUDEYUM VARUMO
കഥ ആദ്യായാ കേള്‍ക്കണത്.
ReplyDeleteവ്യക്തിത്വം രൂപപ്പെടുന്നത്, രൂപ്പെടുത്തേണ്ടത് വീട്ടില്‍ നിന്ന് തന്നെയാണ്.
@ലീല എം ചന്ദ്രന്‍..-,
ReplyDeleteചില കാര്യങ്ങൾ പരസ്യമായി പറയാമോ എന്നൊരു സംശയം. അഭിപ്രായം എഴുതിയതിന് നന്ദി.
@ഇസ്മായില്‍ കുറുമ്പടി (തണല്‍)-,
ഒരു തവണ ഒരിടത്തുനിന്നും കേട്ടതാണ്. ബ്ലോഗിൽ കയറി പോസ്റ്റാമെന്ന് തോന്നി. അഭിപ്രായം എഴുതിയതിന് നന്ദി.
@mad|മാഡ്-,
രോഗം ഒരു സാമൂഹ്യ വിപത്ത് തന്നെയാണ്. ഇന്ന് പുത്തൻ പുത്തൻ രോഗങ്ങൾ വരുന്നു. അഭിപ്രായം എഴുതിയതിന് നന്ദി.
@AFRICAN MALLU-,
ആഫ്രിക്കക്കാരന് അതിന്റെ ഗൌരവം നന്നായി അറിയുമല്ലൊ. അഭിപ്രായം എഴുതിയതിന് നന്ദി.
@ഏപ്രില്‍ ലില്ലി.-,
എനിക്ക് സന്തോഷമായി, അഭിപ്രായം എഴുതിയതിന് നന്ദി.
@Sabu M H-,
ഇതൊക്കെയാണ് നമ്മുടെ കേരളം, അഭിപ്രായം എഴുതിയതിന് നന്ദി.
@Echmukutty-,
ശരിക്കും ഞാൻ പേടിച്ചുപോയി. അഭിപ്രായം എഴുതിയതിന് നന്ദി.
@ഏറനാടന്‍-,
ReplyDeleteഹാജിക്ക് കാര്യം അറിയാം. അഭിപ്രായം എഴുതിയതിന് നന്ദി.
@Sandeep.A.K-,
ഐതീഹ്യമാലയിൽ പറഞ്ഞത് പോലെയെല്ലാം സംഭവിക്കുകയാണ്. നമ്മുടെ പുരാണത്തിൽ പറയുന്ന കാര്യങ്ങൾ തന്നെയാണ് തിരിച്ചും മറിച്ചും കഥയാക്കി എഴുതുന്നത്. അഭിപ്രായം എഴുതിയതിന് നന്ദി.
@ഒരു ദുബായിക്കാരന്‍-,
എനിക്ക് ആശ്വാസമായി, അഭിപ്രായം എഴുതിയതിന് നന്ദി.
@പ്രഭന്‍ ക്യഷ്ണന്‍-,
കുട്ടികളെ പഠിപ്പിക്കാതെ നേരത്തെ പോവുകയോ? അഭിപ്രായം എഴുതിയതിന് നന്ദി.
@MyDreams-,
അപ്പോൾ സംഗതി പലതരം ഉണ്ട്! അഭിപ്രായം എഴുതിയതിന് നന്ദി.
@sreeshma.p-,
ഇന്റർ നെറ്റിലൂടെ അടി പലപ്പോഴും കിട്ടാറുണ്ട്. അഭിപ്രായം എഴുതിയതിന് നന്ദി.
@നിശാസുരഭി-,
അങ്ങനെ ഒരാളെങ്കിലും ആദ്യമായി കേട്ടല്ലൊ, ആശ്വാസം. കണ്ണൂർ മീറ്റിൽ കാണുമല്ലൊ. അഭിപ്രായം എഴുതിയതിന് നന്ദി.
ഉം ..മനസ്സിലായി..
ReplyDeleteപറഞ്ഞ രീതി നന്നായി.. ആശംസകള്‍
കൊള്ളാം കഥയിലെ പരീക്ഷണം
ReplyDeleteഒരു സന്ദേശമെന്ന നിലയില്‍ ഇത് ഇഷ്ടപ്പെട്ടു. പക്ഷെ, കഥ എന്ന നിലയില്‍ ടീച്ചറിന്റെ കൈയ്യൊപ്പ് ഇതില്‍ പതിഞ്ഞിട്ടില്ല എന്നാണ് എനിക്ക് തോന്നിയത്. :-)
ReplyDelete@INTIMATE STRANGER, @ജിത്തു, @സ്വപ്നജാലകം തുറന്നിട്ട് ഷാബു,
ReplyDeleteഅഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
കൊള്ളാം...
ReplyDeletehello mini.... ezhuthu nannayi.....
ReplyDeletekadhayude lokam athiloru jeevanaakan minikku kazhinjappol athile oru vaayanakaranakan enikkum bhagyamundayi....... inyum pratheeshikkunnu .
nallathu varatte!
@ഋതുസഞ്ജന-,
ReplyDelete@ഇഷ്ടം-,
ഇഷ്ടം തോന്നിയതിൽ രണ്ട് പേരോടും നന്ദി.
മിനി ടീച്ചറെ???? !!!!
ReplyDeleteഇത് ഒരു മാതിരി ...
ഹ..ഹ..പണ്ടത്തെ കഥയിലെ
ആ condom കയ്യിലിട്ട
ഗ്രാമത്തിലെ ടൈപ്പ് ആള്‍കാര്‍
ആണോ എല്ലാം?
ആദ്യമായി ഭർത്താവിൽ നിന്ന് “സമ്മാനം” കെട്ടിയേൽപ്പിക്കപ്പെട്ട ഭാര്യ മാത്രം സദ് വ്ര്‌ത്ത. ബാക്കി ആ ഗ്രാമത്തിലെ ജനങ്ങളെല്ലാം “പോക്ക്”. അവളെയും ആ ഗണത്തിൽ തന്നെ പെടുത്തി മൊത്തം ഗ്രാമത്തെ “മാത്ര്‌കാഗ്രാമ“മാക്കി അവതരിപ്പിക്കാമായിരുന്നു!!!!!!
ReplyDeleteലിവിംഗ് ടുഗതെര്‍ സ്വാതന്ത്ര്യത്തിന്റെ കാലത്ത് യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട താക്കീത്
ReplyDelete